17.1 C
New York
Wednesday, January 19, 2022
Home US News ഹേമ രാജഗോപാലിന് "2021 ലെഗസി അവാർഡ്"

ഹേമ രാജഗോപാലിന് “2021 ലെഗസി അവാർഡ്”

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഷിക്കാഗോ ∙ നാട്യ ഡാൻസ് തിയറ്റർ ഇന്ത്യൻ അമേരിക്കൻ സ്ഥാപകയും ആർട്ടിസ്റ്റിക്ക് ഡയറക്ടറുമായ ഹേമ രാജഗോപാലിനെ ഷിക്കാഗോ ഡാൻസ് 2021 ലെഗസി അവാർഡ് നൽകി ആദരിച്ചു. ഇല്ലിനോയ് സംസ്ഥാനത്തെ ഷിക്കാഗോ സമൂഹത്തിന് ആർട്ടിസ്റ്റിക് ലീഡർ എന്ന നിലയിൽ വിലപ്പെട്ട സംഭാവനകൾ നൽകിയതിനാണ് അവാർഡ്.

ഭരതനാട്യം നർത്തകി, അധ്യാപിക, കൊറിയോ ഗ്രാഫർ എന്നീ നിലകളിൽ ആഗോള പ്രശസ്തി നേടിയിട്ടുള്ള വനിതാ രത്നമാണു ഹേമ രാജഗോപാൽ. 1974 മുതൽ ഷിക്കാഗോയിലാണ് താമസം.

35 വർഷത്തിലധികമായി ഭരതനാട്യത്തിന് പ്രധാന്യം നൽകി പ്രവർത്തിക്കുന്ന പ്രഫഷണൽ ടൂറിങ്ങ് കമ്പനിയാണ് നാട്യ ഡാൻസ് തിയറ്റർ. ഭരതനാട്യത്തിന് പുതിയ ദിശാബോധം നൽകി ലോകമെങ്ങുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്നതിൽ ഹേമ രാജഗോപാൽ വഹിച്ചുള്ള പങ്ക് നിസ്തൂലമാണ്.

ആഗോള പ്രശസ്ത ആർട്ടിസ്റ്റുകളായ ചിത്രവിന രവി കിരൺ (ഇന്ത്യ),ഷിക്കാഗോ സിംഫണി ഓർക്കസ്ട്ര, യൊ യൊമാ എന്നിവരുമായി സഹകരിച്ചു 35 രാത്രികൾ നീണ്ടു നിൽക്കുന്ന പരിപാടികൾ അവതരിപ്പിക്കുന്നത്. ഹേമ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. വിശ്വകലാഭാരതി അവാർഡ്, കവറ്റഡ് ഏമി അവാർഡ്, ഏഴു കൊറിയോഗ്രാഫിക് അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ ഇവരെ തേടി എത്തിയിട്ടുണ്ട്. ആറു വയസ്സുള്ളപ്പോൾ 1956 ൽ ദേവദാസ ഗുരുവിന്റെ കീഴിൽ നൃത്തം അഭ്യസിച്ചു തുടങ്ങിയതാണു ഹേമ.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പപ്പ. ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം പൂർത്തിയായി

ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പപ്പ. ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ ന്യൂസിലൻഡിൽ ചിത്രീകരിച്ചു. മുമ്പ്, ന്യൂസിലൻഡിൽ...

അഭിരാമി വെബ്ബ് സീരീസ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ

അഭിരാമി എന്ന ഹൊറർ കോമഡി വെബ്ബ് സീരീസിൻ്റെ രണ്ടാം ഭാഗം ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന അഭിരാമി ഫസ്റ്റ്ക്ലാപ്പ് മൂവീസും, എസ്.പി.ജെ ഫിലിംസും ചേർന്നാണ്...

മിസ്റ്റർ യൂണിവേഴ്‌സ് ഇന്ത്യൻ മോൺസ്റ്റർ ചിത്രേഷ് നടേശൻ കെങ്കേമത്തിൽ

ഇന്ത്യയുടെ തന്നെ അഭിമാനമായ മിസ്റ്റർ യൂണിവേഴ്‌സ് കെങ്കേമം എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി വരുന്നൂ. ബോഡി ബിൽഡിങ്ങിൽ ഇന്ത്യൻ മോൺസ്റ്റർ എന്നറിയപ്പെടുന്ന ചിത്രേഷ് നടേശൻ ആണ് കെങ്കേമം എന്ന ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ...

വഴിക്കണ്ണ് (കവിത)

വഴിക്കണ്ണുമായെന്നും കാത്തിരിക്കുന്നുഞാൻ…എന്റെ സ്വപ്‌നങ്ങൾ തൻ ശ്മശാനഭൂവിൽ…സൗവർണ്ണ മോഹങ്ങൾ മനസ്സിൽവിടർത്തി…എങ്ങോ മറഞ്ഞൊരെൻഭൂതകാലങ്ങളെ…കൂട്ടുകാരോടൊത്തു പാറിപ്പറന്നൊരാ…സുന്ദര സന്ധ്യതൻ മാസ്മരനിമിഷങ്ങളെ…പ്രണയകാവ്യങ്ങൾ തൻ മധുരംനിറഞ്ഞൊരാ…കരിനീലക്കണ്ണുള്ള പ്രണയിനീരാധയെ…എന്നുള്ളിൽ എന്നെന്നുംനർത്തനമാടുന്ന…പ്രാണനിൽ പാതിയാം പ്രിയസഖിയെ…പവിഴമല്ലിപ്പൂക്കൾ കൊഴിയുന്നരാവിന്റെ…സൗരഭ്യം നുകർന്നൊരാജാലകക്കാഴ്ചകളെ…താരാട്ടിൻ ഈണത്തിൽ സൗമ്യമായ്പാടുന്ന…പൂങ്കുയിൽ പാട്ടിന്റെ കല്ലോലിനികളെ…എൻമോഹമന്ദാര വനികയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: