17.1 C
New York
Monday, December 4, 2023
Home US News സ്റ്റിമുലസ് ചെക്ക്, മിനിമം വേതനം: വാഗ്ദാനങ്ങളില്‍ വ്യക്തത വരുത്താതെ ബൈഡന്‍

സ്റ്റിമുലസ് ചെക്ക്, മിനിമം വേതനം: വാഗ്ദാനങ്ങളില്‍ വ്യക്തത വരുത്താതെ ബൈഡന്‍

(റിപ്പോർട്ട്: പി.പി. ചെറിയാൻ)

വാഷിങ്ടന്‍ ഡിസി: തെരഞ്ഞെടുപ്പ് വാഗ്ദാനമായി ബൈഡന്‍ ഉയര്‍ത്തിക്കാട്ടിയ സ്റ്റിമുലസ് ചെക്ക്, 15 ഡോളര്‍ മിനിമം വേതനം എന്നിവ അമേരിക്കന്‍ ജനതക്കു പൂര്‍ണമായും ലഭിക്കുമോ എന്നതില്‍ വ്യക്തത വരുത്താതെ ബൈഡന്‍ ഭരണകൂടം. യുഎസ് സെനറ്റ് ഫെബ്രുവരി 5 വെള്ളിയാഴ്ച പാസാക്കിയ സ്റ്റിമുലസ് പാക്കേജില്‍ സ്റ്റിമുലസ് ചെക്ക് നല്‍കുന്നതിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും, വാര്‍ഷിക വരുമാനത്തിന്റെ പരിധി എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല മിനിമം വേതനം 15 ഡോളര്‍ എന്നത് അടുത്ത ഭാവിയിലൊന്നും നടപ്പാക്കാന്‍ കഴിയുമോ എന്നതു സംശയമാണെന്നും സെനറ്റില്‍ 1.9 ട്രില്ല്യന്‍ ഡോളര്‍ സ്റ്റിമുലസ് പാസ്സാക്കിയശേഷം ബൈഡന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സൂചന നല്‍കി.

രണ്ടു തവണകളായി ട്രംപ് ഭരണകൂടം സ്റ്റിമുലസ് ചെക്ക് നല്‍കിയപ്പോള്‍ സ്വീകരിച്ച മാനദണ്ഡം മാറ്റം വരുത്തുമെന്നാണ് ബൈഡന്റെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്. ആവശ്യമുള്ളവര്‍ക്കു മാത്രമേ സഹായം ലഭിക്കുകയുള്ളൂവെന്നും ബൈഡന്‍ പറഞ്ഞു. 75,000 ഡോളര്‍ വ്യക്തിഗത വരുമാനമുള്ളവര്‍ക്കും, 160000 ഡോളര്‍ വാര്‍ഷിക വരുമാനകുടുംബങ്ങള്‍ക്ക് ട്രംപ് സ്റ്റിമുലസ് ചെക്കുകള്‍ നല്‍കിയപ്പോള്‍ ഇതിന്റെ പരിധി 50,000 10,0000 കുറക്കുമെന്നാണ് ബൈഡന്‍ നല്‍കിയ സൂചന.

ഇന്ന് സെനറ്റില്‍ സ്റ്റിമുലസ് പാക്കേജ് അവതരിപ്പിച്ചപ്പോള്‍ 50 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും ഐക്യത്തോടെ ഇതിനെ എതിര്‍ത്തപ്പോള്‍ 50-50 എന്ന നിലയില്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ വോട്ടാണ് ഡമോക്രാറ്റുകളെ ബഡ്ജ് പാസ്സാക്കുന്നതിന് സഹായിച്ചത്. മൂന്നാമത്തെ 1400 ഡോളര്‍ ചെക്ക് പ്രതീക്ഷിച്ചിരുന്ന പലരും ഇപ്പോള്‍ നിരാശയിലാണ്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അവഹേളനം: കേസ്

കോട്ടയ്ക്കൽ. മണ്ഡലകാലത്തെയും അയ്യപ്പഭക്തരെയും സമൂഹമാധ്യമത്തിലൂടെ അവഹേളിച്ചെന്ന പരാതിയിൽ കോട്ടയ്ക്കലിലെ സിഐടിയു നേതാവ് മാന്തൊടി രാമചന്ദ്രനെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു ഐക്യവേദി മണ്ഡലം സെക്രട്ടറി ചെറുകര വേണുഗോപാൽ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. കഴിഞ്ഞമാസം 18ന് സമൂഹമാധ്യമത്തിൽ വന്ന...

ഡാലസ് വെടിവെപ്പിൽ ഒരു വയസ്സുകാരനുൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു

ഡാളസ്: ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം തെക്കുകിഴക്കൻ ഡാളസിൽ നടന്ന വെടിവയ്പിൽ നാല് പേർ മരിക്കുകയും ഒരു കൗമാരക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി ഡാളസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. റോയ്‌സ് ഡ്രൈവിലെ 9700 ബ്ലോക്കിൽ...

ഞായറാഴ്ച ചെങ്കടലിൽ യുഎസ് യുദ്ധക്കപ്പൽ ആക്രമിക്കപ്പെട്ടതായി പെന്റഗൺ

വാഷിംഗ്‌ടൺ ഡി സി: ചെങ്കടലിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വാണിജ്യ കപ്പലുകൾ ഞായറാഴ്ച  ആക്രമിക്കപ്പെട്ടതായി പെന്റഗൺ. "യുഎസ്എസ് കാർണി, ചെങ്കടലിലെ വാണിജ്യ കപ്പലുകൾ എന്നിവയ്ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചും  റിപ്പോർട്ടുകൾ വരുന്നു. യുഎസ് യുദ്ധക്കപ്പൽ ചെങ്കടലിൽ...

ക്യാപിറ്റൽ കലാപം- ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് ക്ലെറ്റ് കെല്ലറിന് 36 മാസത്തെ പ്രൊബേഷൻ ശിക്ഷ

വാഷിംഗ്ടൺ - 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റോളിൽ നടന്ന കലാപത്തിൽ പങ്കെടുത്തതിന് മുൻ യുഎസ് നീന്തൽ താരവും ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവുമായ ക്ലെറ്റ് കെല്ലറിന് വെള്ളിയാഴ്ച സീനിയര്‍ യുഎസ്...
WP2Social Auto Publish Powered By : XYZScripts.com
error: