17.1 C
New York
Sunday, May 28, 2023
Home US News ഹിൽവ്യൂ ചർച് ഓഫ് ഗോഡ് ഗാർലാൻഡിൽ ഉൽഘാടനം ചെയ്തു (പി പി ചെറിയാൻ)

ഹിൽവ്യൂ ചർച് ഓഫ് ഗോഡ് ഗാർലാൻഡിൽ ഉൽഘാടനം ചെയ്തു (പി പി ചെറിയാൻ)

ഡാളസ്: കേരളത്തിലെ പ്രഥമ പെന്തക്കോസ്തു പ്രസ്ഥാനമായ ചർച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ ബ്രാഞ്ച് ഡാളസ് കൗണ്ടിയിലെ ,ഗാർലാൻഡ് സിറ്റിയിൽ മാർച്ച് 6 ശനിയാഴ്ച വൈകിട്ട് റവ ഡോക്ടർ തിമോത്തി ഉൽഘാടനം ചെയ്തു.

ഹിൽവ്യൂ ചർച് ഓഫ് ഗോഡിൻറെ പ്രഥമ ലീഡ് പാസ്റ്റർ ആയി നിയമിതനായ നെൽസൺ ജോഷുവയുടെ പ്രാത്ഥനയോടുകൂടെ യോഗം ആരംഭിച്ചു. ഉൽഘാടനയോഗത്തിൽ റവ: ഡോക്ടർ ജോൺ ബോഡേക്കർ പ്രധാന സന്ദേശം നൽകി. പാസ്റ്ററന്മാരായ സിറിലൊ എഫ്രായിൻ,എബ്രഹാം കുരിയാക്കോസ്, ജെയിംസ് എബ്രഹാം എന്നിവർ ആശംസകൾ അറിയിച്ചു. ഡാളസിലെ ചർച് ഓഫ് ഗോഡിൻറെ ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. ചർച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡന്റും, ഹിൽവ്യൂ ചർച് ഓഫ് ഗോഡിന്റെ ഫൗൻഡിങ് പാസ്റ്ററുമായ റവ: ജോൺസൻ തരകന്റെ പ്രാത്ഥനക്കും ആശീർവാദത്തിനും ശേഷം യോഗം അവസാനിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10.30 മുതൽ 12 .30 വരെ ഉപവാസ പ്രാർത്ഥനയും ശനിയാഴ്ച രാത്രി 7 .00 മുതൽ 8 .30 യുവജനമീറ്റിങ്ങും മറ്റുമീറ്റിംഗുകളും ഞായറാഴ്ച രാവിലെ 10 .30 മുതൽ 12 .30 വരെ വിശുദ്ധആരാധനയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ 4692609623, 4692742926

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാക്കാത്തോട് പാലം നവീകരിക്കുന്നു.

കോട്ടയ്ക്കൽ:ആര്യവൈദ്യശാലയ്ക്കു സമീപത്തെ കാക്കാത്തോട് പാലം വീതി കൂട്ടി നവീകരിക്കാൻ ഭരണാനുമതി ലഭിച്ചു. 5 കോടി രൂപ ചെലവഴിച്ചാണ് മരാമത്ത് വകുപ്പ് പാലം പുതുക്കിപ്പണിയുന്നത്. വർഷങ്ങളുടെ പഴക്കമുള്ള പാലത്തിൽ നിർമിച്ചതിനുശേഷം അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. കൈവരികൾക്കും തൂണിനുമെല്ലാം...

അപകടമേഖലയായ നദിയുടെ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം: ഉല്ലസിക്കുന്നവർ വെള്ളത്തിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയുന്നില്ല

കേരളത്തിലെ നദികളിലെ അപകടം നിറഞ്ഞ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . പണ്ട് വെച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാലപ്പഴക്കം, വെള്ളപൊക്കം മൂലം നശിച്ചു . വേനല്‍ കാലത്ത് ആണ്...

കലയുടെ വിസ്മയമൊരുക്കി അരങ്ങ് 2023 കുടുംബശ്രീ ജില്ലാതല കലോത്സവം;ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റാന്നി അങ്ങാടി സിഡിഎസിന്

പത്തനംതിട്ട കുടുംബശ്രീയുടെ ജില്ലാതല കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. നാടോടി നൃത്തം, സംഘ നൃത്തം, തിരുവാതിര, നാടകം, ഫാന്‍സിഡ്രസ്, അലാമിക്കളി, തുടങ്ങിയ 36...

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ
WP2Social Auto Publish Powered By : XYZScripts.com
error: