17.1 C
New York
Thursday, August 18, 2022
Home Literature 🌹യവനസുന്ദരി🌹 -സംഗീത മോഹൻദാസ് എഴുതുന്ന തുടർക്കഥ – ഭാഗം -2

🌹യവനസുന്ദരി🌹 -സംഗീത മോഹൻദാസ് എഴുതുന്ന തുടർക്കഥ – ഭാഗം -2

സംഗീത മോഹൻദാസ് , ബാംഗ്ലൂർ ✍

കർണ്ണാടകയിലെ ‘ശില’എന്നു പേരുള്ള മനോഹരമായ ഒരു ഗ്രാമം.
വനങ്ങളാൽ ചുറ്റപ്പെട്ടതെങ്കിലും റോഡും റെയിൽവേ സ്റ്റേഷനും, കുഞ്ഞു കുഞ്ഞു കടകളും,വളഞ്ഞു പുളഞ്ഞൊഴുകുന്ന സൗമ്യവതിയായ പുഴയും ഈ
ഗ്രാമത്തെ സുന്ദരിയാക്കുന്നു . കാലംഅതിവേഗം മുന്നോട്ടു സഞ്ചരിക്കുമ്പോഴും
ഗ്രാമീണ പ്രൌഡ്ഢി നിലനിർത്താൻ ഗ്രാമം കൊതിക്കുന്നത് പോലെ നമുക്ക് തോന്നും. മരങ്ങളുടെ സമൃദ്ധമായ ഇലകൾക്കിടയിലൂടെ വെളിച്ചം എത്തി നോക്കാൻ മടിക്കുന്നു.നല്ല തണുപ്പ് നിലനിർത്തി, ഗ്രാമത്തിന്റെ പച്ചപ്പ്
കാത്തു സൂക്ഷിക്കുന്നു. കാലമേറെ കടന്നു പോയിരിക്കുന്നു. കുട്ടപ്പൻ ചേട്ടന്റെ പീടികയും വീടും കുറച്ചൊന്നു മോടിയാക്കിയിട്ടുണ്ട്. അടുത്തെല്ലാം അധികം വലുതല്ലാത്ത വീടുകൾ ഉണ്ട്. നമ്മുടെ ശിവനും ശ്രീദേവിയും എവിടെ?
കുട്ടപ്പൻ ചേട്ടന്റെ ഭാര്യ കത്രീനച്ചേച്ചി റോഡിന്റെ അപ്പുറത്ത് നിന്നും പശുവിനെ പിടിച്ചു കൊണ്ടു നടന്നു വരുന്നുണ്ട്. നരകൾ വീണു തുടങ്ങിയെ
ങ്കിലും സൗന്ദര്യത്തിനും, പഴയ പ്രസരിപ്പിനും ഒരു കോട്ടവും തട്ടിയിട്ടില്ല. വീടിന് മുന്നിലൂടെ ടാറിട്ട ഒരു കുഞ്ഞു റോഡ് പുഴയുടെ മീതെയുള്ള പാലവും കഴിഞ്ഞു അടുത്ത ഗ്രാമത്തിലേക്കു ബന്ധം സ്ഥാപിക്കാനായി നീണ്ടു കിടക്കുന്നു . നമുക്ക് കുട്ടപ്പൻ ചേട്ടന്റെ വീടും കഴിഞ്ഞു കുറച്ചു മുന്നോട്ടേക്ക് നടക്കാം.

രണ്ടു തരുണീമണികളുടെ കൈകളിൽ തൂങ്ങിയാടി നടന്നു വരുന്ന മാലാഖക്കുഞ്ഞു പോലെ ഒരു കൊച്ചു സുന്ദരി.അവർ മൂന്നു പേരും റോഡിൽ നിന്നും അവിടെയുള്ള കുഞ്ഞു വളവിലേക്കു തിരിഞ്ഞു. അവിടെ ഒരു ഗേറ്റ് കാണാം. അവർ മൂവരും ഗേറ്റിനെ ലക്ഷ്യമാക്കിയാണ് നടന്നു നീങ്ങുന്നത്. അവിടെയാകെ കൊക്കോ മരങ്ങളുടെ തോട്ടങ്ങൾ നിറഞ്ഞു കിടക്കുന്നു. അതിനിടയിൽ ഒരു ഓടിട്ട വീടും കാണാം. അവർ ഗേറ്റിനടുത്തു എത്തിയപ്പോഴേക്കും ശ്രീദേവി ഗേറ്റ് തുറന്നു അവിടേക്കു വന്നു. ആ കൊച്ചു സുന്ദരി ‘അമ്മേ’ എന്നു വിളിച്ചു കൊണ്ട് ശ്രീദേവിയുടെ കയ്യിൽ കയറി പിടിച്ചു കൊഞ്ചുന്നു.അവർ ശ്രീദേവിയുടെ കയ്യിലേക്ക് ഒരു കുഞ്ഞു ബാഗ് കൊടുത്തു. അവർ അടുത്ത കോട്ടേഴ്സിൽ കഴിയുന്ന സഹോദരിമാരായ രണ്ടു ടീച്ചേർസ് ആണ്.അവരോടൊപ്പമാണ് എന്നും രാവിലെ ശ്രീദേവിയുടെയും ശിവന്റെയും മാലാഖക്കുട്ടി, ആറു വയസ്സുകാരി സംഘമിത്ര

സ്കൂളിൽ പോകുന്നത്. “മിത്രമോളെ, പോയി ഊണ് കഴിച്ചു ഉറങ്ങിക്കോളൂട്ടോ… എന്നിട്ട് ഹോം വർക്ക്‌ ചെയ്യണേ.. ബൈ ” ശ്രുതി ടീച്ചർ പറഞ്ഞു. അവർ ശ്രീദേവിയോട് യാത്ര പറഞ്ഞു കോട്ടേഴ്‌സിലേക്ക് നടന്നു.ശ്രീദേവി ഗേറ്റ് അടക്കുമ്പോഴേക്കും മിത്ര വീട്ടിലേക്കുള്ള റോഡിൽ വീണു കിടക്കുന്ന ഈറ്റയുടെ വടികൾ പെറുക്കാൻ തുടങ്ങി. ഇതു കണ്ടു ശ്രീദേവി രണ്ടു വടി ഒഴിച്ചു ബാക്കിയെല്ലാം അവളുടെ കയ്യിൽ നിന്നും മേടിച്ചു ദൂരെ എറിഞ്ഞു. മിത്ര മോൾ പരാതിയൊന്നും പറയാതെ വീട്ടിലേക്കു ഓടി.

ശിവൻ തോട്ടത്തിൽ തൊഴിലാളികളോടൊപ്പം ആയിരുന്നു. ശിവനാണ് ഇപ്പോൾ ഈ തോട്ടം സൂക്ഷിപ്പുകാരൻ. കുട്ടപ്പൻ ചേട്ടൻ ചെയ്തു കൊടുത്ത നന്മ. ആദ്യമൊക്കെ കുറേ നാൾ ശിവനും ശ്രീദേവിയും കുട്ടപ്പന്റെ വീട്ടിലായിരുന്നു താമസം. പിന്നീട് ഒരു ചെറിയ വീട് വാടകക്കെടുത്തു താമസം തുടങ്ങി. അതോടെ ശിവൻ കൊക്കോ തോട്ടത്തിൽ പണിക്കു പോകാൻ തുടങ്ങി. അങ്ങനെയാണ് കുട്ടപ്പൻ തോട്ടമുടമയെ സ്വാധീനിച്ചു ശിവനെ മേൽനോട്ടക്കാരൻ ആക്കിയത്. അതോടെ ശിവന്റെയും ശ്രീദേവിയുടെയും ജീവിതം പുതിയ പ്രതീക്ഷകളുടെ തളിരിട്ടു തുടങ്ങുകയായിരുന്നു.
ആ വല്ലരിയിൽ വിരുന്നു വന്ന പൊൻ മുകുളമായിരുന്നു സംഘമിത്ര’ എന്ന കൊച്ചു സുന്ദരി.

മിക്ക വൈകുന്നേരങ്ങളിലും ശ്രീദേവി മിത്രയെയും കൂട്ടി കത്രീനയുടെ അടുക്കലേക്കു പോകും. അത് മിത്രക്ക് വളരെ സന്തോഷകരമാണ്. അവിടെ കുറേ വീട്ടുമൃഗങ്ങളും, കുട്ടപ്പൻ ചേട്ടന്റെ ഇളയ രണ്ടു മക്കളും അവൾക്ക് കൂട്ടായിട്ടുണ്ട്. എന്നും വൈകുന്നേരങ്ങളിൽ മിത്രക്ക് കൊടുക്കാൻ കത്രീന എന്തേലും പലഹാരങ്ങൾ തയ്യാറാക്കി വച്ചിരിക്കും.ഇരുട്ടുമ്പോഴേ ശിവൻ വന്നു രണ്ടു പേരെയും തിരിച്ചു കൊണ്ടു വരികയുള്ളു.അതുവരെ കത്രീനയും ശ്രീദേവിയും പല നാട്ടു വർത്തമാനങ്ങളും പറഞ്ഞിരിക്കും. തോട്ടത്തിൽ പണിക്കു വരുന്ന തൊഴിലാളികൾ കൊങ്ങിണിയാണ് സംസാരിക്കുന്നത്. അത് കുറച്ചൊക്കെ ശ്രീദേവി പഠിക്കാൻ തുടങ്ങിയിട്ടുണ്ട്.

അന്നത്തെ സംഭാഷണം പതുക്കെ ശിവന് കുട്ടപ്പൻ ചേട്ടൻ കൊടുത്ത പുതിയ വാഴ തൈകളിലും എത്തി.
“ആ വാഴത്തൈ എല്ലാം ശിവൻ കുഴിച്ചിട്ടോടി കൊച്ചേ ?”കത്രീനച്ചേച്ചി ശ്രീദേവിയോട് ചോദിച്ചു.
“ആ…. അതെല്ലാം വൈകുന്നേരം ആകുമ്പോഴേക്കും കഴിഞ്ഞു ചേട്ടത്തി.” ശ്രീദേവി പറഞ്ഞു.
“ഒറ്റയാൻ വന്നില്ലയെങ്കിൽ മിത്ര മോൾക്ക്‌ നന്നായി പഴം കഴിക്കാം “കത്രീന പറഞ്ഞു.
ഇതു കേട്ട് ശ്രീദേവി ഞെട്ടി.”ഒറ്റയാനോ… എന്താ ചേച്ചി പറേണെ?”ശ്രീദേവി പേടിച്ചു കൊണ്ട് ചോദിച്ചു. “അതേ…. കൊച്ചേ…നിങ്ങളുടെ പെരക്കടുത്തു ഇതുവരെ ഒരു വിളേം വെക്കാത്തതു കാരണമാണ് അവിടേക്ക് കാട്ടാനകൾ കയറാതിരുന്നത്. അല്ലാതെ ഇവിടങ്ങളിലൊക്കെ അവയുടെ വിളയാട്ടമല്ലായോ “കത്രീന പറഞ്ഞു നിർത്തി.ഇതെല്ലാം കേട്ടുകൊണ്ട് താഴെ പട്ടിക്കുട്ടിയെ കളിപ്പിച്ചു കൊണ്ടിരുന്ന മിത്ര ശ്രീദേവിയുടെ മടിയിലേക്ക് കയറി ഇരുന്നു. അപ്പോഴേക്കും ശിവൻ എത്തി രണ്ടു പേരെയും കൂട്ടി വീട്ടിലേക്കു തിരിച്ചു.
ഭക്ഷണം കഴിഞ്ഞു എല്ലാവരും കിടന്നു.
പക്ഷേ മിത്രയുടെ ചിന്തയിൽ അപ്പോഴും ആനക്കൂട്ടങ്ങൾ നിറയുകയായിരുന്നു. ഉറങ്ങുമ്പോൾ ഒറ്റയാൻ വന്നു തങ്ങളുടെ വീട്
മറിച്ചിടുമോ? ഒറ്റയാൻ വീട്ടിലേക്ക് അതിന്റെ വലിയ കാലുകൾ വെച്ചു കയറുമോ?ഇങ്ങനെ ഒരായിരം പേടിപ്പെടുത്തുന്ന ചോദ്യങ്ങളിലൂടെ കടന്നുപോകവേ പെട്ടന്ന് ഇടിമുഴക്കം പോലെയുള്ള ഒറ്റയാന്റെ അലർച്ച കേട്ട് പേടിച്ച മിത്ര ശിവനെ മുറുകെ പുണർന്ന് കണ്ണടച്ചു കുമ്പിട്ടു കിടന്നു.

(തുടരും.. )

സംഗീത മോഹൻദാസ് , ബാംഗ്ലൂർ ✍

Facebook Comments

COMMENTS

- Advertisment -

Most Popular

ഗൂഗിൾ പേ, ഫോൺപേ ഇനി സൗജന്യമല്ല; യുപിഐ ഇടപാടുകൾക്ക് ചാർജ് ആലോചനയിൽ.

യുപിഐ (ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവ) ഇടപാടുകൾക്കു ചാർജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്‍കഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ യുപിഐ ഇടപാടുകൾക്ക് ഉപയോക്താവ് ചാർജ് നൽകേണ്ടതില്ല. എന്നാൽ, മൊബൈൽ ഫോണിൽ അതിവേഗ...

എഐഎഡിഎംകെ അധികാരത്തര്‍ക്കം ; എടപ്പാടിക്ക് വന്‍തിരിച്ചടി.

ചെന്നൈ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ നിയമിച്ചത് നിലനില്‍ക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. പാര്‍ടിയില്‍ ജൂലൈ 23ന് മുമ്പുള്ള സ്ഥിതി തുടരാനും ജനറല്‍ കൗണ്‍സില്‍ യോഗം വീണ്ടുംചേരാനും ഉത്തരവിട്ടു. കോ–-ഓര്‍ഡിനേറ്ററായിരുന്ന ഒ പനീർശെൽവത്തെ പുറത്താക്കിയ...

ഹരാരെ ഏകദിനം; സിംബാബ്‌വെയെ ബാറ്റിങ്ങിനയച്ച് ഇന്ത്യ, സഞ്ജു ടീമില്‍.

ഹരാരെ:സിംബാബ്‌വെക്ക് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടം നേടി. ഇഷാന്‍ കിഷനും പ്ലേയിങ് ഇലവനില്‍ ഉണ്ടെങ്കിലും സഞ്ജുവാണ് വിക്കറ്റ്...

സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും.

സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. മൂന്നു മത്സരങ്ങളാണ് ഹരാരയില്‍ നടക്കുന്ന പരമ്പരയില്‍ ഒരുക്കിയട്ടുള്ളത്. ഏഷ്യാ കപ്പിനു മുന്നോടിയായി നടക്കുന്ന മത്സരത്തില്‍ പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ എത്തുന്നത്. സ്ഥിരം ക്യാപ്റ്റന്‍ രോഹിത്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: