17.1 C
New York
Saturday, October 16, 2021
Home Kerala ഹോട്ട്‌ഷോട്ട്‌സ് ആപ്പിലോ നീലച്ചിത്ര നിര്‍മാണത്തിലോ തനിക്ക് പങ്കില്ലെന്ന്; ശില്‍പ ഷെട്ടി

ഹോട്ട്‌ഷോട്ട്‌സ് ആപ്പിലോ നീലച്ചിത്ര നിര്‍മാണത്തിലോ തനിക്ക് പങ്കില്ലെന്ന്; ശില്‍പ ഷെട്ടി

മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ നടി ശില്‍പ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തത് ആറു മണിക്കൂറിലേറെ. ഹോട്ഷോട്സ് എന്ന ആപ്പിൽ അപ്‌ലോഡ് ചെയ്യുന്ന വിഡിയോയുടെ ഉള്ളടക്കത്തെ കുറിച്ച് തനിക്ക് അറിവില്ലെന്ന് ബോളിവുഡ് താരം ശിൽപ ഷെട്ടി. കഴിഞ്ഞ ദിവസമാണ് മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം ശില്‍പ ഷെട്ടിയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. പൊലീസിനോടാണ് ശിൽപ ഇക്കാര്യം വ്യക്തമാക്കിയത്.

രാജ് കുന്ദ്രയുടെ ‘ഹോട്ട്‌ഷോട്ട്‌സ്’ ആപ്പിലോ നീലച്ചിത്ര നിര്‍മാണത്തിലോ താന്‍ ഇടപെട്ടിട്ടില്ലെന്നാണ് ശില്‍പ ഷെട്ടി പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഹോട്ട്‌ഷോട്ട്‌സ് ആപ്പിലെ യഥാര്‍ഥ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല. അവർ പറഞ്ഞു. ഹോട്ഷോട്സ് മൊബൈൽ ആപ് വഴിയാണ് കുന്ദ്ര ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുന്ദ്രയുടെ ബന്ധുവായ പ്രദീപ് ബക്ഷിയാണ് ആപ്പിന് പിന്നിലെന്നു പറഞ്ഞതായാണ് വിവരം.

പോലീസിന് മുന്നില്‍ രാജ് കുന്ദ്രയെ നടി ന്യായീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിഡിയോകളിൽ പ്രത്യക്ഷമായി ലൈംഗിക രംഗങ്ങൾ കാണിക്കുന്നില്ലെന്നും നീലച്ചിത്രമല്ലെന്നുമാണ് ശിൽപ പൊലീസിനു മൊഴി നൽകിയത്. അറസ്റ്റിലായ രാജ്കുന്ദ്രയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞ ദിവസം 27 വരെ നീട്ടിനല്‍കിയിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...

പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

വടശേരിക്കരയിൽ ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി...

തെക്കൻ ജില്ലകളിൽ പ്രളയഭീതി: മഴ തുടരുന്നു.

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരള തീരത്തെത്തിയതിനെത്തുടര്‍ന്ന് കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് പരക്കെ മഴ കനക്കുമെന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: