17.1 C
New York
Monday, August 15, 2022
Home US News സൗത്ത് ഏഷ്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം തടവ്

സൗത്ത് ഏഷ്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം തടവ്

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഹൂസ്റ്റണ്‍: സൗത്ത് ഏഷ്യന്‍, ഈസ്റ്റ് ഏഷ്യന്‍ വീടുകളില്‍ മാത്രം കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം ജയില്‍ ശിക്ഷ.

വാന്‍ ഒലെയ(41)യെ ആയുധം ഉപയോഗിച്ചു കവര്‍ച്ച നടത്തിയ കേസ്സില്‍ മെയ് 7 വെള്ളിയാഴ്ചയാണ് കോടതി ശിക്ഷ വിധിച്ചതെന്ന് യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് സ്ഥിരീകരിച്ചു.

മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ച് 2014 ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ മിഷിഗണ്‍, ജോര്‍ജിയ, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ടെക്‌സസ് സംസ്ഥാനങ്ങളിലാണ് പ്രതി കവര്‍ച്ച നടത്തിയതെന്ന് ജൂറി കണ്ടെത്തിയിരുന്നു.

കവര്‍ച്ച നടത്തുന്ന ഒരു ശ്രൃംഖല തന്നെ ഒലെയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. പുതിയ അംഗങ്ങളെ സംഘത്തില്‍ ചേര്‍ത്ത് ഒലെ നല്‍കുന്ന നിര്‍ദ്ദേശമനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ കവര്‍ച്ച നടത്തുന്നതിനുള്ള പരിശീലനവും നല്‍കിയിരുന്നു. കവര്‍ച്ച നടത്തുന്ന വീടുകളിലെ അംഗങ്ങളെ ആയുധം കാട്ടി ഭീഷിണിപ്പെടുത്തി അവരുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും കവര്‍ന്നെടുക്കുകയാണ് ഇവരുടെ പതിവ്. എതിര്‍ക്കുന്നവരെ സക്റ്റ് ടേപ് മുഖത്ത് ഒട്ടിച്ചും, വീടിനകത്ത് കെട്ടിയിട്ടുമാണ് കവര്‍ച്ച.

വാന്‍ ഒലയെ ജയിലിലടച്ചതോടെ വലിയൊരു ഭീഷിണി ഒഴിവായതായി ഡിട്രോയ്റ്റ് എഫ്.ബി.ഐ. ഡിട്രോയ്റ്റ് ഫീല്‍ഡ് ഓഫീസ് സ്‌പെഷല്‍ ഏജന്റ് ഇന്‍ ചാര്‍ജ് തിമോത്തി വാട്ടേഴ്‌സ് അറിയിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

‘സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനം’; ആശംസകൾ നേർന്ന് രാഷ്ട്രപതി.

ഡല്‍ഹി: എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ജനങ്ങൾ രാജ്യത്തിന്റെ സുരക്ഷക്കും അഭിവൃദ്ധിക്കുമായി പ്രവർത്തിക്കണം, സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനമാണ്, സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഉത്സാഹത്തോടെ എല്ലാവരും പങ്കെടുക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു....

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: