17.1 C
New York
Wednesday, September 22, 2021
Home Special ഹിരോഷിമാദിനം-ഓഗസ്റ്റ് 6

ഹിരോഷിമാദിനം-ഓഗസ്റ്റ് 6

✍ഷീജ ഡേവിഡ്

ഉദയസൂര്യന്റെ നാട്. ജപ്പാൻ. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട സമയം. മഹായുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ പുതിയ ആയുധങ്ങളുടെ പരീക്ഷണത്തിലേയ്ക്ക് ലോകം എത്തിച്ചേർന്നു.മാനവരാശി കണ്ട ഏറ്റവും വിനാശകരമായ യുദ്ധം.1945 ഓഗസ്റ്റ് 6 ന് രാവിലെ 8.15 ന് അമേരിക്കയുടെ «എനോളഗെ »എന്ന യുദ്ധവിമാനം ജപ്പാനിലെ ഹോൺഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിൽ «ലിറ്റിൽ ബോയ് » എന്ന് നാമകാരണം ചെയ്ത യുറേനിയം ബോംബ് വർഷിച്ചു. ആദ്യമായി മാനവരാശിക്ക് നേരെ പ്രയോഗിക്കപ്പെട്ട ബോംബ് ഹിരോഷിമയെ ചുട്ടു ചാമ്പലാക്കി. ഹിരോഷിമചാരക്കൂമ്പാരമായി മാറി. കൃത്യം മൂന്നു ദിവസങ്ങൾക്കു ശേഷം ഓഗസ്റ്റ് 9 ന് 10.55 ന് «ബോക്സ് കാർ » എന്ന വിമാനം കൃഷ്യു ദ്വീപിലെ തുറമുഖനഗരമായ നാഗസാക്കിയിൽ ഫാറ്റ് മാൻ
എന്ന പ്ലൂട്ടോണിയം ബോംബ് വർഷിച്ചു.70000 ത്തോളം പേർ തൽക്ഷണം മരിച്ചു. യുദ്ധം മൂലം ഒരു ലക്ഷത്തോളം ജനങ്ങൾ മരിക്കുകയും ഇതിന്റെ ദോഷഫലങ്ങൾ അഞ്ചു ലക്ഷത്തോളം പേരെ ബാധിക്കുകയും ചെയ്‌തു. യുദ്ധത്തിൽ ജപ്പാൻ അമേരിക്കയുടെ മൂവായിരത്തോളം യുദ്ധവിമാനങ്ങൾ നശിപ്പിച്ചു.അമേരിക്ക ജപ്പാന്റെ ദ്വീപുകൾ ഒന്നൊന്നായി പിടിച്ചടക്കി, ഉപരോധം ഏർപ്പെടുത്തി.എന്നിട്ടും ജപ്പാൻ പിന്മാറാൻ തയ്യാറായില്ല. ഇത് മനസ്സിലാക്കിയ.അമേരിക്ക സൈനികഒപ്പറേഷനിലൂടെ ജപ്പാനെ കീഴടക്കാൻ ശ്രമിച്ചു. ഇരുവിഭാഗത്തിനും കനത്ത നാശനഷ്ടമുണ്ടായി.ഇതിനിടയിൽ ബ്രിട്ടനേയും കാനഡയെയും പങ്കാളികളാക്കി അമേരിക്ക ആണവ നിർമ്മാണം നടത്തി. ജപ്പാൻ അമേരിക്കയുടെ പേൾഹാർബർ എന്ന തുറമുഖം ആക്രമിച്ചു. ഇതോടെ ജപ്പാനിൽ ആറ്റം ബോംബ് വർഷിക്കുവാൻ അമേരിക്ക തീരുമാനിക്കുകയും ബോംബ് വർഷിക്കുകയും ചെയ്‌തു. പിടിച്ചു നിൽക്കാനാവാതെ ജപ്പാൻ യുദ്ധത്തിൽ നിന്നും പിന്മാറി, കീഴടങ്ങൽ പ്രഖ്യാപിച്ചു. അപ്പോഴേയ്ക്കും ജപ്പാന്റെ നഗരങ്ങൾ കത്തി ചാമ്പലായിരുന്നു. ജപ്പാന്റെ സാമ്പത്തിക വ്യവസ്ഥ തകിടം മറിഞ്ഞു.റേഡിയേഷന്റെ അതിപ്രസരം മൂലം ലക്ഷക്കണക്കിന് ആളുകൾക്ക് വൈകല്യം സംഭവിച്ചു. പുതിയ തലമുറ ഇപ്പോഴും ഇതിന്റെ ദുരന്തഫലങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ലോകം മുഴുവൻ ഞെട്ടി വിറച്ച.ബോംബാക്രമണത്തോടെ നാലു വർഷം നീണ്ടുനിന്ന രണ്ടാംലോക മഹായുദ്ധത്തിനു പരിസമാപ്തിയായി.
ജപ്പാന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായി ഈ ദിനം.

ജപ്പാൻ അതുവരെ നേരിടാത്ത ദുരവസ്ഥ ആയിരുന്നു അത്.എന്നാൽ അവരുടെ വ്യക്തമായ കാഴ്ചപ്പാടും കഠിന പ്രയത്നവും അർപ്പണബോധവുംഉറച്ച തീരുമാനവും കൊണ്ട് എല്ലാം നഷ്ടപ്പെട്ടെങ്കിലും ഒരു ഫിനിക്സ്പക്ഷിയെപ്പോലെ ജപ്പാൻ ഉയർത്തെഴുന്നേറ്റു. ഇന്ന് ജപ്പാൻ ലോകത്തിലെ മൂന്നാമത്തെ സമ്പന്ന
രാഷ്ട്രമായി. എല്ലാ യുദ്ധങ്ങളും വിനാശകാരികളാണ്‌, ചരിത്രാതീതകാലത്തെ മനുഷ്യൻ കല്ലും കമ്പും കൊണ്ടു നടത്തിയ യുദ്ധം മുതൽ ആധുനിക മനു
ഷ്യൻ അണുബോംബ് കൊണ്ടു നടത്തുന്ന യുദ്ധം വരെ മാനവരാശിക്ക് പുതുതായി ഒന്നും യുദ്ധം നൽകുന്നില്ല. ഓരോ യുദ്ധവും പുതിയ പുതിയ സംഘർഷങ്ങൾക്കു വഴി തെളിക്കുക മാത്രമാണ് ചെയ്യുന്നത്. യുദ്ധം വിനാശകാരിയാണ് എന്നറിഞ്ഞിട്ടും അതുപേക്ഷിക്കാൻ മനുഷ്യൻ തയ്യാറാകു
ന്നില്ല. യുദ്ധങ്ങൾ കൂടുതൽ ബാധിക്കുന്നത് കുട്ടികളെയാണ്. പട്ടിണിയും ദാരിദ്ര്യവും വരുത്തിവയ്ക്കുന്ന യുദ്ധങ്ങൾ കുട്ടികളെ അനാഥത്വത്തിലേയ്ക്ക് തള്ളിവിടുന്നു. കുട്ടികളുടെ മനുഷ്യാവകാശത്തിന്റെ നഗ്നമായ ലംഘനമാണത്. യുദ്ധം നമുക്കു നൽകുന്നത് പകർച്ച വ്യാധികൾ, കൂട്ടമരണം,തൊഴിലില്ലായ്മ, വിലക്കയറ്റം, ക്ഷാമം, അഭയാർത്ഥിപ്രവാഹം ,സാമ്പത്തികത്തകർച്ച ഇവയൊക്കെയാണ്. ബോംബാക്രമണത്തെ അതിജീവിച്ച ആൾക്കാർ «ഹിബാക്കുഷകൾ » എന്നറിയപ്പെടുന്നു. ഇവരുടെ എണ്ണം അഞ്ചു ലക്ഷത്തിലധികമാണ്. ബോബാക്രമണത്തെ അതിജീവിച്ചെങ്കിലും അണു പ്രസരണമേറ്റ് ലുക്കീമിയ തുടങ്ങിയ ക്യാൻസറുകളും മറ്റും ബാധിച്ചവരാണ് ഇവരിലേറെയും.

ഇന്ന് ശങ്കയോടും. കൂടി നാം കണ്ടുകൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥന്റെ മിക്ക പ്രദേശങ്ങളും താലിബാൻറെ ആധിപത്യത്തിലായി . പതിനായിരങ്ങൾ പലായനം ചെയ്‌തു, അവർ ജീവന്മരണ പോരാട്ടത്തിലാണ്. എന്താണ് സംഭവിക്കുക എന്ന് പറയാനാവില്ല. ഇനി ഒരു ലോകമഹായുദ്ധമുണ്ടായാൽ ഒരു പക്ഷെ, ജീവന്റെ തുടിപ്പുതന്നെ ഭൂമുഖത്തു നിന്നു തുടച്ചു മാറ്റപ്പെട്ടേക്കാം.പുതു തലമുറ സമാധാനത്തിന്റെ സന്ദേശവാഹകരാകണം.

«എല്ലാ യുദ്ധങ്ങളും നിരർത്ഥകമാണ്, ചെലവേറിയതാണ്, വികൃതമാണ് » -ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ.

✍ഷീജ ഡേവിഡ്

COMMENTS

1 COMMENT

  1. ഹ്യസ്വമെങ്കിലും ഹിരോഷിമ ദിനത്തേക്കുറിച്ച് സമഗ്രമായ ഒരു പഠനം നടത്തിയ ഷീജാ ഡേവിഡിന് അഭിനന്ദനങ്ങൾ. ഇനിയുള്ള യുദ്ധങ്ങൾ എത്ര ഭയാനകമാണ് എന്ന് ചിന്തിക്കുവാൻ പോലും മനുഷ്യനാവില്ല ‘മനുഷ്യ രാശിയുടെ നിലനില്പിൻ്റെ ത്രാസ് എവിടേക്ക് ‘ പണിയാം നമുക്ക് നന്മ നിറഞ്ഞ ഒരു ലോകം .

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: