17.1 C
New York
Sunday, September 19, 2021
Home Special ☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം - ഭാഗം (26) അത്തപ്പൂക്കളം

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം – ഭാഗം (26) അത്തപ്പൂക്കളം

അത്തപ്പൂക്കളം

ഓണം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേയ്ക്ക് വരുന്നവയിൽ ഒന്നാണ് ഓണപ്പൂക്കളം,അഥവാ അത്തപ്പൂക്കളം.അത്തം മുതല്‍ 10 ദിവസം പൂക്കളമിടണമെന്നതാണ് വിശ്വാസം.
കുട്ടികള്‍ക്കാണ് ഇതിലേറെ താല്‍പര്യം.

പരമ്പരാഗതമായി പൂക്കളമിടുന്നതിനും ചില ചിട്ടകളുണ്ട്. അടിച്ചു തളിച്ചു വൃത്തിയാക്കി ചാണകം മെഴുകിയ തറയില്‍ വേണം, പൂക്കളമിടാന്‍. ദിവസവും പുതുതായി ചാണകം മെഴുകണം എന്നതാണ് ചിട്ട. പിന്നീട് പൂക്കളമിടണം. ഭംഗിയ്ക്കായി പല ഫാഷനുകളിലും പൂക്കളമിടാറുണ്ടെങ്കിലും പൂക്കളത്തിന്റെ പാരമ്പര്യ ആകൃതി വൃത്തം തന്നെയാണ്.

പൂക്കളത്തില്‍ നടുവിലായി തുളസിയും മുക്കുറ്റിയും വയ്ക്കും. ചുറ്റും പല വിധ വര്‍ണങ്ങളുള്ള പൂക്കള്‍ കൊണ്ട് കളം തീര്‍ക്കും. പൂക്കളത്തിലെ പരമ്പരാഗത പൂക്കളില്‍ ഒന്നാണ് തുമ്പപ്പൂ. ഓണക്കാലത്തു വിരിയുന്ന പൂവെന്ന വിശേഷണവും ഇതിനുണ്ട്. തുമ്പപ്പൂ വിരിയുന്നത് ഓണത്തെ സൂചിപ്പിച്ചു കൂടിയാണെന്നു വേണം, പറയുവാന്‍. പൂക്കളം ഇടുന്നതിൽ പ്രാദേശികമായി മാറ്റങ്ങൾ ഉണ്ട്.

അത്തം നാളിലാണ് പൂവിട്ടു തുടങ്ങുക. അത്തത്തിന് ഒരു നിര പൂ, രണ്ടാം ദിനം രണ്ടു നിര, മൂന്നാം ദിനം മൂന്നു നിര എന്നിങ്ങനെ പോകുന്നു. അത്തത്തിന് ചുവന്ന പൂ പാടില്ല. ചോതി നാള്‍ മുതലാണ് ചുവന്ന പൂ . മൂലം നാളിന് ചതുരാകൃതിയില്‍ പൂക്കളം ഒരുക്കണമെന്നതാണ് ചിട്ട. ഓണത്തിന് തലേന്ന്, അതായത് ഉത്രാടത്തിന് ഏററവും വലിയ പൂക്കളം വേണം.അന്ന് മണ്ണ് കൊണ്ട് തൃക്കാക്കരയപ്പന്റെ രൂപം ഉണ്ടാക്കുന്നു ചില പ്രദേശങ്ങളിൽ.

തിരുവോണത്തിനു രാവിലെ നിലവിളക്കു കത്തിച്ചു വച്ച് അരിമാവിൽ വെണ്ടയില ഇടിച്ചു പിഴിഞ്ഞു കുറുക്കി കൈകൊണ്ടു കോലം വരയ്ക്കും. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളും കാണും. അതിനുശേഷമാണ് പൂക്കളത്തിൽ അട നിവേദിക്കുന്നത്. പൂവട എന്നാണ് ഇതിനു പറയുക. തിരുവോണദിവസം വൈകുന്നേരം തേങ്ങാപ്പീരയും ശർക്കരയും തിരുമ്മി വീടിന്റെ നാലു ദിക്കിലും വയ്ക്കുന്നു. ഇത് ഉറുമ്പിനോണം കൊടുക്കുക എന്ന സങ്കൽപ്പമാണ്. അരിമാവു കൊണ്ടു ഭിത്തിയിൽ കോലം വരയ്ക്കുന്നതിന് പല്ലിക്ക് ഓണം കൊടുക്കുക എന്നു പറയും. ചിലയിടത്ത് അരിമാവിൽ‍ കൈമുക്കി ഭിത്തിയിലും വാതിലിലും പതിപ്പിക്കാറുമുണ്ട്.

പൂക്കളം ഒരുക്കാൻ ഉള്ള പൂക്കൾ പണ്ടെല്ലാം വേലിയിറമ്പത്തും,പാടത്തും, തൊടിയിലുമുള്ളവശേഖരിക്കുകയാണ് ചെയ്തിരുന്നത് . ഇന്നത്തെ കാലത്ത് പണം കൊടുത്താണ് പലരും പൂക്കള്‍ വാങ്ങാറ്.

ഓണത്തിന് ഏറ്റവും പ്രധാനമായത് ഓണപൂക്കളവും ഓണസദ്യയും എല്ലാമാണ്. പൂക്കളത്തിലാകട്ടെ ഇന്ന് സ്ഥാനം പിടിച്ചിരിക്കുന്നത് വിപണിയില്‍ നിന്നും കിലോകണക്കിന് ലഭിക്കുന്ന പൂക്കളാണ്.

എന്നാല്‍ നിര്‍ബന്ധമായും ഓണപ്പൂക്കളത്തില്‍ സ്ഥാനം നല്‍കേണ്ട ചില പൂക്കളങ്ങളുണ്ട്. ഓണം പൂര്‍ണമാകണമെങ്കില്‍ പൂക്കളത്തിന്റെ പങ്ക് അനിവാര്യമാണ്. കാലം എത്രയൊക്കെ മാറിയാലും ഓണത്തിന് പൂക്കളം ഇടേണ്ടത് അത്യാവശ്യമാണ്.

പണ്ട് രാവിലെ പൂവട്ടിയും കൊണ്ട് കുട്ടികള്‍ ഓണപ്പൂ ക്കളത്തിനായി പൂക്കള്‍ ശേഖരിയ്ക്കാന്‍ പോകുന്നതു തന്നെ ആഘോഷമായിരുന്നു.
നാടൻ പൂക്കളും ഇലകളുമാണ് ഗ്രാമപ്രദേശങ്ങളിൽ പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നത്. തുമ്പപ്പൂവ്, കാക്കപ്പൂവ്, വിവിധതരം ചെമ്പരത്തികൾ, തെച്ചിപ്പൂവ്, തുളസി, സുഗന്ധി, നിത്യകല്യാണി, ശീപോതി, കൊങ്ങിണിപ്പൂവ് തുടങ്ങിയ പൂക്കൾ ശേഖരിച്ച് പൂക്കളം ഒരുക്കുന്ന കുട്ടികൾ ഗ്രാമത്തിന്റെ കാഴ്ചയാണ്

തുമ്പപ്പൂ.
നാട്ടിന്‍പുറത്ത് നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു പൂവാണ് തുമ്പ. പൂക്കളത്തിലെ ഒഴിവാക്കാനാവാത്ത ഒരു പൂവാണ് തുമ്പപ്പൂ . ഇതുണ്ടെങ്കില്‍ മാത്രമേ ഓണപ്പൂക്കളം പൂര്‍ണമാകുകയുള്ളൂ.

മുക്കുറ്റി
ഓണപ്പൂക്കളില്‍ ഏറ്റവും അവശ്യം വേണ്ട പൂവാണ് മുക്കുറ്റി. എന്നാല്‍ ഇന്ന് മുക്കുറ്റി എന്നത് നാട്ടിന്‍പുറങ്ങളില്‍ മാത്രം അപൂര്‍വ്വമായി കണ്ടു വരുന്നതാണ്. പൂക്കളത്തില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നു ഈ സുന്ദരിക്ക്. എന്നാല്‍ ഇന്ന് ഈ സ്ഥാനമെല്ലാം മാര്‍ക്കറ്റ് പൂക്കള്‍ കയ്യടക്കി.

തുളസി.
ഇത് പൂജക്കും പൂക്കളം ഉണ്ടാക്കാനും ഒരു പോലെ പ്രധാനപ്പെട്ട ഒന്നാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ പൂക്കളത്തിന്റെ കാര്യത്തില്‍ തുളസിയില്ലാതെ ഒരിക്കലും പൂക്കളം പൂർണ്ണമാവുകയില്ല.

തെച്ചി.
തെച്ചിപ്പൂവും നമ്മുടെ നാട്ടിന്‍ പുറത്തെ സ്ഥിരം സാന്നിധ്യമാണ്. ഓണപ്പൂക്കളത്തില്‍ ശ്രദ്ധേയ സാന്നിധ്യമറിയിക്കാന്‍ ഏറ്റവും മികച്ച ഒന്നാണ് തെച്ചി. നമ്മുടെ നാട്ടില്‍ വളരെ എളുപ്പത്തില്‍ കിട്ടുന്ന ഒന്നായതു കൊണ്ടും ആവശ്യക്കാര്‍ കൂടുതലായിരിക്കും തെച്ചിക്ക്.

ചെമ്പരത്തി.
ചെമ്പരത്തിയാണ് മറ്റൊരു പുഷ്പം. ഓണപ്പൂക്കളം പൂര്‍ണമാകണമെങ്കില്‍ ചെമ്പരത്തിയുടെ സാന്നിധ്യം അനിവാര്യമാണ്. ഓണപ്പൂക്കളത്തിന് മാത്രമല്ല മറ്റ് പല വിധ ആവശ്യങ്ങള്‍ക്ക് ചെമ്പരത്തി ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും.

ശംഖുപുഷ്പം.
ശംഖുപുഷ്പമാണ് ഓണപ്പൂക്കളത്തില്‍ സാന്നിധ്യമറിയിക്കേണ്ട മറ്റൊരു പുഷ്പം. ഓണത്തെ കളര്‍ഫുള്‍ ആക്കുന്ന കാര്യത്തില്‍ ശംഖുപുഷ്പത്തിന്റെ പങ്ക് ചില്ലറയല്ല.

ജമന്തി.
ജമന്തിയും ഓണപ്പൂക്കളത്തില്‍ ഒട്ടും പുറകില്‍ നില്‍ക്കേണ്ട ഒന്നല്ല. പല നിറത്തിലുള്ള ജമന്തി പൂക്കൾ ഉണ്ട്. ഓറഞ്ച്. വെള്ള, ചുവപ്പ് എന്നിവയെല്ലാം നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ജമന്തി പുഷ്പ്പങ്ങളാണ് . ഇതെല്ലാം ഓണപ്പൂക്കളം കളര്‍ഫുള്‍ ആക്കാന്‍ സഹായിക്കും.

മന്ദാരം.
വെള്ള നിറത്തിലുള്ള മന്ദാരം പൂക്കളത്തിലുണ്ടെങ്കില്‍ അതിന്റെ പ്രത്യേകത ഒന്ന് വേറെ തന്നെയാണ്. മറ്റ് പൂക്കളെ അപേക്ഷിച്ച് അല്‍പം വലുതായിരിക്കും മന്ദാരം. വെള്ളനിറം തന്നെയാണ് ഇതിന്റെ പ്രത്യേകതയും.

കൊങ്ങിണിപ്പൂവ്.
കൊങ്ങിണിപ്പൂവാണ് മറ്റൊന്ന്. കൊങ്ങിണിപ്പൂവിന് ഒടിച്ചുറ്റി എന്നും പേരുണ്ട്. മഞ്ഞ, നീല ചുവപ്പ് എന്നീ നിറങ്ങളില്‍ കൊങ്ങിണിപ്പൂവുണ്ട്. ഇത് പൂക്കളത്തിലെ പ്രധാന ആകര്‍ഷണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഹനുമാന്‍ കിരീടം.
ഹനുമാന്‍ കിരീടം അഥവാ കൃഷ്ണ കിരീടം എന്ന പുഷ്പവും ഓണപ്പൂക്കളത്തിലെ അവിഭാജ്യ ഘടകമാണ്. ഓറഞ്ചം ചുവപ്പും ചേര്‍ന്ന നിറത്തിലാണ് ഈ പുഷ്പം കാണപ്പെടുന്ന്. ഓണത്തോടടുക്കുമ്പോള്‍ കൃഷ്ണ കിരീടം പൂത്തു നില്‍ക്കുന്നത്,നാട്ടിന്‍പുറത്തെ സാധാരണ കാഴ്ചയാണ്

എന്നാൽ ഇപ്പോൾ പട്ടണപ്രദേശങ്ങളി‍ൽ വിലകൊടുത്തുവാങ്ങുന്ന ചാക്കിൽ കുത്തി നിറച്ച മല്ലികയും, കനകാംമ്പ രവും, ഹൈബ്രിഡ് റോസാപ്പൂവിന്റെ പല കളറും ,മറ്റുമാണ് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്. നിറം ചേർത്ത മരപ്പൊടി, ധാന്യപ്പൊടി, ചോക്ക് പൊടി തുടങ്ങിയ കൃത്രിമവസ്തുക്കൾ കൊണ്ടും കളങ്ങൾ നിർമ്മിക്കാറുണ്ട്.
തിരുവോണം നാളിലോ,ഉത്രാടത്തിനോ , ഒറ്റ ദിവസം
അലങ്കാരത്തിനായി ഹാളിലോ മുറ്റത്തൊ…
ഫ്ലാറ്റിന്റെ ഇടനാഴിയിലോ ഒരുക്കുന്ന പൂക്കളം ആണ് ഇപ്പോൾ ഓണത്തിന് കാണാൻ സാധിക്കുക.

ഏറ്റവും അധികം പൂക്കൾ ശേഖരിക്കാൻ വേണ്ടി പണ്ടത്തെ കുട്ടികൾ പൂവട്ടി കളുമായി ഉത്സാഹത്തോടെ…….
പൂവേ പൊലി എന്ന പൂവിളികളും ആയി ഓടുന്നത് ഇപ്പോൾ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകള്‍ മാത്രമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു.

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

✍തയ്യാറാക്കിയത്: സൈമ ശങ്കർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...

പൊൻചെമ്പകം (കഥ)

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു,...
WP2Social Auto Publish Powered By : XYZScripts.com
error: