17.1 C
New York
Wednesday, September 22, 2021
Home Kerala ഹിജാബ് ധരിക്കാത്തതിൻ്റെ പേരിൽ സ്ത്രീകൾക്ക് നേരെ അതിക്രമം, കാർ ഓടിച്ചുകയറ്റി; യുവാവ് അറസ്റ്റിൽ

ഹിജാബ് ധരിക്കാത്തതിൻ്റെ പേരിൽ സ്ത്രീകൾക്ക് നേരെ അതിക്രമം, കാർ ഓടിച്ചുകയറ്റി; യുവാവ് അറസ്റ്റിൽ

ടെഹ്‌റാൻ : ഹിജാബ് ധരിക്കാത്ത സ്ത്രീകൾക്ക് നേരെ യുവാവിന്റെ ആക്രമണം. വടക്കൻ ഇറാനിലെ ഉർമിയയിലാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിജാബ് ധരിക്കാത്ത സ്ത്രീകൾക്ക് നേരെ യുവാവ് കാർ ഓടിച്ചു കയറ്റുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. രണ്ട് സ്ത്രീകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വാക്കു തർക്കത്തെ തുടർന്നുണ്ടായ പ്രകോപനമാണ് സംഭവത്തിലേക്ക് വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു.

ഹിജാബ് ധരിക്കാതെ നഗരത്തിൽ എത്തിയ സത്രീകളെ പ്രതി ചോദ്യം ചെയ്തു. ഇതാണ് വാക്കു തർക്കത്തിൽ കലാശിച്ചത്. തുടർന്ന് കാറിൽ യുവാവ് വഴിയിൽ നിൽക്കുകയായിരുന്ന സ്ത്രീകൾക്ക് നേരെ വേഗത്തിൽ കാറോടിച്ച് കയറ്റുകയായിരുന്നു. സംഭവം അറിഞ്ഞ പോലീസ് എത്തിയാണ് സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെയും പിടികൂടുകയായിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...

ചിരിച്ചുകൊണ്ട് ജീവിക്കാം (ലേഖനം)ശ്രീകുമാർ പെരിങ്ങാല

മനുഷ്യരായി പിറന്ന നമ്മൾക്ക് പലപ്പോഴും പലതിനോടും പരിഭവങ്ങളും പരാതികളുമാണ്. സൗകര്യങ്ങൾ പോരാ, പണം പോരാ, വസ്ത്രങ്ങൾ പോരാ, ഭക്ഷണം പോരാ അങ്ങനെയങ്ങനെ നീളുന്നു പരാതിപ്പട്ടിക. കൂടുതൽ സുഖ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു, മറ്റുള്ളവരുടെ ജീവിതം...
WP2Social Auto Publish Powered By : XYZScripts.com
error: