17.1 C
New York
Saturday, September 18, 2021
Home Literature 🌹കൊഴിഞ്ഞകാലം🌹 (കവിത)

🌹കൊഴിഞ്ഞകാലം🌹 (കവിത)

✍സനിൽ തൃക്കൊടിത്താനം

ഇടറുമീ പാദങ്ങൾ മെല്ലെ ചലിപ്പിച്ച്
കൂട്ടിനായി കയ്യിലൊരു മുളവടി താങ്ങായി പിടിച്ചു ഞാൻ

പിന്നിട്ട ദൂരമിതു ഓർമ്മയിൽ നിറം മങ്ങി,
ആയകാലത്ത് ഞാൻ കണ്ടസ്വപ്‌നങ്ങൾ
മാറാലകെട്ടിയ ഓർമ്മയായി സൂക്ഷിച്ചു.

പുകയിലകറപൂണ്ട ചൊടിയിലെ പുഞ്ചിരി
പകരം പ്രതീക്ഷിക്കാതെ പകുത്തുഞാനേവർക്കും

ചുക്കിച്ചുളിഞ്ഞു മെലിഞ്ഞൊരീ കൈ വിരലുകൾ –
പ്രണയാർദ്രമായി തലോടിയുറക്കി പോയനാൾ

മെല്ലെ തുടിക്കുമീ ഇടനെഞ്ചിൻ സ്നേഹാംശം
പ്രണയതല്പത്തിൽ പകുത്തു നിനക്കായി പോയനാൾ

തിരികെനടക്കുവാനാകില്ലൊരിക്കലും
പൊയ്പ്പോയാ കാലമേ നീ വെറും നിറമില്ലാത്തോർമ്മയായ്

എഴുതിമടുത്തൊരീ നാരായതുമ്പിനാൽ
കടംകൊണ്ടകർമ്മബന്ധങ്ങളെഴുതാൻ മറന്നുപോയി

കാലമേ നീയെനിക്കേകിയൊരീവാർദ്ധക്ക്യം
ജീവിതത്താളിലെയവസാനകണക്കിലെ ശിഷ്ടമായ്

തിമിരത്താൽ മൂടിമറഞ്ഞൊരീ കണ്ണിലെ കാഴ്ചകൾ-
നിഴലായി ചലിക്കുന്നു മൂടുപടം ചാർത്തുമോർമ്മ യായ്.

✍സനിൽ തൃക്കൊടിത്താനം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: