പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളും അമേരിക്കക്കാര്‍ക്ക് നൽകുന്ന സ്റ്റിമുലസ് ചെക്കുകളില്‍ കൂടുതല്‍ നിബന്ധനകള്‍ എഴുതിചേര്‍ത്തു. ഡെമോക്രാറ്റഇക് പാര്‍ട്ടിയിലെ മോഡറേറ്റുകളുടെയും ലിബറലുകളുടെയും താല്‍പര്യം സംരക്ഷിക്കുവാനാണ് ഇങ്ങനെ ചെയ്തത്. 1.9 ട്രില്യന്‍ ഡോളറിന്റെ റിലീഫ് ബില്‍ സെനറ്റില്‍ ഇങ്ങനെ പാസാക്കി എടുക്കുവാന്‍ കഴിയുമെന്നാണ് കരുതുന്നത്
വൈറ്റ്ഹൗസും പാര്‍ട്ടിയിലെ ഉന്നത നേതാക്കളും പുരോഗമനവാദികള്‍ക്കൊപ്പമാണ്. സെനറ്റ് അംഗീകരിക്കുന്ന പാക്കേജില്‍ 400 ഡോളര്‍ പ്രതിവാര തൊഴിലില്ലായ്മ വേതനവും ഉള്‍പ്പെടും. ഇത് 300 ഡോളറായി കുറയ്ക്കണമെന്ന് ചിലര്‍ ശക്തമായി ആവശ്യപ്പെടുന്നു. 400 ഡോളര്‍ വീതം നല്‍കിയാല്‍ വീണ്ടും ജോലിക്ക് പോകാന്‍ പലരും മടിക്കുമെന്ന് ഇവര്‍ പറയുന്നു.
ബില്‍ പാസാക്കിയെടുക്കുവാന്‍ ഒരു ബാലൻസിംഗ് ആക്ട് വേണ്ടി വരുമെന്ന് ചില ഡെമോക്രാറ്റുകള്‍ കരുതുന്നു. പാക്കേജും ബൈഡന്‍ നല്‍കുന്ന മുന്‍ഗണനയും ഒരു വര്‍ഷം പഴക്കമുള്ള മഹാമാരികള്‍ നിയന്ത്രണാധീനമാക്കാനുള്ള ശ്രമമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കോടി തൊഴില്‍ നഷ്ടപ്പെട്ട ഒരു സാമ്പദ് വ്യവസ്ഥയെ പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കുവാനുള്ള ശ്രമവുമാണ്.
ഡെമോക്രാറ്റുകള്‍ക്ക് അന്യോന്യം നീക്കുപോക്കുകള്‍ നടത്തി രമ്യതയിലെത്തേണ്ടത് ആവശ്യമാണ്. കാരണം സെനറ്റിലെ 50ഃ50 അംഗബലവും വൈസ് പ്രസിഡന്റ് കമലഹാരിസിന്റെ കാസ്റ്റിംഗ് വോട്ടിന്റെ പ്രാധാന്യവും അവര്‍ക്ക് അംഗീരിക്കേണ്ടതുണ്ട്. പാര്‍ട്ടിയിലെ മോഡറേറ്റ്, പ്രൊഗ്രസിവ് വിഭാഗങ്ങള്‍ അവരുടെ ശക്തിപ്രകടനത്തിന് തയ്യാറെടുക്കുകയാണ് എന്നാല്‍ ഈ നീക്കങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടി ഒന്നിച്ചു നിന്ന് നേടേണ്ട ലക്ഷ്യം നഷ്ടപ്പെടുത്തുവാന്‍ ഇടയാവരുത്.
ഇതുവരെ റിപ്പബ്ലിക്കനുകള്‍ തങ്ങള്‍ ഒന്നാണ് എന്ന ധാരണയാണ് പരത്തിയിട്ടുള്ളത്. സെനറ്റിലെ ന്യൂനപക്ഷ നേതാവ് മിച്ച് മക്കൊണല്‍ ഒറ്റക്കെട്ടായ റിപ്പബ്ലിക്കന്‍ പ്രതിപക്ഷമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞു. ഇതുവരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്ന അലാസ്‌കയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിസ മര്‍ക്കോവസ്‌കി സ്‌ററിമുലസ് ബില്ലിനെ പിന്തുണയ്ക്കട്ടെ എന്നറിയിച്ചു. അവരുടെ സംസ്ഥാനത്തെ ടൂറിസം വ്യവസായം മഹാമരി തകര്‍ത്തു കളഞ്ഞു എന്നും ഈ ബില്‍ എങ്ങനെ അലാസ്‌കയെ പോലെ ഒരു സംസ്ഥാനത്തെ സഹായിക്കുമെന്ന് ഭരണകൂടവുമായി താന്‍ സംസാരിച്ചു എന്നും അവര്‍ പറഞ്ഞു. സെനറ്റില്‍ ഡിബേറ്റുകള്‍ക്ക് ശേഷം റിപ്പബ്ലിക്കനുകള്‍ ധാരാളം ഭേദഗതികള്‍ അവതരിപ്പിച്ചു. ഇവയെല്ലാം മറികടന്ന് ജനപ്രതിനിധി സഭ സെനറ്റ് പാസാക്കിയ ബില്‍ പ്രസിഡന്റ് ജോ ബൈഡന് മുമ്പില്‍ അവതരിപ്പിക്കും. ബില്‍ മാര്‍ച്ച് 14ന് മുമ്പായി ബൈഡന്‍ ഒപ്പു വച്ചെങ്കിലേ എമര്‍ജന്‍സി ജോബ് ലെസ് ബെനിഫിറ്റുകള്‍ അവസാനിക്കുന്നതിന് മുമ്പ് അര്‍ഹരായവര്‍ക്ക് തുടര്‍ന്നും ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ.
പുതിയ നിയമത്തില്‍ 75,000 ഡോളര്‍ വരെ വാര്‍ഷീക വരുമാനം ഉള്ള വ്യക്തികള്‍ക്കും 1,50,000 ഡോളര്‍ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്കും സ്റ്റിമുലസ് ചെക്കിന്റെ ബാക്കി ലഭിക്കും. ഇത് കുറേശ്ശെ കുറഞ്ഞ് ഒരു ലക്ഷം ഡോളര്‍ വാര്‍ഷകിവരുമാനം ഉള്ള വ്യക്തികള്‍ക്കും രണ്ട് ലക്ഷം ഡോളര്‍ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്കും സ്റ്റിമുലസ് ചെക്കിന്റെ ബാക്കി ലഭിക്കുകയില്ല. എന്നാല്‍ സെനറ്റ് വരുത്തിയ ഭേദഗതി അനുസരിച്ച് 80,000 ഡോളര്‍ വാര്‍ഷിക വരുമാനം ഉള്ള വ്യക്തികള്‍ക്കും, 1,60,000 ഡോളര്‍ വാര്‍ഷിക വരുമാനം ഉള്ള കുടുംബങ്ങള്‍ക്കും ചെക്ക് ലഭിക്കുകയില്ലെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഡെമിക്രാറ്റിക് പാര്‍ട്ടി നേതാവ് പറഞ്ഞു.
ലാസ്റ്റ് റൗണ്ടില്‍ 600 ഡോളര്‍ റിലീഫ് ചെക്കുകളുടെ അംഗീകാരം 2020 ഡിസംബറില്‍ ലഭിച്ച ചലിര്‍ക്ക് ഇപ്രാവശ്യം ഒന്നും ലഭിക്കുകയില്ല. ലിബറല്‍ ഇന്‍സ്റ്റിട്യൂട്ട് ഓണ്‍ ടാക്‌സേഷന്‍ ആന്റ് എക്കണോമിക് പോളിസിയുടെ എസ്റ്റിമേറ്റ് അനുസരിച്ച് 280 മില്യന്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സ്റ്റിമുലസ് ചെക്കുകള്‍ ലഭിക്കും. പ്രതിനിധി സഭ പാസാക്കിയത് 297 മില്യന്‍ പേര്‍ക്ക് ചെക്ക് നല്‍കാനാണ്.
ചേംബറിലെ ഏറ്റവും യാഥാസ്ഥികനായ ഡെമോ.സെന.ജോമാന്‍ചിന്‍ (വെസ്റ്റ് വെര്‍ജിനിയ) റിലീഫ് ചെക്കിന്റെ അര്‍ഹതയുടെ മാനദണ്ഡം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഏററവും കുറഞ്ഞ വേതനം മണിക്കൂറിന് 15 ഡോളര്‍ ആക്കണമെന്ന ബില്ലിലെ നിര്‍ദ്ദേശം മാന്‍ചിന്‍ എതിര്‍ത്തു. പ്രതിനിധിസഭയുടെ 15 ഡോളര്‍ നിര്‍ദേശം 2025 വരെ മരവിപ്പിച്ചതില്‍ ലിബറുകള്‍ക്ക് വലിയ അമര്‍ഷമുണ്ട്.