എല്ലാവർക്കും നമസ്കാരം
ദീപാവലി കഴിഞ്ഞു മധുരം കഴിച്ചു മത്തു പിടിച്ചിരിക്കുകയാണോ. അതു മാറ്റാൻ ഇതാ ഒരു ചിക്കൻ ഫ്രൈ.
☀️ക്രിസ്പി ചിക്കൻ ഫ്രൈ
🌸ആവശ്യമായ സാധനങ്ങൾ
☀️ബോൺലെസ് ചിക്കൻ-1/2 കിലോഗ്രാം
☀️ഉപ്പ് പാകത്തിന്
☀️തൈര്-3 ടീസ്പൂൺ
☀️കോൺഫ്ലോർ-2 ടീസ്പൂൺ
☀️മുളകുപൊടി-2 ടീസ്പൂൺ
☀️കുരുമുളകുപൊടി-1 ടീസ്പൂൺ
☀️കറിവേപ്പില-1 തണ്ട്
☀️പച്ചമുളക്-നാലഞ്ചെണ്ണം
☀️റിഫൈൻഡ് ഓയിൽ-6 ടേബിൾസ്പൂൺ
🌸ഉണ്ടാക്കുന്ന വിധം
☀️ചിക്കൻ കഴുകി വൃത്തിയാക്കി ഉപ്പ്, തൈര്, പൊടികൾ ഇവ ചേർത്തിളക്കി യോജിപ്പിച്ച് പത്തു മിനിറ്റ് വയ്ക്കുക.
☀️എണ്ണ ചൂടാക്കി പച്ചമുളകും കറിവേപ്പിലയും വെവ്വേറെ വറുത്തെടുക്കുക.
☀️അതേ എണ്ണയിലേക്ക് ചിക്കൻ കഷണങ്ങൾ ഇട്ട് മൊരിഞ്ഞു വരുന്നതും വരെ വറുത്തു കോരി മാറ്റുക. മുഴുവൻ ചിക്കനും ഇതുപോലെ ചെയ്യുക.
☀️സെർവിംഗ് ഡിഷിലേക്ക് മാറ്റി വറുത്ത പച്ചമുളകും കറിവേപ്പിലയും ചേർത്ത് അലങ്കരിക്കുക.
✍ദീപ നായർ (deepz) ബാംഗ്ലൂർ