17.1 C
New York
Saturday, October 16, 2021
Home US News സ്വന്തം മാതാവ് തടാകത്തിലേക്ക് വലിച്ചെറിഞ്ഞ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു, അഞ്ചു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ.

സ്വന്തം മാതാവ് തടാകത്തിലേക്ക് വലിച്ചെറിഞ്ഞ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു, അഞ്ചു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ.

റിപ്പോർട്ട്: പി. പി. ചെറിയാൻ

ലൂസിയാന: ഒരു വയസ്സുള്ള ആൺകുട്ടിയേയും അഞ്ചു വയസ്സുള്ള മറ്റൊരു മകനേയും തടാകത്തിലേക്ക് എറിഞ്ഞതിനേത്തുടർന്ന് ഒരു വയസ്സുകാരൻ മരിക്കുകയും അഞ്ചു വയസ്സുകാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കുട്ടികളുടെ മാതാവ് യുറീക്ക ബ്ളാക്കി നെ (32) അറസ്റ്റു ചെയ്തതായി ലൂസിയാന പോലീസ് അറിയിച്ചു.

സംഭവത്തിനു ശേഷം അവിടെ നിന്നും രക്ഷപെട്ട മാതാവിനെ ടെക്സ്സ് – ലൂസിയാന അതിർത്തിയിൽ വെച്ചാണ് പോലീസ് പിടികൂടിയത്. ഇവർക്കെതിരെ സെക്കന്റ് ഡിഗ്രി മർഡറും അറ്റംറ്റഡ് സെക്കന്റ് ഡിഗ്രി മർഡറും ചാർജ്ജ് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ സിറ്റിയിലെ ക്രോസ് ലേക്ക് ബ്രിഡ്ജിനു സമീപമാണ് ഒരു വയസ്സുള്ള കുട്ടിയുടെ മൃതദേഹം പൊന്തിക്കിടക്കുന്നതു കണ്ടത്. മിനിട്ടുകൾക്കകം അതിനു സമീപത്തു നിന്നും അഞ്ചു വയസ്സുകാരനെയും പോലീസ് കണ്ടെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവരുടെ മൂന്നാമത്തെ കുട്ടിയെയും ലേക്കിൽ തള്ളിയിട്ടുണ്ടാകുമെന്നു കരുതി അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. പിന്നീടു നടത്തിയ തിരച്ചിലിൽ കുട്ടി സുരക്ഷിതമായി മറ്റൊരു സ്ഥലത്തുണ്ടെന്നും പോലീസ് കണ്ടെത്തി.

എന്തുകൊണ്ടാണ് മാതാവ് ഇപ്രകാരം ഒരു ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കിയില്ല. അന്വേഷണം തുടരുകയാണ്. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ എസ്. പി.ഡി. 318673 7300 നമ്പറിലോകം സ്റ്റോപ്പേഴ്സ് 318 6737313 നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു..

റിപ്പോർട്ട്: പി. പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.

കണ്ണൂർ: അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.  തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി. ഷിനുവിന്‍റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്.മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയത്. അന്‍വിതയെയും...

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...
WP2Social Auto Publish Powered By : XYZScripts.com
error: