17.1 C
New York
Wednesday, September 22, 2021
Home Special സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചു വർഷം.. (ലേഖനം)

സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചു വർഷം.. (ലേഖനം)

✍അഫ്സൽ ബഷീർ തൃക്കോമല

നാം ഇന്നനുഭവിക്കുന്ന ജനാധിപത്യത്തിന്റെ മധുരമോ, കൈപ്പോ നുകരാൻ തുടങ്ങിയിട്ടും അത്രയും തന്നെ കാലം പിന്നിട്ടു .സ്വാതന്ത്ര്യ ദിനത്തിൽ ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. സർക്കാർ നടത്തിയ പ്രവർത്തനങ്ങളും രാജ്യം നേടീയ അംഗീകാരങ്ങളും, അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും പ്രസംഗത്തിൽ പ്രധാനമന്ത്രി ഉൾപ്പെടുത്തും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ സമര ഭടന്മാർക്കുള്ള ആദരാഞ്ജലികളും അർപ്പിക്കുന്നു.

സ്വാതന്ത്ര്യദിന പരിപാടികൾ ദൂരദർശനിൽ ഔദ്യോഗികമായി പ്രക്ഷേപണം ചെയ്യുന്നു. ഉസ്താദ് ബിസ്മില്ല ഖാന്റെ ഷെഹ്നായി സംഗീതത്തിൽ നിന്നാണ് തത്സമയ പരിപാടികൾ ആരംഭിക്കുന്നത്. പതാക ഉയർത്തൽ ചടങ്ങുകൾ, പരേഡുകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങി ഇന്ത്യയിലുടനീളം നടക്കുന്നുമുണ്ട്.

ലോക രാജ്യങ്ങളിൽ ഇന്ത്യയെ വ്യത്യസ്തമാക്കുന്നത് മത സഹിഷ്ണതയും നാനാത്വത്തിൽ ഏകത്വവും തന്നെയാണ്‌ .അതൊക്കെ നമുക്കു എത്രമാത്രം പ്രയോഗികമാണ് എന്നതാണ് പ്രധാന പ്രശ്‌നം .ബഹു സ്വരത ഇല്ലാത്തടത്തോളം അത്ര പെട്ടന്നിതിലേക്കൊന്നും എത്താനും കഴിയില്ല .ഒരു അപനിർമാണം ആവശ്യമായ സാഹചര്യങ്ങളാണ് ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന് പറയാത വയ്യ ..

ഒരു രംഗത്തും പൂർണമായ വളർച്ച നേടാൻ കഴിയാത്ത രാജ്യമാണ് ഇന്ത്യ .ചില നേതാക്കന്മാരുടെയെങ്കിലും വിടു വായിത്തങ്ങൾക്കനുസരിച്ചു പെരുമാറുന്ന കക്ഷി രാഷ്ട്രീയ ,മത രംഗത്തുള്ള അണികളാണ് ഇന്നു നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതു മാത്രമല്ല .സാംസ്‌കാരിക മൂല്യ ച്യുതികളും മത വൈകാരികതയും അനാവശ്യ ചര്ച്ചകളും, കൂടാതെ നമ്മുടെ നിയമ നിർമ്മാണ സഭകളിലെ കാട്ടികൂട്ടലുകളും കോപ്രായങ്ങളും അഴിമതി നിറഞ്ഞ ഭരണ ഉദ്യോഗസ്ഥ കേന്ദ്രങ്ങളും നമ്മെ നൂറു വര്ഷം പുറകോട്ടടിച്ചിരിക്കുന്നു .ഒരർത്ഥത്തിൽ ചർച്ചിൽ പറഞ്ഞതും ഇതു തന്നെയാണ്‌ .മാത്രമോ വൈദേശീയ ശക്തികൾ ഇന്ത്യയുടെ വളർച്ചയിൽ അസൂയപൂണ്ട് വിധ്വംസക പ്രവർത്തനങ്ങൾക്കും അഖണ്ഡതക്കുമെതിരെ പ്രവർത്തിക്കുമ്പോൾ അതിൽ രാജ്യത്തിനുള്ളിലുള്ളവർ തന്നെ പണത്തിനു വേണ്ടിയോ അധികാര സ്ഥാനങ്ങളിൽ കയറി പറ്റുന്നതിനു വേണ്ടിയോ പ്രവർത്തിക്കുന്നതും ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ്.

രാജ്യത്തിന്റെ സമഗ്ര പുരോഗതിക്കായി ഭൂരിപക്ഷ ന്യൂന പക്ഷ വ്യത്യാസമില്ലാതെ ഒരോ പൗരനും വിലപെട്ടതാണെന്ന വിശ്വാസം നമമുടെ ഭരണാധികാരികൾക്കുണ്ടാകാത്തിടത്തോളം നാം സ്വാതന്ത്ര്യം നേടി എന്നത് ഒരു തോന്നൽ മാത്രമാണ്.ചരിത്രത്തിൽ പറയപെടുന്നതും മറക്കപെട്ടതുമായ നിരവധി ആളുകളുടെ ചോരയും നീരും കൊടുത്തു വാങ്ങിയ സ്വാതന്ത്ര്യത്തെ നിലനിർത്തുവാനും അതിന്റെ അന്തഃസത്ത ഉൾക്കൊള്ളാനും ഓരോ പൗരനും ബാധ്യതയുമുണ്ട് .

ബ്രിട്ടീഷ് ശക്തികൾ ഇന്ത്യയിൽ നിന്ന് പോയതിനു ശേഷം ഈ രാജ്യത്തെ പരുവപ്പെടുത്തി ലോകത്തെ ഒന്നാമത്തെ ജനാധിപത്യ ശക്തിയായി മാറ്റാൻ നിലകൊണ്ട ഭരണാധികാരികൾ ഉൾപ്പടെയുള്ളവരുടെ പേരുകൾ തുടച്ചു നീക്കപ്പെടാനും സ്മാരകങ്ങളും ചരിത്രത്തിന്റെ അവശേഷിപ്പുകളും നശിപ്പിക്കാനുമുള്ള വർത്തമാനകാലത്തെ ചെയ്തികളും. രാജ്യത്തിന്റെ നേരവകാശികളെ ഉൾപ്പടെ അധികാരം ഉറപ്പിക്കുന്നതിനു വേണ്ടി
പുറത്താക്കാനുള്ള ശ്രമങ്ങളും ഈ നാടിന്റെ സാംസ്കാരിക നിലവാരം
അന്താരാഷ്‌ട്ര തലത്തിൽ ഇല്ലാതാക്കാനും രാജ്യത്തിനകത്തു അശാന്തി പടർത്താനുമെ ഉപകരിക്കു എന്ന് ഭരണകൂടം ഓർത്താൽ നന്ന്.

ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ ..

✍അഫ്സൽ ബഷീർ തൃക്കോമല

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രുചികൾ.. രുചിഭേദങ്ങൾ (ഒരു സംഭവകഥ)

രാവിലെ അവൻ ജോലി ചെയ്യുന്ന കുവൈറ്റിലെ റിസോർട് ഹോട്ടലിൽ ജിം കഴിഞ്ഞു കടൽത്തീരത്തെ പ്രഭാത നടത്തത്തിനിടയിൽ തന്നെ നോക്കി ചിരിക്കുന്ന കുഞ്ഞലകളെ നോക്കി നിന്നപ്പോൾ അവളുടെ മനസ്സ് 20 കൊല്ലം പുറകോട്ട് സഞ്ചരിച്ചു….2001...

ഞാൻ കണ്ട ആഗ്ര (ജിഷ എഴുതിയ യാത്രാവിവരണം)

ഡൽഹിയിൽ നിന്നും ഏതാണ്ട് 200 കിലോമീറ്റർ അകലം വരുന്ന യമുനാനദീതീരത്ത് ചേർന്നുള്ള ആഗ്ര ഉത്തർപ്രദേശിലെ ഒരുപ്രധാനപട്ടണമാണ്. ഈ നഗരം 1507ൽ സ്ഥാപിച്ചത് ഡൽഹിയിലെ ലോധി രാജവംശജരാണെന്ന് പറയപ്പെടുന്നു.ഏറെക്കുറെ ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങൾ ഇവിടെയുണ്ട്. അത്യധികം ആകർഷകമായ...

നാടൻ കോഴി ചിക്കൻ പിരട്ട്

ചേരുവകൾ :1.ചിക്കൻ -1.1/2 കിലോ2.മുളകുപൊടി - 6സ്പൂൺ3.മഞ്ഞൾപൊടി -1സ്പൂൺ4.മല്ലിപൊടി -4 സ്പൂൺ5.ഗരം മസാല പൊടി - 4സ്പൂൺ6.പൊതിയിന ഇല -1 പിടി7.രംഭഇല -1പിടി8.കടുക് -2സ്പൂൺ9.ഇഞ്ചി -1കഷ്ണം10.വെളുത്തുള്ളി -5 അല്ലി11.പച്ചമുളക് -4 എണ്ണം12.കറിവേപ്പില -1...

വിശ്വമഹാഗുരുവായ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിന സ്മരണ.(ലേഖനം)

വിശ്വമഹാ ഗുരുവും സാമൂഹിക പരിഷ്കാർത്താവും, ചിന്തകനും, സന്യാസിവര്യനും, ദാർശനികനുമായ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനം സെപ്റ്റംബർ 21 (കന്നി 5) ന് ആചരിക്കുന്നു. സർവ്വസംഗപരിത്യാഗികളായ സന്യാസിമാരുടെ ദേഹ വിയോഗത്തിനെ സമാധി എന്ന്‌വിശേഷിപ്പിക്കുന്നു. പഞ്ചഭൂതങ്ങളാൽ...
WP2Social Auto Publish Powered By : XYZScripts.com
error: