17.1 C
New York
Thursday, June 30, 2022
Home US News ഹൂസ്റ്റൺ റാന്നി അസോസിയേഷന് നവ നേതൃത്വം: ബാബു കൂടത്തിനാലിൽ പ്രസിഡന്റ്,ബിനു സഖറിയ കളരിക്കമുറിയിൽ സെക്രട്ടറി

ഹൂസ്റ്റൺ റാന്നി അസോസിയേഷന് നവ നേതൃത്വം: ബാബു കൂടത്തിനാലിൽ പ്രസിഡന്റ്,ബിനു സഖറിയ കളരിക്കമുറിയിൽ സെക്രട്ടറി

പി .പി.ചെറിയാൻ

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) വാർഷിക പൊതു യോഗം കൂടി പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

മെയ് 14 നു ശനിയാഴ്ച വൈകുന്നേരം സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ കൂടിയ യോഗത്തിൽ പ്രസിഡന്റും മാധ്യമപ്രവർത്തകനുമായ ജീമോൻ റാന്നി അദ്ധ്യക്ഷത വഹിച്ചു അസോസിയേഷന്റെ കഴിഞ്ഞ ഒരുവർഷത്തെ ചാരിറ്റിയുൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ട് പ്രസിഡന്റ് അവതരിപ്പിച്ചു. അസോസിയേഷനുമായി വിവിധ തലങ്ങളിൽ സഹകരിച്ച എല്ലവരോടുമുള്ള നന്ദിയും പ്രസിഡന്റ് രേഖപ്പെടുത്തി

സ്റ്റാഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു യോഗം ഉത്‌ഘാടനം ചെയ്തു. 2009 മുതൽ ഹൂസ്റ്റണിൽ സജീവ സാന്നിധ്യമായ അസോസിയേഷന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും പ്രത്യേകിച്ച് 2018 ൽ കേരളത്തിലുണ്ടായ പ്രളയദുരന്ത സമയത്ത് അസ്സോസിയേഷൻ മുൻകൈയെടുത്തു നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശ്ലാഘ നീയമാണെന്നും മറ്റു സാമൂഹ്യ സാംസ്കാരിക സംഘടനകൾക്ക് അസ്സോസിയേഷൻ ഒരു മാതൃകയാണെന്നും കെൻ മാത്യു പറഞ്ഞു.

ജനറൽ സെക്രട്ടറി ജിൻസ് മാത്യു കിഴക്കേതിൽ വാർഷിക റിപ്പോർട്ടും ട്രഷറർ റോയ് തീയാടിക്കൽ കണക്കും അവതരിപ്പിച്ചു. തുടർന്ന് പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്ടേനേ തിരഞ്ഞെടുത്തു.

രക്ഷാധികാരി : അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ.
ഉപരക്ഷാധികാരിമാർ : റവ. ഫാ. ഏബ്രഹാം സഖറിയ (ജെക്കു അച്ചൻ), ജോയ് മണ്ണിൽ, തോൻമാസ് മാത്യു (ജീമോൻ റാന്നി)
പ്രസിഡണ്ട്: ബാബു കൂടത്തിനാലിൽ, വൈസ് പ്രസിഡന്റുമാർ : മാത്യൂസ് ചാണ്ടപ്പിള്ള, ബിജു സഖറിയ, സി.ജി.ദാനിയേൽ, റോയ് തീയാടിക്കൽ, ജനറൽ സെക്രട്ടറി : ബിനു സഖറിയ കളരിക്കമുറിയിൽ, സെക്രട്ടറിമാർ : വിനോദ് ചെറിയാൻ, ഷീജ ജോസ്
ട്രഷറർ : ജിൻസ് മാത്യു കിഴക്കേതിൽ,പ്രോഗ്രാം ആൻഡ് യൂത്ത് കോർഡിനേറ്റർസ് : മെവിൻ ജോൺ പാണ്ടിയെത്ത്, മെറിൽ ബിജു സഖറിയ

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി : ആഷാ റോയ്, അനില സന്ദീപ്, ജിജി ബാലു, ജോൺ. സി.ശാമുവേൽ, ജോളി തോമസ്, മീരാ സഖറിയ, മിന്നി ജോസഫ്, രാജു.കെ.നൈനാൻ, റീന സജി, റജി ചിറയിൽ, സജി ഇലഞ്ഞിക്കൽ, സന്ദീപ് തേവർ വേലിൽ, ഷൈബു വർഗീസ്, ഷിജു തച്ചനാലിൽ, സ്റ്റീഫൻ തേക്കാട്ടിൽ, സഖറിയാ ഏ ബ്രഹാം.എന്നിവരെയും തിരഞ്ഞെടുത്തു.

അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ ഓണാഘോഷം സെപ്തംബർ 3 നു ശനിയാഴ്ച രാവിലെ 11 മണിക്ക് വിപുലമായ പരിപാടികളോടെ നടത്തുന്നതിന് തീരുമാനിച്ചു. സെക്രട്ടറി ബിനു സഖറിയ സ്വാഗതവും .ജിൻസ് മാത്യു നന്ദിയും പറഞ്ഞു. യോഗത്തിനു ശേഷം രുചികരമായ നാടൻ ഭക്ഷണവും ഉണ്ടായിരുന്നു.

പി .പി.ചെറിയാൻ

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: