17.1 C
New York
Saturday, October 16, 2021
Home US News ഹൂസ്റ്റനിൽ രണ്ടു പൊലീസുകാർക്ക് വെടിയേറ്റു; ഒരാൾ മരിച്ചു, പ്രതിയും വെടിയേറ്റ് മരിച്ചു

ഹൂസ്റ്റനിൽ രണ്ടു പൊലീസുകാർക്ക് വെടിയേറ്റു; ഒരാൾ മരിച്ചു, പ്രതിയും വെടിയേറ്റ് മരിച്ചു

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഹൂസ്റ്റൻ: മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് വാറന്റുമായി എത്തിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ വെടിയുതിർത്തതിനെ തുടർന്ന് ഒരു ഓഫീസർ കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. പൊലീസ് തിരിച്ചുവെടിവെച്ചതിനെത്തുടർന്നു പ്രതിയും
കൊല്ലപ്പെട്ടു.

സെപ്തംബർ 20 തിങ്കളാഴ്ച തിങ്കളാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. 5350 ഏററാ പാർക്ക് ഡ്രൈവിലുള്ള വീട്ടിലാണ് പൊലീസ് വാറന്റുമായി എത്തിയത്. വാതിൽ മുട്ടിവിളിച്ചപ്പോൾ ഒരു സ്ത്രീ വന്ന് കതകുതുറന്നു. പ്രതി എവിടെയെന്ന് ചോദിക്കുന്നതിനിടയിൽ അകത്തുനിന്ന് പൊലീസുകാർക്കെതിരെ നിരവധി തവണ നിറയൊഴിക്കുകയായിരുന്നു.

31 വർഷത്തെ സർവ്വീസുള്ള ബിൽ ജെഫറി (54) എന്ന പൊലീസുകാരൻ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ശരീരത്തിൽ നിരവധി ബുള്ളറ്റുകൾ തറച്ചു കയറി, വെടിയേറ്റ 20 വർഷം സർവീസുള്ള സർജന്റ് മൈക്കിൾ വാൻസിനെ (49) അടിയന്തിര ശസ്ത്രക്രിയക്കു വിധേയമാക്കി. ഗുരുതരാവസ്ഥ പിന്നിട്ടുവെന്നാണ് തിങ്കളാഴ്ച വൈകിട്ട് ഹൂസ്റ്റൻ പൊലീസ് ചീഫ് ട്രോയ ഫിന്നർ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

ഹൂസ്റ്റൻ പൊലീസ് ഡിപ്പാർട്ട്മെന്റിൽ ദീർകാലമായി സേവനം അനുഷ്ഠിക്കുന്ന ഇവരെക്കുറിച്ചും ചീഫിനും സഹപ്രവർത്തകർക്കും വലിയ മതിപ്പായിരുന്നു. വെടിയേറ്റ് കൊല്ലപ്പെട്ടത് 31 വയസ്സുള്ള ബ്ളാക്ക് സസ്പെക്ട് ആണെന്ന് പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല . സംഭവത്തിൽ ഹൂസ്റ്റൻ മേയർ സിൽവസ്റ്റർ ടർണർ നടുക്കം പ്രകടിപ്പിച്ചു.

വൈകി കിട്ടിയ റിപ്പോർട്ടിൽ കൊല്ലപ്പെട്ട പ്രതി കുപ്രിസിദ്ധ കുറ്റവാളിയായ ഡിയോൺ ലഡറ്റ് (31) ആണെന്ന് തിരിച്ചറിഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...

പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

വടശേരിക്കരയിൽ ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി...
WP2Social Auto Publish Powered By : XYZScripts.com
error: