17.1 C
New York
Wednesday, June 16, 2021
Home Kerala ഹോങ്കോംഗിലെ പ്രമുഖ വനിതാ ബിസിനസ് ടൈക്കൂണ്‍ ആത്മഹത്യ ചെയ്തു.

ഹോങ്കോംഗിലെ പ്രമുഖ വനിതാ ബിസിനസ് ടൈക്കൂണ്‍ ആത്മഹത്യ ചെയ്തു.

ഹോങ്കോംഗിലെ പ്രമുഖ വനിതാ ബിസിനസ് ടൈക്കൂണ്‍ അഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കയ്യിലെടുത്ത് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.* ഹോങ്കോംഗിലെ വ്യാപാര പ്രമുഖ ലുവോ ലില്‍ ആണ് ആത്മഹത്യ ചെയ്തത്. ഇരുവരെയും ലുവോയുടെ അപാര്‍ട്ട്മെന്‍റിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലുവോയുടെ കുഞ്ഞിന്‍റെ പിതാവ് ആരാണെന്ന് ഇനിയും വ്യക്തമല്ല. അടുത്തിടെയാണ് സിംഗിള്‍ മദര്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ ലുവോ തുറന്നുപറഞ്ഞത്. സമൂഹമാധ്യമങ്ങളിലും മറ്റുള്ളവരുമായും ഏറെ സന്തോഷത്തോടെ ഇടപെട്ടിരുന്നു മുപ്പത്തിനാലുകാരിയുടെ ആത്മഹത്യ ഞെട്ടലോടെയാണ് ബിസിനസ് ലോകം നിരീക്ഷിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക മുന്‍പാണ് പെണ്‍കുഞ്ഞിനൊപ്പമുള്ള ചിത്രം ദൈവത്തില്‍ നിന്നുള്ള ദാനമെന്ന കുറിപ്പോടെ ലുവോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിജയകരമായ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍റെ ചെയര്‍മാന്‍ കൂടിയായിരുന്നു ലുവോ. 28ാം വയസില്‍ ബിസിനസ് സംരംഭം ആരംഭിച്ച ലുവോയ്ക്ക് സംരംഭക എന്ന നിലയില്‍ അമേരിക്കയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നു. ഹിലരി ക്ലിന്‍റണ്‍ അടക്കമുള്ള പ്രശസ്തരുമായി ഏറെ അടുപ്പമുണ്ടായിരുന്നു. ലുവോയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രസവശേഷമുള്ള വിഷാദമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫോമ നഴ്‌സസ് ഫോറം ഉദ്ഘാടനം ചെയ്തു.

ഫോമാ  നഴ്‌സസ് ഫോറം ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു.  “ഫ്ലോറൻസ് നൈറ്റിംഗേലിന്റെ യുഗം മുതൽ ഇന്നുവരെയുള്ള  ആതുര ശുശ്രൂഷ സേവനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഒരു ലഘുചിത്ര വിവരണത്തോടെയാണ് പരിപാടി ആരംഭിച്ചത്: ഫോമാ നഴ്സസ് ഫോറത്തിന്റെ ദേശീയ ചെയർപേഴ്‌സൺ ഡോ....

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍...

ദൈവവുമായി സുദൃഢമായ സൗഹൃദം സ്ഥാപിക്കുകയും, അത് റ്റുള്ളവരുമായി പങ്കുവയ്ക്കുകയും വേണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ടൊറന്റോ, കാനഡ: മിസ്സിസ്സാഗ സീറോ മലബാര്‍രൂപതയില്‍ വിശ്വാസപരിശീലനം പൂര്‍ത്തീകരിച്ച 93 യുവതീയുവാക്കളുടെ വെര്‍ച്വല്‍ ഗ്രാജുവേഷന്‍ പുതുമകള്‍കൊണ്ട് ശ്രദ്ധേയമായി. നമ്മുടെ ഹൃദയം ദൈവത്തിനു സമര്‍പ്പിക്കുന്നതാണ് വിശ്വാസം എന്നതിന്റെ വാച്യാര്‍ത്ഥം. എന്നാല്‍ ദൈവവു മായി സ്‌നേഹത്തില്‍...

ഇസ്രായേലിലേക്ക് പുതിയ അംബാസഡറെ പ്രഖ്യാപിച്ച് ജോ ബൈഡൻ

വാഷിംഗ്ടൺ: ഇസ്രായേലിലേക്ക് പുതിയ അംബാസഡറെ പ്രഖ്യാപിച്ച് ജോ ബൈഡൻ. ഇസ്രായേൽ അനുകൂല സംഘടനകളും പ്രമുഖ വ്യക്തികളും നൈഡസിന്റെ നിയമനത്തിനെ അഭിനന്ദിച്ചു. വാൾ സ്ട്രീറ്റിലെ പ്രമുഖ ബാങ്കറും മുൻ വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന തോമസ് ആർ...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap