റിപ്പോർട്ട്: മനോ സാം
ഫിലാഡെൽഫിയ:കഴിഞ്ഞയാഴ്ച സൗത്ത് ഫിലാഡൽഫിയയിൽ ക്യാൻസറുമായി പോരാടുന്ന 78 കാരിയായ സ്ത്രീയെ ക്രൂരമായി മർദ്ദിച്ചതിന് രണ്ട് പ്രതികളെ കണ്ടെത്താൻ ഫിലാഡൽഫിയ പോലീസ് ഫോട്ടോകൾ പുറത്തുവിട്ടു. പൊതുജനങ്ങളുടെ സഹായം തേടി
ആക്രമണത്തിന് മുതിർന്ന 17 കാരിയായ താനിയ വാട്സൺ, 18 കാരിയായ ബ്രിയാന ക്രൂസ്-ഗോർഡൻ എന്നിവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്.
ജനുവരി 27 ന് സൗത്ത് സ്മെഡ്‌ലി സ്ട്രീറ്റിലെ 2700 ബ്ലോക്കിൽ ആഞ്ചലീന ബെല്ലിസിമ തന്റെ കാർ പാർക്ക് ചെയ്യുകയായിരുന്നു. മൂന്ന് സ്ത്രീകൾ അവിടേക്ക് കടന്നുവരികയും പെപ്പർ സ്‌പ്രേ ചെയ്ത് ആക്രമിക്കുകയും . തുടർന്ന് സംഘം ബെല്ലിസിമയുടെ കാർ തട്ടിയെടുത്തുകൊണ്ടു പോകുകയോ ചെയ്തു .
78 കാരിയായ സ്ത്രീ സംഭവം വിവരിച്ചത് ഇങ്ങനെയാണ്- “കാർ പാർക്ക് ചെയ്തതിനു ശേഷം ഞാൻ എന്റെ ടയർ പരിശോധിക്കാൻ പോയി, അവർ എന്റെ പുറകിൽ വന്നു നിന്നിട്ട് എന്റെ മുഖം മുഴുവൻ കുരുമുളക് സ്പ്രേ ചെയ്തു . എന്നിട്ട് അവർ എന്നെ നിലത്തേക്ക് തള്ളിയിട്ടു ആക്രമിച്ചതിന് ശേഷം കാറിൽ കയറി കടന്നുകളഞ്ഞു,”
2021 ന്റെ തുടക്കം മുതൽ കാർ ജാക്കിംഗുകൾ ഗണ്യമായി ഉയർന്നതായി ഫിലാഡൽഫിയ പോലീസ് പറയുന്നു. ചൊവ്വാഴ്ച രാവിലെ വരെ 60 ഓളം വാഹന കവർച്ചകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2020 ൽ 400 ഓളം കാർജാക്കിംഗ് സംഭവങ്ങളുണ്ടെന്ന് പോലീസ് പറഞ്ഞു.
സംശയിക്കുന്നവരെ കുറിച്ച് വിവരം ലഭിക്കുന്നവർ 215-686-3013 എന്ന നമ്പറിൽ സൗത്ത് ഡിറ്റക്ടീവുമായി ബന്ധപ്പെടുക അല്ലെങ്കിൽ 911 എന്ന നമ്പറിൽ വിളിച്ചറിയിക്കുവാനായി അധികാരികൾ അഭ്യർത്ഥിച്ചു .