റിപ്പോർട്ട്: പി.പി. ചെറിയാൻ
വാഷിംഗ്ടൺ ഡിസി; ഡിസി: അമ്പതിനായിരം ഡോളർ വരെയുള്ള സ്റ്റുഡന്റ് ലോൺ എഴുതിത്തള്ളല് സമീപഭാവിയിലൊന്നും സംഭവിക്കുകയില്ലെന്ന് പ്രസിഡന്റ് ജൊ ബൈഡൻ. ഫെബ്രുവരി 16 ന് സി.എൻ എൻ .ടൗൺ ഹാളിൽ നടന്ന യോഗത്തിലാണ് ബൈഡൻ തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്
ബെര്‍ണി സാന്റേഴ്‌സ് ഉള്‍പ്പെടെയുള്ള ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ തിരഞ്ഞെടുപ്പ് വാഗ്ദാനമായി ഉയർത്തിക്കാട്ടിയ വിദ്യാർത്ഥികളുടെ ഈ ആവശ്യം അംഗീകരിക്കുമെന്ന വിശ്വാസത്തിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് ബൈഡന് അനുകൂലമായി വോട്ട് ചെയ്തത്. ബെര്‍ണി സാന്റേഴ്‌സ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറുമ്പോൾ വിദ്യാർത്ഥികളുടെ ഈ ആവശ്യം ബൈഡന് പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്. ബൈഡൻ അധികാരമേറ്റ ഉടനെ നടത്തിയ പ്രസ്താവനയിലും സ്റ്റുഡന്റ് ലോൺ ഒഴിമാക്കുമെന്ന സൂചന നൽകിയിരുന്നു.

43 മില്യൺ വിദ്യാർത്ഥികൾക്ക് ഫെഡറൽ സഹായമായി നൽകിയിരുന്ന വിദ്യാഭ്യാസധനം 50000 ഡോളർ വീതം എഴുതിത്തള്ളണമെങ്കിൽ ഖജനാവിൽ നിന്നും 1 ട്രില്യൻ ഡോളറെങ്കിലും ചെലവാക്കേണ്ടി വരുമെന്നാണ് ബൈഡൻ പറയുന്നത്. ഹാര്‍ഡ് വാര്‍ഡ്, യെന്‍, പെന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠനം നടത്തുന്നതിന് സ്റ്റുഡന്റ് ലോൺ ലഭിച്ചവർക്ക് ഇളവ് നൽ;കുന്ന ഇത്രയും സംഖ്യ ഉപയോഗിച്ച് കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനും കമ്മ്യൂണി കോളേജുകളിൽ സൗജന്യപഠനത്തിനും ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
സ്റ്റുഡന്റ് ലോൺ സ്റ്റിമുലസ് ചെക്ക്, 15 ഡോളർ മിനിമം വേതനം തുടങ്ങിയ നിരവധി വിഷയങ്ങളില്വ്യ ക്തമായ തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ച് സെനറ്റ് മെജോറിട്ടി ലീഡർ ചക്ക് ഷുമ്മര്‍, സെനറ്റര്‍ എലിസബത്ത് വാറന്‍, അലക്‌സാണ്ടര്‍ റുക്കേഷ എന്നിവർ ഇതിനകം തന്നെ അവരുടെ അസംതൃപ്തി പ്രകടിപ്പിച്ചു.
