17.1 C
New York
Saturday, June 25, 2022
Home US News ഹൂസ്റ്റണ്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമഭ്യര്‍ഥിച്ച് മേയര്‍

ഹൂസ്റ്റണ്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമഭ്യര്‍ഥിച്ച് മേയര്‍

റിപ്പോർട്ട്: പി പി ചെറിയാൻ

ഹൂസ്റ്റണ്‍: ടെക്‌സസില്‍ ഉണ്ടായ കനത്ത ഹിമപാതത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണവും, സംഭാവനകളും അഭ്യര്‍ഥിച്ച് ഹൂസ്റ്റണ്‍ മേയര്‍ ടര്‍ണര്‍.

“ഞാന്‍ നിങ്ങളുടെ സഹായം അഭ്യര്‍ഥിക്കുന്നു, എത്രയും സഹായം ചെയ്യുവാന്‍ കഴിയുമോ, അത്രയും അടിയന്തിരമായി ചെയ്യണം. ഹൂസ്റ്റണ്‍ സിറ്റിയിലും, ഹാരിസ് കൗണ്ടിയിലും ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്”. ഫെബ്രുവരി 22 തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മേയര്‍ അഭ്യര്‍ത്ഥിച്ചു.

ഫെഡറല്‍ സഹായം ലഭിക്കുന്നതുകൊണ്ടു മാത്രം എല്ലാവരെയും സഹായിക്കുവാന്‍ കഴിയുകയില്ല. സാമ്പത്തിക സഹായം ചെയ്യുവാന്‍ സാധിക്കാത്തവര്‍, വീടുകളില്‍ പൊട്ടിഒലിക്കുന്ന പൈപ്പുകള്‍ നന്നാക്കുന്നതിനോ, വീടുകള്‍ നന്നക്കുന്നതിനോ മുന്നിട്ടിറങ്ങണമെന്നും മേയര്‍ പറഞ്ഞു.

ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ കമ്മ്യൂണിറ്റി ഫൗണ്ടേഷന്‍, യുണൈറ്റഡ് വെ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ എന്നിവരെ ഫണ്ട് വിതരണം ചെയ്യുന്നതിന് സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍ മറ്റേതെല്ലാം കമ്മ്യൂണി ഓര്‍ഗനെസേഷനുകളെ ഫണ്ട് ഏല്‍പിക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും മേയര്‍ അറിയിച്ചു.

അതേ സമയം വിന്റര്‍ സ്‌റ്റോമില്‍ നാശനഷ്ടം സംഭവിച്ചവര്‍ ഉടനെ അധികൃതരുമായി ബന്ധപ്പെടണമെന്ന് മേയര്‍ പറഞ്ഞു. 211 നമ്പര്‍ ഡയല്‍ ചെയ്താല്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : The GreateHouston2021Winter Storm Relief Fond എന്ന പേജില്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

കതിരും പതിരും( 7) ✍ ജസിയഷാജഹാൻ

സ്നേഹവ്രണങ്ങളിലെ മൗനത്തിന്റെ കയങ്ങങ്ങളിലേക്ക് നീ ഹൃദയം ചേർത്ത് വച്ചിട്ടുണ്ടോ?...ചോരച്ചോപ്പും കണ്ണീർകറുപ്പും നിന്നിൽ പടർന്നിട്ടുണ്ടോ.... സ്നേഹത്തിന്റെ ഭൂമിയിലേക്ക് നമുക്കൊന്നു കൈകോർത്തു നടന്ന് ആകാശം പൂകാം...വരൂ..മനുഷ്യരേ... സ്നേഹിക്കണം... സ്നേഹം നമുക്ക് തോന്നണം.സ്നേഹം അതനുഭവിച്ച് തന്നെ അറിയണം. സ്നേഹം ആരിൽ...

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന ലേഖയും മാഷും (15)

"എന്താ ലേഖേ മുഖം വാടിയിരിക്കുന്നത് ? സ്കൂൾ തുറന്ന ആദ്യദിനം തന്നെ കൂട്ടുകാരികളുമായി പിണങ്ങിയോ ?" "പിണങ്ങിയതൊന്നുമല്ല മാഷേ ...അതായിരുന്നെങ്കിൽ സാരമില്ലായിരുന്നു. " "ങ്ങ്ഹേ..പിന്നെന്താടോ ?" "അത്... മാഷേ കഴിഞ്ഞ വർഷം ക്ലാസിലുണ്ടായിരുന്ന എന്റെ കൂട്ടുകാരികളെല്ലാം ഈ വർഷം...

‘വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ’ (14)

'മലയാളി മനസ്സ് ' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ' എന്ന പംക്തിയുടെ പതിന്നാലാം ഭാഗത്തിലേയ്ക്ക് സ്നേഹപൂർവം സ്വാഗതം🙏❤️🌹 വിശ്വപ്രസിദ്ധനായ ഇന്ത്യൻ സാഹിത്യകാരൻ രബീന്ദ്രനാഥ ടാഗോറിന്റെ "ദ പോസ്റ്റ് മാസ്റ്റർ" എന്ന വിഖ്യാതമായ...

ശുഭചിന്ത – 18 ‘പുണ്യമായ സത്കർമ്മങ്ങൾ’ ✍ പി . എം . എൻ . നമ്പൂതിരി

ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം, ഇതിനേ ക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌. കണ്ണുനീര്‍ തുടയ്ക്കുക,പ്രപഞ്ജ സൃഷ്ടിയെ വണങ്ങുക...നല്ലതുമാത്രം വിചാരിക്കുക,നമുക്ക് കിട്ടിയ തെല്ലാം അനുഗ്രഹങ്ങളാണെന്നോർക്കുക. സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും. പെരുമാറ്റരീതികളും,മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: