17.1 C
New York
Thursday, December 2, 2021
Home Special 🌹 സേവന പാതയിൽ Dr. രാധാകൃഷ്ണൻ 🌹

🌹 സേവന പാതയിൽ Dr. രാധാകൃഷ്ണൻ 🌹

ടോണി ചാക്കോ ✍️

നാല്പത്തിരണ്ടു വർഷമായി ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെത്തിപ്പുഴ st. Thomas ഹോസ്പിറ്റലിന്റെ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ആയി സേവനം അനുഷ്ഠിക്കുന്ന Dr. N. രാധാകൃഷ്ണൻ ആതുരസേവന രംഗത്ത് 52 വർഷങ്ങൾ പൂർത്തിയാക്കി. വൈദ്യശാസ്ത്ര രംഗത്ത് ജീവിക്കുന്ന ഇതിഹാസം എന്നു വിശേഷിപ്പിക്കാവുന്ന ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നു MBBS ബിരുദവും സർജറിയിൽ ബിരുദാനന്ത ബിരുദവും നിരവധി ദേശീയ അന്തർദേശീയ ഫെല്ലോഷിപ്പുകളും കരസ്ഥമാക്കിയിട്ടുണ്ട്.

വേരിക്കോസ് വെയ്ൻ രോഗികളുടെ നിസ്സഹായാവസ്ഥ കാണുവാൻ ഇടയായത് ഈ ചികിത്സരംഗത്തു കൂടുതൽ ശ്രദ്ധ പതിപ്പിക്കുവാൻ ഡോക്ടർക്കു പ്രേരകമായി. വേരിക്കോസ് ചികിത്സ രംഗത്തു പുതിയ മാനങ്ങൾ അദ്ദേഹം കണ്ടെത്തി.

Dr. രാധാകൃഷ്ണന്റെ ഒരു ചിരകാല അഭിലാഷമായിരുന്നു വേരിക്കോസ് വെയ്നിനെ കുറിച്ചും അതിന്റെ ജനിതക ഘടനയെ കുറിച്ചും പഠനം നടത്തുന്നതിന് ഒരു റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക എന്നത്. 2009 ൽ ലോകപ്രശസ്ത കാർഡിയോ വാസ്ക്കുലർ സർജനും നാഷണൽ റിസർച്ച് പ്രൊഫസറുമായ പത്മവിഭൂഷൻ Dr. M S വലിയത്താന്റെ സഹായത്തോടെ രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയു മായി ചേർന്ന് St. Thomas Institute of Research on Venous Diseases സ്ഥാപിച്ചു. ഇതിന്റെ സ്ഥാപക ഡയറക്ടറും മേധാവിയും ആണ് ഇദ്ദേഹം. വേരിക്കോസ് വെയ്നിനു കാരണമായ ജനിതകങ്ങൾ കണ്ടുപിടിക്കുന്നതിൽ പ്രധാന പങ്കാളി ആണ് ഇദ്ദേഹം.

വേരിക്കോസ് വെയ്നിനെ കുറിച്ച് ദേശീയ അന്തർദേശീയ വേദികളിൽ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള Dr. രാധാകൃഷ്ണൻ ഇതിനോടകം നാല്പതിനായിരത്തിൽ അധികം തനതായി വികസിപ്പിച്ചെടുത്ത മോഡിഫൈഡ് മൈക്രോംഫോം സ്ക്ലീറോ തെറാപ്പി ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇതൊരു ലോക റെക്കോർഡ് തന്നെയാണ്. ഇപ്പോൾ MG university Vice Chancellor, Prof. സാബു തോമസുമായി ചേർന്ന് Bio Nanotechnology യിലെ Chronic non healing ulcers എന്ന വിഷയത്തിൽ ഗവേഷണം ആരംഭിച്ചിട്ടുണ്ട്.

നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ഇദ്ദേഹം . നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹത്തിന് 2014 ൽ മുൻ രാഷ്‌ട്രപതി ശ്രീമതി പ്രതിഭ പാട്ടീലിൽ നിന്നു Lifetime achievement Award ലഭിച്ചിട്ടുണ്ട്. Bharat Jyothi Award, Pride of India Award എന്നിവയും ലഭിച്ചിട്ടുണ്ട്.

ഫ്ളീബോ ലിംഫോളജിയിലുള്ള പ്രഥമ അന്താരാഷ്ട്ര ഫെല്ലോഷിപ് പുരസ്കാരവും നിരവധി ഫെല്ലോഷിപ്പുകളും ലഭിക്കുകയുണ്ടായി. 2017 ലെ കൈരളി ചാനലിന്റെ Best Doctor അവാർഡും ഇദ്ദേഹത്തിന് ലഭിച്ചു.

മികച്ച വ്യക്തിത്വത്തിന് ഉടമയായ ഇദ്ദേഹം നിരവധി സന്നദ്ധ സേവന സംഘടനകളുടെ മാർഗദർശിയായും പ്രവർത്തിച്ചു വരുന്നു. എന്നുമെക്കാലവും തുടർ ഗവേഷണങ്ങൾ നടത്തുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു ഒരു ഫൗണ്ടേഷൻ. ഇത് 2012 ജനുവരി 30 ന്, Dr. N. Radhakrishnan Foundation for Research on Venous Diseases എന്ന പേരിൽ രജിസ്റ്റർ ചെയ്തു. സ്കോളർഷിപ്പിനായി RGCB ക്കു സാമ്പത്തിക സഹായം കൈമാറി. എല്ലാ വർഷവും സ്കോളർഷിപ്പിന് വേണ്ടത്ര പണം എന്നേക്കും നൽകുവാനും ഫൗണ്ടേഷന് കഴിയും. Venous disease നെ പറ്റി ദേശീയ തലത്തിൽ പോസ്റ്റ്‌ ഡോക്ടറൽ റിസർച്ച് ഫെല്ലോസിനു സ്കോളർഷിപ് നൽകി ഗവേഷണത്തെ പരിപോഷിപ്പിക്കുക എന്നതാണ് ഈ ഫൗണ്ടേഷന്റെ ലക്ഷ്യം. ഡോക്ടർക്കു ദൈവം ഏല്പിച്ചു കൊടുത്ത ദൗത്യം വരും തലമുറയ്ക്ക് പ്രയോജനപ്പെടുന്നതിനു വേണ്ടി ഡോക്ടറുടെ എളിയ സമർപ്പണമാണ് ഈ ഫൗണ്ടേഷൻ.


ഇദ്ദേഹത്തെ കുറിച്ച് പറയുമ്പോൾ ഓർമ വരുന്നത് നാസ്സികളുടെ ആക്രമണത്തിൽ കൈകൾ തകർന്ന, ജർമ്മൻ നഗരമധ്യത്തിൽ ഉണ്ടായിരുന്ന ക്രൂശിത രൂപം എടുത്തു മാറ്റാതെ നഗരവാസികൾ അതിനു താഴെ ചില വാക്കുകൾ എഴുതി, നിങ്ങൾക്ക് നന്മ ചെയ്യുവാൻ എനിക്ക് കൈകളില്ല നിങ്ങൾ എന്റെ കൈകൾ ആകുവിൻ എന്ന്. അതെ നന്മ ചെയ്യുവാൻ ദൈവം കൈ തൊട്ട് അനുഗ്രഹിച്ചു വിട്ട കൈകളുമായി ഈ പ്രായത്തിലും സദാ സേവന സന്നദ്ധനായി , Dr. രാധാകൃഷ്ണൻ. വേദനിക്കുന്നവരുടെ ആശ്വാസമായി 75 വയസിലും 20 കാരന്റെ ഊർജസ്വലതയോടെ സദാ സമയവും പുഞ്ചിരിയോടെ കർമനിരതനായി വിവിധ മേഖലകളിൽ സ്തുത്യർഹനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന , Dr.N. Radhakrishan എന്ന അറിവിന്റെയും നന്മയുടെയും വെളിച്ചം ഇതിലും തെളിമയോടെ ഇനിയും ഏറെക്കാലം തിളങ്ങട്ടെ എന്നു നമുക്ക് പ്രാർത്ഥിക്കാം.


അദ്ദേഹത്തിന്റെ കുടുംബം…. ഭാര്യ ജയശ്രീ മക്കൾ…
Dr.R. Jayakrishnan( South africa)
Priya Jayasree (Switzerland)

ടോണി ചാക്കോ ✍️

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: