17.1 C
New York
Wednesday, September 22, 2021
Home US News ഹൈജാബ് ധരിച്ച മുസ്ലിം വനിതയോട് വിവേചനം - സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിനെതിരെ പരാതി

ഹൈജാബ് ധരിച്ച മുസ്ലിം വനിതയോട് വിവേചനം – സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിനെതിരെ പരാതി

റിപ്പോർട്ട്: പി.പി. ചെറിയാൻ

പ്ലാനോ (ഡാളസ്) : ഹൈജാബ് ധരിച്ച് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിലെ എക്‌സിറ്റ് ഡോറിന് സമീപമുള്ള സീറ്റില്‍ ഇരുന്നിരുന്ന മുസ്ലിം വനിതയോട് അവിടെ നിന്നും എഴുന്നേറ്റ് മാറിയിരിക്കണമെന്നും അതേസമയം ഇവരോടൊപ്പം ഉണ്ടായിരുന്ന ഹൈജാബ് ധരിക്കാത്ത സഹോദരിയോട് ആ സീറ്റില്‍ ഇരിക്കാനും ആവശ്യപ്പെട്ട ഫ്‌ളൈറ്റ് അറ്റന്‍ഡന്റിന്റെ നടപടിക്കെതിരെ ഡാളസ് ഫോർട്ട്വര്‍ത്ത്‌ ചാപ്റ്റര്‍ ഓഫ് കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്‌ളാമിക് റിലേഷന്‍സ് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിനെതിരെ പരാതി നല്‍കി .

ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ജൂണ്‍ 1 ചൊവാഴ്ച മുസ്ലിം സിവില്‍ റൈറ്റ്‌സ് ആന്‍ഡ് അഡ്വക്കസി ഓര്‍ഗനൈസേഷന്‍ വിളിച്ച് ചേര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു .

അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന മുസ്ലിം യുവതിക്ക് ഇംഗ്ലീഷ് അറിയില്ലെന്നും, ഇംഗ്ലീഷ് ഭാഷ അറിയാത്തവര്‍ക്ക് എക്‌സിറ്റ് ഡോറിന് സമീപം ഇരിക്കാന്‍ അനുവാദമില്ലെന്നും സീറ്റില്‍ നിന്നും മാറിയിരുന്നില്ലെങ്കില്‍ വിമാനം അടിയന്തിരമായി നിലത്തിറക്കുമെന്നും ഫ്ളൈറ്റ് അറ്റന്‍ഡന്റ് ഭീഷണിപ്പെടുത്തിയതായും ഇവരുടെ പരാതിയില്‍ പറയുന്നു .

ഇംഗ്ലീഷ് ഭാഷ അറിയാത്തതല്ല യുവതി ഹൈജാബ് ധരിച്ചിരുന്നതാണ് ഇവര്‍ക്കെതിരെ ഫ്ളൈറ്റ് അറ്റന്‍ഡന്റ് പ്രകോപനപരമായി പെരുമാറിയതിന് കാരണമെന്ന് പ്ലാനോ ലോ ഓഫീസ് അറ്റോര്‍ണി മാര്‍വ നല്‍കിയ പരാതിയില്‍ ചൂണ്ടികാണിക്കുന്നു , ഇത് തികച്ചും വംശീയ വിവേചനമാണ് .

ഫാത്തിമ എന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത് ഇവര്‍ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് അധികാരികള്‍ക്ക് സ്വകാര്യ പരാതി നല്കിയിരുന്നവെങ്കിലും മറുപടി ലഭിക്കാത്തത് കൊണ്ടാണ് അറ്റോര്‍ണിയുമായി ബന്ധപ്പെട്ടത് . ഇവര്‍ക്ക് ഇംഗ്ലീഷ് ഭാഷ അറിയാം എന്ന് പറഞ്ഞിട്ടും ഫ്ളൈറ്റ് അറ്റന്‍ഡന്റ് അംഗീകരിക്കാന്‍ തയ്യാറായില്ലെന്നും ഇവരുടെ പരാതിയില്‍ പറയുന്നു .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാറില്‍ കടത്തുകയായിരുന്ന 17 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍.

കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപൊയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), താമരശ്ശേരി തച്ചന്‍പൊയില്‍ അബ്ദുല്‍ ജലീല്‍ (38)എന്നിവരേയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അശ്റഫിന്റെ നേതൃത്വത്തതിലുള്ള പ്രത്യേക...

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...
WP2Social Auto Publish Powered By : XYZScripts.com
error: