17.1 C
New York
Tuesday, May 17, 2022
Home Health ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, അകാലത്തിലുള്ള മരണം എന്നിങ്ങനെ ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ് ...

ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, അകാലത്തിലുള്ള മരണം എന്നിങ്ങനെ ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ് പൊണ്ണത്തടി

ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, അകാലത്തിലുള്ള മരണം എന്നിങ്ങനെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ് പൊണ്ണത്തടി. സാധാരണയിലും വൈകി ആര്‍ത്തവവിരാമം സംഭവിക്കുന്ന സ്ത്രീകളില്‍ ഹൃദയസ്തംഭനത്തിനുള്ള സാധ്യതയും അമിതവണ്ണം വര്‍ധിപ്പിക്കുന്നതായി പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സാധാരണഗതിയില്‍ 45 നും 55നും ഇടയിലാണ് സ്ത്രീകളില്‍ ആര്‍ത്തവവിരാമം ആരംഭിക്കുന്നത്. ആര്‍ത്തവവിരാമത്തിനു ശേഷം സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ പോലുള്ള ഹോര്‍മോണുകള്‍ കുറയുന്നത് ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും പറയുന്നു.

ഇതിനാല്‍തന്നെ അമിതവണ്ണം മൂലമുള്ള ഹൃദയസ്തംഭന സാധ്യത നേരത്തേ ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍ കൂടുതലാകുമെന്ന് കരുതിയിരുന്നതെങ്കിലും നേരെ തിരിച്ചാണ് കാര്യങ്ങളെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയയിലെ ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. ഈ സ്ത്രീകളുടെ അരവണ്ണത്തിന്റെ അടിസ്ഥാനത്തിലും ഹൃദയസ്തംഭന സാധ്യത ഗവേഷകര്‍ വിലയിരുത്തി. വൈകി ആര്‍ത്തവവിരാമം സംഭവിച്ചവരില്‍ ഓരോ 15.2 സെന്റിമീറ്റര്‍(6.2 ഇഞ്ച്) വീതം അരവണ്ണം വര്‍ധിച്ചപ്പോള്‍ ഹൃദയസ്തംഭന സാധ്യത മൂന്നിരട്ടിയായി. അതേ സമയം ആര്‍ത്തവവിരാമം നേരത്തെ സംഭവിച്ചവരില്‍ അരവണ്ണത്തിലെ വര്‍ധന ഹൃദയസ്തംഭന സാധ്യതയില്‍ വലിയ സ്വാധീനമുണ്ടാക്കിയില്ല. ഹൃദയസ്തംഭന സാധ്യതയുള്ള സ്ത്രീകളെ കണ്ടെത്തി നേരത്തെയുള്ള പരിശോധനകള്‍ നടത്തുന്നതിന് പഠനത്തിലെ കണ്ടെത്തലുകള്‍ സഹായകമാകുമെന്ന് ഗവേഷണ സംഘം വിലയിരുത്തുന്നു.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: