17.1 C
New York
Thursday, September 16, 2021
Home Special ☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ ഓർമ്മകൾക്ക് എന്ത് സുഗന്ധം - ഭാഗം (25) ഊഞ്ഞാൽ

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ ഓർമ്മകൾക്ക് എന്ത് സുഗന്ധം – ഭാഗം (25) ഊഞ്ഞാൽ

✍തയ്യാറാക്കിയത്: സൈമ ശങ്കർ

ഊഞ്ഞാൽ

പഴയകാലത്ത് ചിങ്ങം പിറന്നാലുടൻ ഓണത്തിന്റെ വരവറിയിച്ച് തൊടിയിലോ, വീട്ടുമുറ്റത്തോ, നാട്ടുമാവിന്റെയോ മുത്തശിപ്ലാവിന്റെയോ കൊമ്പിൽ ഊഞ്ഞാൽ കെട്ടും.
കുട്ടിക്കാലത്ത് ഓണപരീക്ഷ കഴിയാന്‍ കാത്തിരിക്കും.

ഓണ സദ്യയുണ്ട് പായസവും കഴിച്ചു പിന്നെ കളിക്കുവാന്‍ വേണ്ടി അയല്പക്കത്തെ കൂട്ടുകാരുടെ അടുത്തേ യ്ക്കു ഓട്ടമാണ്. അടുത്തുള്ള ഒഴിഞ്ഞ പറമ്പിലായിരിക്കും കളി. സാറ്റു കളിയും, പുഞ്ചകളിയും, കോല്‍ കളിയും എന്നുവേണ്ട പല കളികളും ആ കാലത്ത് ഉണ്ടായിരുന്നെങ്കിലും
ഊഞ്ഞാല്‍ ആട്ടം തന്നെ ഓണത്തിന് പ്രധാന കളി.

പണ്ടൊക്കെ ഓണക്കാലം വന്നാൽ ഊഞ്ഞാൽ കെട്ടാൻ വീട്ടിൽ ബഹളം വയ്ക്കുന്ന കുട്ടികളെ ആണ് ഓർമ്മ വരുക. കൂട്ടുകാരുടെയോ അയല്പക്കത്തെയോ പറമ്പിലെ മാവിൽ ആദ്യം കെട്ടുന്ന ഊഞ്ഞാലിൽ കുട്ടികളുടെ കൂട്ടം ആയിരിക്കും. ഊഴം കാത്തു നിന്ന് ഊഞ്ഞാൽ ആട്ടം. ഉച്ച ഭക്ഷണത്തിനു വൈകി വീട്ടിൽ എത്തുന്നതിന് അമ്മയുടെ ശകാരം.. ചിലപ്പോൾ ഒക്കെ ചെവിക്കു പിടിച്ചു കിഴുക്കു. അതൊക്കെ സഹിച്ചു ഊണ് കഴിച്ചെന്നു വരുത്തി വലിച്ചു വാരി തിന്നിട്ട് വീണ്ടും ഊഞ്ഞാൽ ആടാൻ ഓട്ടം തന്നെ.

ഇപ്പോഴും മധ്യവയസ്ക്ക രുടെ മനസ്സിൽ ഓണം എത്താറായിയെന്ന് കേൾക്കുമ്പോൾ‌ ആദ്യം തെളിയുക ഊഞ്ഞാലാകും. ഇന്ന് പഴയ തലമുറ പറഞ്ഞുകൊടുക്കുന്ന ഓണക്കാലകഥകളിലൂടെയാണ് കൂടുതല്‍ കുട്ടികളും ഊഞ്ഞാലിനെ ക്കുറിച്ചു അറിയുന്നത്.

പണ്ട് ഓണം പടിവാതില്‍ക്കലെത്തിയാലുടന്‍ വീടുകളില്‍ ഊഞ്ഞാലിടും കുട്ടികള്‍ക്ക് മത്സരിച്ച് ആടാനും പാടാനുമായിട്ട്.

ഇന്നത്തെ തലമുറ ഊഞ്ഞാലാടുന്നത് കോളേജുകളിലും സ്‌കൂളുകളിലും തട്ടിക്കൂട്ടുന്ന ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ വേണ്ടി മാത്രമാണ്. പണ്ടത്തെ ഓണപ്പാട്ടുകള്‍ പാടിയുള്ള ഊഞ്ഞാലാട്ടം മലയാളിക്ക് ഗൃഹാതുരമായ ഒരോര്‍മയാണ്.

മുൻപ് ഊഞ്ഞാലിടാന്‍ കയറിന് പുറമെ ഒരിക്കലും പൊട്ടാത്ത പലതരം വടങ്ങളും ഉപയോഗിച്ചിരുന്നു. ഇന്ന് നാട്ടിന്‍ പുറങ്ങളിലെ അപൂര്‍വം ചില വീടുകളില്‍ മാത്രമാണ് ഓണത്തിന് ഊഞ്ഞാലുകള്‍ കാണാന്‍ കഴിയുക. പറമ്പില്‍ നിന്ന് മരങ്ങള്‍ വെട്ടി മാറ്റി മണ്ണായ മണ്ണിലെല്ലാം കോണ്‍ക്രീറ്റ് സൗധങ്ങളുയര്‍ന്നപ്പോള്‍ വീട്ടുമുറ്റത്തുനിന്ന് ഊഞ്ഞാലും പടിയിറങ്ങി.

നഗരത്തിലെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലെപ്പോഴും ആടാന്‍ പ്ലാസ്റ്റിക് ചരടിലോ, ഇരുമ്പ് ചങ്ങല യിലോ കൂട്ടിയിണക്കിയ ഊഞ്ഞാലുകള്‍ ലഭ്യമാണെങ്കിലും വീട്ടുപറമ്പില്‍ ഓണക്കാലത്ത് മരച്ചില്ലയില്‍ കെട്ടിയാടുന്ന ഊഞ്ഞാലിന്റെ അനുഭവം വെറെ തന്നെയാണ്.

അന്നത്തെ കുട്ടികളുടെ ഓണാഘോഷങ്ങളിലെ ഒഴിച്ച് കൂടാനാവാത്ത ഒരു വിനോദ ഉപാധി ആയിരുന്നു ഊഞ്ഞാൽ. ഓണ അവധി കഴിഞ്ഞു സ്കൂളിൽ പോയി വരുമ്പോഴേയ്ക്കും മുതിർന്നവർ ഊഞ്ഞാൽ അഴിച്ചു മാറ്റിയിരിക്കുന്ന ത് കാണുമ്പോൾ ഉണ്ടാകുന്ന വിഷമവും രണ്ടു മൂന്നു ദിവസം നീണ്ടു നിൽക്കും. അടുത്ത ഓണത്തിന് വേണ്ടിയുള്ള കാത്തിരുപ്പ് ആണ് പിന്നെ.

ഇത് വായിക്കുന്ന പലരുടെയും മനസ്സിൽ ഇപ്പോൾ ബാല്യകാലത്തു തൊടിയിലെ മാമ്പൂ മണമേറ്റു ഊഞ്ഞാൽ ആടിയ ഗൃഹാതുരതയുടെ ചരടില്‍ ഊഞ്ഞാല്‍ കെട്ടി കളിക്കുകയാവും.
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

✍തയ്യാറാക്കിയത്: സൈമ ശങ്കർ

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com