17.1 C
New York
Saturday, July 31, 2021
Home US News ഹൂസ്റ്റണില്‍ തട്ടികൊണ്ടുപോയ ടാറ്റു ആര്‍ട്ടിസ്റ്റിന്റെ മൃതദ്ദേഹം കണ്ടെടുത്തു.

ഹൂസ്റ്റണില്‍ തട്ടികൊണ്ടുപോയ ടാറ്റു ആര്‍ട്ടിസ്റ്റിന്റെ മൃതദ്ദേഹം കണ്ടെടുത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഹൂസ്റ്റണ്‍: ചൊവ്വാഴ്ച മുതല്‍ അപ്രത്യക്ഷമായ ഹൂസ്റ്റണിലെ അറിയപ്പെടുന്ന റ്റാറ്റു ആര്‍ട്ടിസ്റ്റ് ജൂലിയന്‍ ഐസക്കിന്റെ(29) മൃതദേഹം അഴുകിയ നിലയില്‍ ശനിയാഴ്ച സമീപ പ്രദേശത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി.

സ്റ്റേറ്റ്‌ മോണില്‍ കാമുകിയെ സന്ദര്‍ശിക്കുന്നതിന് യൂബറില്‍ ജൂണ്‍ 15 പുലര്‍ച്ച നാലു മണിയോടെ പുറപ്പെട്ട ജൂലിയനെ പിന്നീട് ആരും കണ്ടിരുന്നില്ല.

ഇതിനിടയില്‍ എവിടെ നിന്നോ ജൂലിയന്റെ ഫോണ്‍ സന്ദേശം മാതാവിനു ലഭിച്ചിരുന്നു. തന്നെ ആരോ പിന്തുടരുന്നുണ്ടെന്നും, ഞാന്‍ കൊല്ലപ്പെടും എന്നായിരുന്നു വന്നതെന്ന് ജൂലിയന്റെ സഹോദരന്‍ വില്യം പറഞ്ഞു.

പിന്നീട് ഫോണില്‍ ബന്ധപ്പെടാനായില്ലെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. മൂന്നു ദിവസം അന്വേഷിച്ചിട്ടും വിവരം ഒന്നും ലഭിച്ചില്ല.
കഴിഞ്ഞ വെള്ളിയാഴ്ച തട്ടികൊണ്ടുപോയെന്ന് കരുതുന്ന പ്രദേശത്തുനിന്നും രണ്ടര മൈല്‍ ദൂരെയുള്ള പ്രദേശത്തുനിന്നും എന്തോ ചീഞ്ഞഴുകിയ മണം വരുന്നുവെന്ന് സമീപത്തുള്ളവര്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച മൃതശരീരം കണ്ടെത്തിയത്.

ഹൂസ്റ്റണ്‍ ഡൗണ്‍ ടൗണ്‍ റെഡ് ഐഗാലറി ടാറ്റു സ്റ്റുഡിയോ ആര്‍ട്ടിസ്റ്റായിരുന്ന ജൂലിയന്‍ ഐസക്കിന്റെ മൃതശരീരം കണ്ടെത്തിയ സ്ഥലത്തു നിന്നും ജൂലിയന്റെ പേഴ്‌സണ്‍ ഐറ്റംസ് കണ്ടെത്തിയിരുന്നു.

മരണ കാരണം പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹൂസ്റ്റണ്‍ പോലീസ് പറഞ്ഞു. ജൂലിയന്റെ ആകസ്മിക വേര്‍പാട് സഹപ്രവര്‍ത്തകരേയും, കുടുംബാംഗങ്ങളേയും നിരാശയിലാഴ്ത്തി.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ബാലരാമപുരം റസ്സൽപുരം അനി നിവാസിൽ രാജേഷ്(32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. റസ്സൽപുരത്തെ ബിവറേജ് ഗോഡൗണിലെ...

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപ് പിടിയിൽ .

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപനെ രണ്ടു കിലോ കഞ്ചാവും, മാനിൻ്റെ തലയോട്ടിയും, തോക്കുമായി ചാലക്കുടി എക്‌സൈസ് റേഞ്ച് പിടികൂടി ഓണം സ്പെഷ്യൽ ഡ്രൈവ് ആയി ബന്ധപെട്ട സ്പെഷ്യൽ കോമ്പിങ്ങിന്റെ ഭാഗമായി ഡെപ്യൂട്ടി...

കർഷക ദിനാചരണത്തിൽ കർഷകരെ ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്.

കർഷകർക്കൊപ്പം കർഷക തൊഴിലാളികൾക്കും ആദരം ചിങ്ങം ഒന്നിന് കർഷക ദിനാചരണത്തിൽ കർഷകർക്കൊപ്പം കർഷക തൊഴിലാളികളെയും ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. മന്ത്രി ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ കൃഷിഭവനിലും തെരഞ്ഞെടുക്കപ്പെടുന്ന കർഷക തൊഴിലാളിയെ...

കൊ​ട്ടാ​ര​ക്ക​രയിൽ ആ​ൾ താമസമില്ലാത്ത വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച .

കൊ​ട്ടാ​ര​ക്ക​ര കി​ഴ​ക്കേ തെ​രു​വി​ൽ ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച ന​ട​ന്നു. പ​റി​ങ്കാം​വി​ള വീ​ട്ടി​ൽ സാ​ബു​വി​ന്‍റെ വ​സ​തി​യി​ൽ നി​ന്നാ​ണ് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത്. കു​ടും​ബം ചി​കി​ത്സാ​വ​ശ്യ​ത്തി​നാ​യി പെ​രു​മ്പാ​വൂ​രാ​യി​രു​ന്ന​തി​നാ​ൽ കു​റ​ച്ച് ദി​വ​സ​മാ​യി വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ ത​ക​ർ​ത്താ​ണ്...
WP2Social Auto Publish Powered By : XYZScripts.com