17.1 C
New York
Tuesday, May 24, 2022
Home US News ഹൂസ്റ്റണില്‍ വീടിനു തീപിടിച്ചു മൂന്നു മരണം

ഹൂസ്റ്റണില്‍ വീടിനു തീപിടിച്ചു മൂന്നു മരണം

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ തണുത്തുറഞ്ഞ കാലാവസ്ഥയിൽ വീടിനു തീപിടിച്ച് മുത്തശ്ശിയും മൂന്ന് കൊച്ചുമക്കളും മരിച്ചു. വീടിന് തീ പിടിച്ചതെങ്ങനെയെന്ന് കണ്ടെത്താനാകാതെ പൊലീസ്. ടെക്സസിലെ ഷുഗർലാലാന്റിലായിരുന്നു സംഭവം. കഴിഞ്ഞ ആഴ്ചയിലെ കനത്ത ഹിമപാതത്തിൽ വൈദ്യുതി നഷ്ടപ്പെട്ടതിനെ തുടർന്ന് ഫയർപ്ലെയ്‌സ് കത്തിച്ചു വീടിന്റെ മുകളിലെ നിലയിൽ കിടന്നുറങ്ങാൻ പോയതായിരുന്നു മുത്തശ്ശിയും 11ഉം എട്ടും, അഞ്ചും വയസ്സുള്ള കുട്ടികളും.

തണുപ്പ് രൂക്ഷമായതോടെ അഞ്ചു മൈൽ അകലെയുള്ള വീട്ടിൽ നിന്നും മുത്തശ്ശി മകളുടെ വീട്ടിൽ എത്തിയതായിരുന്നു. സംഭവ ദിവസം വൈകിട്ട് 9 വരെ അമ്മ കുട്ടികളുമായി കാർഡ് കളിച്ചിരുന്നതായി കുട്ടികളുടെ മാതാവ് പറഞ്ഞു. പിന്നീടാണ് ഉറങ്ങാൻ പോയത്. അർദ്ധരാത്രിയിലാണ് വീടിനു തീപിടിച്ചത്. താഴത്തെ നിലയിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടികളുടെ മാതാവ് ജാക്കി പാം തീ ആളിപടരുന്നത് കണ്ട് മുകളിലേക്ക് ഓടികയറുവാൻ നടത്തിയ ശ്രമം വിജയിച്ചില്ല. താഴെ നിന്നും നിലവിളിച്ചുവെങ്കിലും ആരും സഹായത്തിനെത്തിയില്ല. പൊള്ളലേറ്റ് ഇവരും ആശുപത്രിയിലായിരുന്നു. മൂന്നു മക്കളുടെയും അമ്മയുടെ മരണം താങ്ങാനാവാതെ കഴിയുകയാണ് ജാക്കി.

Facebook Comments

COMMENTS

- Advertisment -

Most Popular

കൊഴിഞ്ഞു വീഴുന്ന പെൺപൂവുകൾ..(ലേഖനം)

  വിസ്മയ കേസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ കേരളമേ തിരിഞ്ഞൊന്നു നോക്കുക. എത്ര എത്ര പെൺകുട്ടികൾ സ്റ്റവ് പൊട്ടിത്തെറിച്ചും തൂങ്ങിമരിച്ചും ഒക്കെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. വിടരും മുൻപേ കൊഴിഞ്ഞു പോയിരിക്കുന്നു എന്തുകൊണ്ടാണ് നമ്മുടെ...

മുടികൊഴിച്ചിലും താരനും

മുടികൊഴിച്ചിലും താരനും ഇന്ന് മിക്കവരേയും അലട്ടുന്ന രണ്ട് പ്രശ്നങ്ങളാണ്. ഭക്ഷണത്തിലൂടെ ഒരു പരിധി വരെ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സാധിക്കും. പോഷകങ്ങള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ച് തന്നെ മുടികൊഴിച്ചില്‍ കുറയ്ക്കാം. ഇലക്കറികളാണ് ആദ്യത്തേത്. ആരോഗ്യ...

ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍ ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം

ഒരു ദിവസം ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍തന്നെ പല ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഫിന്‍ലന്‍ഡിലെ ടുര്‍ക്കു പെറ്റ് സെന്ററും യുകെകെ...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

◼️പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചു. എക്സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 രൂപയും കുറയും. പാചക വാതക സിലിണ്ടറിന് 200 രൂപ നിരക്കില്‍ വര്‍ഷം പരമാവധി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: