17.1 C
New York
Saturday, January 22, 2022
Home Special ഹജ്ജും ബലിപപെരുനാളും (ലേഖനം)

ഹജ്ജും ബലിപപെരുനാളും (ലേഖനം)

ഇബ്റാഹിം നബിയും കുടുംബവും അല്ലാഹുവിൻ്റെ കൽപനകൾക്ക് മുമ്പിൽ തങ്ങളുടെ ഇഛകളെ വെടിഞ്ഞ് ദൈവേഛ നടപ്പാക്കാൻ ശ്രമിച്ചതിൻ്റെ ഓർമ്മ പുതുക്കലാണു് ഈ ബലി പെരുന്നാളും ഹജ്ജും.

ഹസ്റത്ത് ഇബ്റാഹിം നബിയും പത്നി ഹാജറയും കൈക്കുഞ്ഞായ ഇസ്മയിലുമൊത്ത് ജല ഫല ജീവ ശൂന്യമായ മക്കാ മരുഭൂമിയിൽ വന്നെത്തുകയും അവിടെവച്ച്ദൈവകൽപനയാൽ ഭാര്യയെയും മകനെയും അവിടെയുപേക്ഷിച്ച് ഇബ്റാഹിം നബി യാത്ര തിരിക്കുകയുമാണുണ്ടായത്. ദൈവത്തിൻ്റെ ആജ്ഞക്കു മുമ്പിൽ ഇബ്റാഹിം വൃദ്ധനായപ്പോൾ ലഭിച്ച കൈക്കുഞ്ഞിനെയും, പത്നിയെയും മരുഭൂമിയിൽ ഉപേക്ഷിച്ചു ദൈവഹിതം നടപ്പാക്കുകയായിരുന്നു. സ്വന്തം ഇഛകളെ വെടിഞ്ഞ് ദൈവഹിതം നടപ്പാക്കുകയായിരുന്നു നബി.

അതിന്നു ശേഷം ജല ഫലശൂന്യമായ മക്കാ മരുഭൂമിയിൽ സ്വന്തം കൈക്കുഞ്ഞും ഒരു തോൽ സഞ്ചിയിലെ ജലവും കത്തിജ്വലിക്കുന്ന സൂര്യനമല്ലാതെ മറ്റൊന്നും അവിടെയുണ്ടായിരുന്നില്ല.
സ്വന്തം മാറിടത്തിലെ മുലപ്പാൽ പോലും വറ്റുകയും തോൽ സഞ്ചിയിലെ കരുതിയ വെള്ളം തീരുകയും ചെയ്തപ്പോൾ മകൻ ഇസ്മാഈൽ ദാഹനീരിനു വേണ്ടി കൈകാലിട്ടടിച്ച് കരഞ്ഞപ്പോൾ ആ മാതാവിൻ്റെ മാതൃത്വം പരീക്ഷിക്കപ്പെടുകയായിരുന്നു. കുഞ്ഞിൻ്റെ കരച്ചിൽ സഹിക്കാതെ ആ മാതാവ് ആരെങ്കിലും യാത്രക്കാർ വരുന്നുണ്ടോ എന്ന് നോക്കാൻ. എതെങ്കിലും പക്ഷികൾ പറക്കുന്നുണ്ടോ എന്നറിയാൻ എങ്കിൽ അൽപം ജലം ശേഖരിച്ച് കുഞ്ഞിൻ്റെ കരച്ചിൽ. ശമിപ്പിക്കാമായിരുന്നുവെന്ന ചിന്തയിൽ സഫാ കുന്നുകൾ താണ്ടിക്കയറി നോക്കി ഇല്ല.ഒരനക്കവുംഎവിടെയുമില്ല ! കുറച്ചു ദൂരെയുള്ള മർവ മലയും കയറി ചുറ്റും നോക്കി ആളനക്കമോ മറ്റേതെങ്കിലും ജീവ സാന്നിദ്ധ്യമോ അവിടെയും കണ്ടില്ല. അങ്ങനെ നിരാശയായി കുഞ്ഞിനടുത്തേക്ക് തിരിച്ചു വരികയായിരുന്നു.

7 പ്രാവശ്യമാണ് ആ വൃദ്ധയായമാതാവ് സഫ-മർവ കൾക്കിടയിൽ തൻ്റെ കുഞ്ഞിൻ്റെ ജീവൻ നിലനിർത്താൻ പാഞ്ഞ് കയറിയത്.തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച ആ മാതാവിനെ ഒരു ഭ്രാന്തി: കുഞ്ഞിൻ്റെ ഭാഗത്ത് നീരുറവ പൊട്ടിയൊലിക്കുന്നു!ഒ ടിയെത്തി വെള്ളം തടുത്ത് നിർത്തി. കരകവിഞ്ഞൊഴുകിയപ്പോൾ ആ മാതാവ് ഉരുവിട്ടു.”സംസം ” അടങ്ങുക എന്ന ആ പദം ആണ് ഇന്ന് ജനലക്ഷങ്ങൾക്ക് പാനീയമായ സംസം ജലമായി മാറിയത്.
പിന്നീട് മകനെയും ഭാര്യയെയും തേടിവന്നപ്പോൾ മകൻ ഓടി നടക്കുന്ന പ്രായമായിരുന്നു. ദൈവകൽപന വീണ്ടും വന്നു. തന്നെ ആരാധിക്കുന്ന ഒരു ഭവനം അവിടെ പണിയണമെന്നായിരുന്നു അത്. മകനുമൊത്ത് ആ പിതാവ് അത് നിറവേറ്റി എല്ലാം കഴിഞ്ഞ് ചുറ്റുമൊത്ത് വട്ടം കറങ്ങി വല്ലവിടവോ പഴുതോ ഇല്ലെന്നുറപ്പ് വരുത്തി.അതാണു് മെക്കയിലെ ”കഅബ “ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീ പുരുഷന്മാർ അവിടെയെത്തി ത്വവാഫ് ( ചുറ്റൽ) ചെയ്യുന്നു.
ഏകദൈവാരാധനക്ക് ഭൂമിയിലെ ആദ്യത്തെ ഭവനം!

പിന്നീടുള്ള പരീക്ഷണം ഒരു സ്വപ്നത്തിലൂടെയായിരുന്നു. വൃദ്ധനായിരിക്കെ തനിക്ക് കൈവന്ന മകനെ ബലി കൊടുക്കണമെന്നായിരുന്നു ആ കൽപന അതിന് സന്നദ്ധനായി മകനെയും കൂട്ടി മിനാ ലക്ഷ്യമാക്കി നടന്നു . ഈ നടത്തത്തിൽ പിശാച് ഇസ്മയിലിനോട് തന്നെ കൊണ്ടു പോകുന്നതിനെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. മൂന്ന് വട്ടം ഈ വിധം പിശാച് ബലി നടപ്പാക്കാതിരിക്കാൻ ശ്രമിച്ചപ്പോൾ ഇസ്മാഈൽ(അ)കല്ലെടുത്തെറിഞ്ചോടിച്ചു. ജംറയിലെ മൂന്ന് സ്തൂപങ്ങളിലെ കല്ലേറ്അ താണ് സൂചിപ്പിക്കുന്നത്. ഹാജിമാർ തങ്ങളുടെ ഇഛകളെ കല്ലെറിഞ്ഞു തുരത്തുകയാണ് ഹജ്ജിൽ ജംറകളിൽ ഏറ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ചുരുക്കിപ്പറത്താൽ ഒരു ദൈവസാമീപ്പം സിദ്ധിച്ച കുടുംബത്തെ അടയാളപ്പെടുത്തിയതിനെ ഓർത്തെടുത്ത് അടയാളമാവുകയാണ് ഹാജിമാർ –
ഹജ്ജ് കഴിഞ്ഞാൽ പെരുന്നാളാണ് ഇസ്മയിലിനു പകരം ആടിനെയറുത്ത് ദൈവകൽപന നിറവേറ്റിയതിനെ ഓർമ്മപ്പെടുത്തലും കൂടിയാണ് ബലിയറുക്കൽ – ലോകത്ത് ഒരു സ്ത്രീയെ അടയാളപ്പെടുത്തുകയും അത് കാലങ്ങളായി പിന്തുടരുകയും ചെയ്യുന്നുണ്ട് ഹജ്ജിൽ ഒരു സ്ത്രീക്ക് ഇതിൽ പരം എന്ത് മഹിമയാണ് ലഭിക്കുക.! പിതാവും പുത്രനും മാതാവും ലോകാവസാനം വരെ ഹജ്ജിലൂടെ അടയാളമായ് മാറുകയാണ്
ഏവർക്കും എൻ്റെ ബലി പെരുനാൾ ആശംസകൾ.

✍സലിം മലേക്കുടി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ന്യൂയോർക്കിൽ വെടിവയ്പ്പ്- 2 പോലീസ് ഓഫീസർമാർ ഉൾപ്പെടെ മൂന്നു മരണം

ഹർലിം(ന്യൂയോർക്ക്): ഡൊമസ്റ്റിക് വയലൻസ് നടക്കുന്നു എന്നറിഞ്ഞു എത്തിചേർന്ന മൂന്നു പോലീസ് ഓഫീസർമാരെ പതിയിരുന്നാക്രമിച്ചതിനെ തുടർന്ന് രണ്ടു പോലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു. പ്രതിയെന്ന സംശയിക്കുന്നയാളും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഈ മാസം പോലീസിനു നേരെ...

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

ഡാളസ്: ബൈഡൻ ഭരണകൂടം അധികാരത്തിലെത്തി ഒരു വർഷം പൂർത്തിയായിട്ടും ഗ്യാസിന്റെയും, നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കുന്നതിൽ തികഞ്ഞ പരാജയം. ഒരു വർഷം മുമ്പു ഉണ്ടായിരുന്ന ഗ്യാസിന്റെ വില(ഗ്യാലന് 2 ഡോളർ) ഇപ്പോൾ ഗ്യാലന്...

കഞ്ചാവ്‌ ചെടി കണ്ടെത്തി.

നിറമരുതൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന്‌ നൂറ്‌ മീറ്റര്‍ വടക്ക്‌ മാറി മൂച്ചിക്കല്‍ റോഡിന്‍റെ സമീപത്തുനിന്ന്‌ റോഡരികില്‍ മുളച്ചുപൊന്തിയ നിലയില്‍ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ്‌ ചെടി കണ്ടെത്തി. എക്‌സൈസ്‌ സ്‌ട്രൈക്കിങ്‌ പാര്‍ട്ടിയിലുള്ള...

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ...
WP2Social Auto Publish Powered By : XYZScripts.com
error: