ഡാലസ് : മര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയണ്‍ സേവികാസംഘം മീറ്റിംഗ് ഏപ്രില്‍ 6ന് സൂം വഴി സംഘടിപ്പിക്കുന്നു. റീജിയണ്‍ പ്രസിഡന്റ് റവ. ഡോ. അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച് മര്‍ത്തോമാ ചര്‍ച്ചിലെ റവ. ബ്ലസന്‍ കെ. മോന്‍ ധ്യാനപ്രസംഗം നടത്തും.
തുടര്‍ന്ന് സൗത്ത് വെസ്റ്റ് റീജിയനില്‍ നിന്നു സ്ഥലം മാറി പോകുന്ന പട്ടക്കാര്‍ക്കു പാരിഷ് മിഷന്‍ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. യാത്രയയപ്പ് സമ്മേളനത്തിനു ഹൂസ്റ്റണ്‍ സെന്റ് തോമസ് മര്‍ത്തോമ ചര്‍ച്ച് വികാരി റവ. ചെറിയാന്‍ തോമസ് നേതൃത്വം നല്‍കും.
സൂം മീറ്റിംഗ് ഐ ഡി -9910602126
പാസ്‌വേര്‍ഡ് -1122
സേവികാ സംഘം മീറ്റിങ്ങിലും യാത്രയയപ്പ് സമ്മേളനത്തിലും റീജിയനില്‍ നിന്നുള്ള എല്ലാ സേവികാ സംഘാംഗങ്ങളും പാരിഷ് മിഷന്‍ അംഗങ്ങളും പങ്കെടുക്കണമെന്നു റീജിയന്‍ സേവികാ സംഘം സെക്രട്ടറിയും നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന കൗണ്‍സില്‍ അംഗവുമായ ജോളി ബാബു അഭ്യര്‍ഥിച്ചു.
