(വാർത്ത: പി.പി. ചെറിയാൻ)
വാഷിംഗ്ടണ്‍ ഡി.സി.: കൊറോണ വൈറസ് റിലീഫ് ബില്ലിന്റെ ഭാഗമായി അമേരിക്കന്‍ നികുതി ദായകര്‍ക്ക് നീക്കിവെച്ചിരുന്ന സ്റ്റിമുലസ് ചെക്ക് വാര്‍ഷീക വരുമാന തുകയുടെ പരിധി വെട്ടികുറക്കുന്നതിനെതിരെ വെര്‍മോണ്ടില്‍ നിന്നുള്ള യു.എസ്. സെനറ്ററും, ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാർത്ഥിയുമായിരുന്ന ബെര്‍ണി സാന്റേഴ്‌സ് ശക്തമായി പ്രതിഷേധവുമായി രംഗത്ത്.
ട്രമ്പിന്റെ ഭരണത്തില്‍ കഴിഞ്ഞ രണ്ടു സ്റ്റിമുലസ് ചെക്കുകളും നല്‍കുന്നതിന് നിശ്ചയിച്ച മാനദണ്ഡത്തില്‍ കുറവ് വരുത്തരുതെന്ന് ബെര്‍ണി ആവശ്യപ്പെട്ടു. 75,000 ഡോളര്‍ വ്യക്തിഗത വാര്‍ഷീകവരുമാനവും 150,000 ഡോളര്‍ കുടുംബ വാര്‍ഷീക വരുമാനവും ഉള്ളവര്‍ക്ക് ലഭിച്ച സ്റ്റിമുലസ് ചെക്കിന്റെ ഭാഗമാണിതെന്നും ഇത് സാധാരണ വരുമാനമുള്ളവരുടെ കുടുംബാംഗങ്ങള്‍ക്ക് വളരെ പ്രയോജനകരമാണെന്നും ബെര്‍ണി പറഞ്ഞു. മുമ്പുണ്ടായിരുന്ന വരുമാന പരിധി നടപ്പിലാക്കിയാല്‍ വാര്‍ഷീകവരുമാനം വളരെയുള്ളവര്‍ക്കും സ്റ്റിമുലസ് ചെക്ക് ലഭിക്കുമെന്നതു ഭൂഷണമല്ലെന്ന വെസ്റ്റ് വെര്‍ജീനിയായില്‍ നിന്നുള്ള ഡമോക്രാററ് കണ്‍സര്‍വേറ്റീവ് അംഗം സെനറ്റര്‍ ജൊ മന്‍ജിന്‍ അഭിപ്രായപ്പെട്ടു.
