17.1 C
New York
Thursday, August 11, 2022
Home US News സ്റ്റേഷനുകൾക്ക് കോവിഡ് 19 പ്രൊട്ടക്ഷൻ ഗിയർ സഹായം നൽകി വേൾഡ് മലയാളി കൗൺസിൽ കെയർ &...

സ്റ്റേഷനുകൾക്ക് കോവിഡ് 19 പ്രൊട്ടക്ഷൻ ഗിയർ സഹായം നൽകി വേൾഡ് മലയാളി കൗൺസിൽ കെയർ & ഷെയർ പ്രോഗ്രാം.

റിപ്പോർട്ട്: അജു വാരിക്കാട് .

ന്യൂയോർക്ക്:  വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അവരുടെ കെയർ ആൻഡ് ഷെയർ പ്രോഗ്രാമിന് കീഴിൽ തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമുള്ള 8 പോലീസ് സ്റ്റേഷനുകൾക്ക് കോവിഡ് 19 പ്രൊട്ടക്ഷൻ ഗിയറും സാനിറ്റൈസറും കൈമാറി.

മെയ് മാസം ഏഴാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം കാട്ടാക്കടയിൽ ഉള്ള ഡിവൈഎസ്പി ഓഫീസിൽ പോലീസ് സൂപ്രണ്ട് പി കെ , ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി എസ് ഷാജി, സബ് ഇൻസ്പെക്ടർ രഞ്ജിത് കുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ പ്രതിരോധ ഗിയറുകൾ നൽകിയത്. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വൈസ് പ്രസിഡൻറ് ശ്രീ സന്തോഷ് ജോർജ് ആണ് ഈ സംരംഭത്തിന്റെ കോർഡിനേറ്ററായി പ്രവർത്തിക്കുന്നത്.

 ഇതിലൂടെ ഡ്യൂട്ടിയിൽ ആയിരിക്കുന്ന നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബത്തിനും കോവിഡിനെ  പ്രതിരോധിക്കുന്നതിന് സഹായകമാകും. കോവിഡ് പ്രതിരോധ ഗിയറുകൾ ഇല്ലാത്തപ്പോൾ പോലും പോലീസ് ഉദ്യോഗസ്ഥർ സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി സമയം ചെലവഴിക്കുന്നു. മുൻനിര പോരാളികളായ ഈ പോലീസ് ഉദ്യോഗസ്ഥർക്ക് ഇത്തരം പ്രതിരോധ ഗിയറുകൾ ആവശ്യമെന്ന് മനസ്സിലാക്കിയാണ് വേൾഡ് മലയാളി കൗൺസിൽ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

കാട്ടാക്കട സ്റ്റേഷൻ, നെയ്യാർഡാം സ്റ്റേഷൻ, മലയിൻകീഴ് സ്റ്റേഷൻ, മാരനല്ലൂർ സ്റ്റേഷൻ, ആര്യങ്കോട് സ്റ്റേഷൻ, ആര്യനാട് സ്റ്റേഷൻ, വിളപ്പിൽശാല സ്റ്റേഷൻ, ഡിവൈഎസ്പി ഓഫീസ് എന്നിവിടങ്ങളിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ആണ് പ്രാഥമികമായി ഇതിൻറെ പ്രയോജനം ലഭിക്കുക.

അമേരിക്ക റീജിയൻ സാരഥികളായ ചെയർമാൻ ഫിലിപ്പ് തോമസ് പ്രസിഡൻറ് സുധീർ നമ്പ്യാർ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി ട്രഷറർ സെസിൽ ചെറിയാൻ വൈസ് പ്രസിഡണ്ടുമാരായ എൽദോ പീറ്റർ, ജോൺസൺ തലചെല്ലൂർ, സന്തോഷ് ജോർജ്, മാത്യുസ് ഏബ്രഹാം വൈസ് ചെയർമാൻ ശാന്ത പിള്ള, ഫിലിപ്പ്  മാരേറ്റ് വികാസ് നെടുമ്പള്ളി മറ്റ് ഭാരവാഹികൾ ഇങ്ങനെ ഒരു സംരംഭം നടത്തുവാൻ സാധിച്ചത്തിലുള്ള  സന്തോഷം പങ്കുവെച്ചു.

ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജി പ്രസിഡൻറ് ഗോപാലപിള്ള ജനറൽ സെക്രട്ടറി ഗ്രിഗറി മേഡയിൽ  ട്രഷറർ തോമസ് അരുമഗുടി  ഗ്ലോബൽ വീട്ടിൽ ജോൺ മത്തായി പി സി മാത്യു വൈസ് ചെയർമാൻ ഡോക്ടർ വിജയലക്ഷ്മി അസോസിയേഷൻ സെക്രട്ടറി റൊണാ തോമസ് എന്നിവർ അമേരിക്ക റിജിയന്റെ സമയോചിതമായ സഹായത്തെ അഭിനന്ദിച്ചു.
അമേരിക്കയിലുള്ള എല്ലാ പ്രവിശ്യകളും ഈ പ്രവർത്തനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു..

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...

നിയമസഭാ സമ്മേളനം ഈ മാസം 22 മുതൽ; സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു.

ഈ മാസം 22 മുതൽ സെപ്റ്റംബർ 2 വരെ നിയമ നിർമാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. ഇതിനു പിന്നാലെ ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: