17.1 C
New York
Thursday, March 23, 2023
Home Literature 🌟കരോൾ ഗാനം 🌟

🌟കരോൾ ഗാനം 🌟

ഹരിദാസ് പല്ലാരിമംഗലം.✍

കുളിർ മഞ്ഞ്പെയ്യുന്ന വാസരത്തിൽ
കാലിത്തൊഴുത്തിൽ പിറന്നവൻ തൻ
കാലടി കണ്ടു വണങ്ങിടാനായ്
കാരുണ്യ രൂപനെത്തേടി ഞാനും.
.
മാലാഖമാരവർ മോദമോടെ
കീർത്തനം പാടി സ്തുതിച്ചിടുന്നു
ആഹ്ലാദമോടെ ഞാനേറ്റു പാടി
ഈശനെ വാഴ്ത്തിടാൻ ഹല്ലേലൂയാ.

താരകം മിന്നുന്ന ശോഭയോടെ
കനിവൂറി നിൽക്കും മിഴികളാലെ
കദനമെൻ ജിവിത ഭാരമെല്ലാം
കരുണക്കടലവനേറ്റുവാങ്ങി!

ദുരിതക്കടലിൻ തിരയടങ്ങി
തീരമണഞ്ഞു സനാഥനായി
ശാന്തമെൻ മാനസം സ്വർഗ്ഗതുല്യം
വാഴ്ത്തി സ്തുതിക്കുന്നു ഹല്ലേലൂയാ.

ഹരിദാസ് പല്ലാരിമംഗലം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇന്ന് റംസാൻ വ്രതാരംഭം; ഇനിയുള്ള നാളുകൾ പ്രാർത്ഥനാ നിർഭരം.

ഇസ്ലാമത വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ. രാവും പകലും പ്രാർത്ഥനാ നിർഭരമാകുന്ന പുണ്യദിനങ്ങൾ. പകൽ മുഴുവൻ ഭക്ഷണമുപേക്ഷിച്ച് മനസ്സും ശരീരവും അല്ലാഹുവിന് സമർപ്പിക്കുന്ന രാപ്പകലുകളാണ് ഇനി.രാത്രിയിലെ തറാവീഹ് നമസ്‌കാരവും ഇഫ്താർ വിരുന്നുകളിലെ സൗഹൃദ...

മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ “MAT DAY ” വിവിധ പരിപാടികളോടെ ആചരിക്കുന്നു

ടാമ്പാ :- മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാർച്ച് 25 നു "MAT Cares MAT DAY " വിപുലമായ പരിപാടികളോടെ, ക്നായി തോമൻ സോഷ്യൽ ഹാൾ, 225 N ഡോവർ റോഡ്, ഫ്ലോറിഡ...

മലയാളി മനസ്സ് — ആരോഗ്യ വീഥി

തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മരങ്ങൾ പഠിപ്പിക്കുന്ന പാഠം .......................................................... കഠിനമായ വെയിലിൽ നടന്നുവലഞ്ഞ രണ്ടു യുവാക്കൾ ഒരു മരത്തണലിൽ ഇരിക്കാനിടയായി. സമീപത്തെങ്ങും മറ്റൊരു മരവും ഉണ്ടായിരുന്നില്ല. കുറേ നേരം അവിടിരുന്ന അവർ ക്ഷീണത്താൽ ഉറങ്ങിപ്പോയി. ഉറക്കമുണർന്ന അവരിലൊരാൾ, മരത്തിൻ്റെ ശിഖരങ്ങളിലേക്കു...
WP2Social Auto Publish Powered By : XYZScripts.com
error: