17.1 C
New York
Saturday, October 16, 2021
Home US News സൗത്ത് സിയാറ്റിലെ സിഖ് ടെംമ്പിളിന് നേരെ ആക്രമണം: അന്വേഷണം ആവശ്യപ്പെട്ട് സിഖ് കൊയലേഷൻ

സൗത്ത് സിയാറ്റിലെ സിഖ് ടെംമ്പിളിന് നേരെ ആക്രമണം: അന്വേഷണം ആവശ്യപ്പെട്ട് സിഖ് കൊയലേഷൻ

റിപ്പോർട്ട്: പി.പി. ചെറിയാൻ

സൗത്ത് സിയാറ്റിൽ: വാഷിംഗ്ടൺ സംസ്ഥാനത്ത് സൗത്ത് സിയാറ്റിൽ ഫെഡറൽ വേയിലുള്ള ഖൽസ ഗൂർമറ്റ് സെന്ററിന് നേരെ ആക്രമണം നടത്തുകയും അവിടെയുണ്ടായിരുന്ന വിശുദ്ധ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ
അന്വേഷണം നടത്തണമെന്ന് സെപ്തംബർ 20 ന് സിഖ് കൊയിലേഷൻ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു .

സെപ്തംബർ 17 ന് അതിക്രമിച്ച് അകത്തു കയറിയ അക്രമികൾ നിരവധി പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾ എടുത്തു കൊണ്ട് പോകുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതായി വാഷിംഗ്ടൺ കമ്മ്യൂണിറ്റി സിഖ് ലീഡർ ഡോ. ജസ്മീത് സിംഗ്
അറിയിച്ചു. ആരാധനക്കും കുട്ടികൾക്ക് പഠിക്കുന്നതിനുമുള്ള ഗുർമറ്റ് സെന്ററിന് നേരെ നടത്തിയ ആക്രമണം വളരെ വേദനാജനകമാണെന്നും ഡോക്ടർ പറഞ്ഞു .

സ്ഥലത്ത് സ്ഥാപിച്ചിരുന്ന വീഡിയോ ക്യാമറകളിൽ അക്രമി സെന്ററിന്റെ പ്രധാന ഹാളിലുള്ള ‘പ്രെയർ ഏരിയ’ നശിപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട് . സെന്ററിൽ ആ
സമയത്ത് വേറെ ആരും ഉണ്ടായിരുന്നില്ലെന്നും ഡോക്ടർ പറഞ്ഞു.

എഫ്.ബി.ഐ യുമായി സിഖ് കമ്യൂൺ നേതാക്കൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും ആക്രമണത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് വംശീയതയാണോ ഇതിന്റെ പുറകിലുള്ളതെന്ന് കണ്ടെത്തണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട് .

ഗുരുദ്വാരകൾക്ക് നേരെ ഇതിന് മുൻപും ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, സിഖ് സമുദായാംഗങ്ങൾ ഉൾപ്പെടെ ഏല്ലാവർക്കും ഭയരഹിതമായി ആരാധിക്കുന്നതിനുള്ള അവസരമൊരുക്കണമെന്നും സിഖ് നേതാക്കൾ അഭ്യർത്ഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തിൽ മുങ്ങി.

കോട്ടയം : പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ...

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...
WP2Social Auto Publish Powered By : XYZScripts.com
error: