ചാൾസ് മാസൺ എന്ന ഇംഗ്ലീഷുകാരൻ 1829 കാലട്ടത്തിൽ ഹാരപ്പ (ഇപ്പോൾ ഇത് പാക്കിസ്ഥാനിലാണ് ) എന്ന് പേരുള്ള ഒരു വില്ലേജ് സന്ദർശിക്കുകയുണ്ടായി. സനർശന വേളയിൽ വലിയ ഭിത്തികളുടെ അവശിഷ്ടങ്ങൾ അദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു. വലിയ ടവറുകളുടെ അവശിഷ്ടങ്ങൾ കൂടി കണ്ടതോടെ അദേഹം കരുതിയത് ഇത് അലക്സാണ്ടർ ചക്രവർത്തിയുടെ ഭരണകാലത്തെ അവശിഷ്ടങ്ങൾ ആയിരിക്കുമെന്നാണ്. പക്ഷേ 1831 ൽ സർ അക്സാണ്ടർ ബുർസ് സിന്ധു നദീതടം പഠിക്കുകയുണ്ടായി. ചരിത്രപരമായി എന്തോ പ്രത്യേകത ഉള്ളതായി അദേഹം അനുമാനിച്ചു.
തുടർന്ന് ഇന്ത്യൻ ആർക്കിയോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന “സർ അലക്സാണ്ടർ കണ്ണിങ്ങ് ഹാം” 3 പ്രാവശ്യം ഈ സ്ഥലം സന്ദർശിക്കുകയും പഠനം നടത്തുകയും ചെയ്തു. പിന്നീട് ചില വ്യക്തികൾ ഇവിടെ നിന്ന് ചില മുദ്രകൾ (സീൽ ) കണ്ടെടുക്കുകയുണ്ടായി. 1899 ൽ ഇന്ത്യയിലെ വൈസ് റോയി ആയിരുന്ന ലോർഡ് കഴ്സൺ ഇതിനെപ്പറ്റി കൂടുതൽ പഠിക്കാൻ സഹായം ചെയ്തു. ഇന്ത്യൻ ആർക്കിയോളജിയുടെ ഡയറക്ടർ ജനറൽ ആയിരുന്ന ജോൺ മാർഷലും സംഘവും ഇവിടെ ശാസ്ത്രീയമായി പഠനങ്ങൾ നടത്തി. തുടർന്ന് മോഹൻജൊദാരോ എന്ന പ്രസിദ്ധമായ സ്ഥലം കണ്ടെത്തി. പഠനങ്ങൾ തുടർന്നുകൊണ്ടിരുന്നു. ഖനനത്തിലൂടെ പല അവശിഷ്ടങ്ങളും കണ്ടെത്തി. ഈ പഠനങ്ങളുടെ എല്ലാം അടിസ്ഥാനത്തിൽ ഇവിടെ ഏതോ ഒരു വലിയ സംസ്കാരം നില നിന്നിരുന്നു എന്ന അനുമാനത്തിലെത്തി.
പഠന നിരീക്ഷണത്തിന്റെ അവസാനം 1924 ൽ ജോൺ മാർഷൽ “ലണ്ടൻ ന്യൂസ് “എന്ന മാധ്യമത്തിലൂടെ ആ കണ്ടെത്തൽ വെളിപ്പെടുത്തി. ഇങ്ങ് ഇന്ത്യയിൽ മഹത്തായ ഒരു സംസ്കാരം നില നിന്നിരുന്നു.
“ഹാരപ്പൻ സംസ്കാരം ” എന്നാണ് അതിന്റെ പേര്. മഹത്തായ സംസ്കാരത്തിലേക്കുള്ള വെളിച്ചം വീശൽ ആയിരുന്നു അത്. മഹത്തായ ഈ സംസ്കാരത്തിനെ മൂന്ന് ഭാഗങ്ങളായി ഇന്ന് തിരിച്ചിരിക്കുന്നു. അതിലെ രണ്ടാം ഭാഗത്തെക്കുറിച്ച് മാത്രമാണ് സ്ക്കൂളുകളിൽ പഠിപ്പിക്കുന്നത്. ഹാരപ്പയുടെ വിവിധ കാലഘട്ടങ്ങളെക്കുറിച്ച് അടുത്തതിൽ പറയാട്ടോ ….
സനീഷ്….