17.1 C
New York
Monday, June 27, 2022
Home US News സ്റ്റിമുലസ് ചെക്കിന്റെ വഴികള്‍

സ്റ്റിമുലസ് ചെക്കിന്റെ വഴികള്‍

ഏബ്രഹാം തോമസ്, ഡാളസ്

കോവിഡ്-19 ദുരിതാശ്വാസ പാക്കേജിന്റെ മൂന്നാമത്തെ ഗഡു ചെക്ക് രൂപത്തില്‍ അക്കൗണ്ടുകളിലേയ്ക്ക് സഞ്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പുതിയ പാക്കേജിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമലഹാരിസ് മറ്റ് നേതാക്കള്‍ എന്നിവരുടെ റോഡ്‌ഷോകള്‍ ആരംഭിക്കുകയാണ്. ബൈഡന്‍ ഫിലാഡല്‍ഫിയായില്‍ ചെസ്റ്ററിലെ ലഘു വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി ചെറുകിട ബിസിനസുകള്‍ക്ക് 56 ബില്യണ്‍ ഡോളര്‍ നീക്കി വച്ചിരിക്കുന്നതിനെകുറിച്ച് വിശദീകരണം നല്‍കും. റിപ്പബ്ലിക്കനുകളുടെ ആരോപണം ഈ പാക്കേജ് ചെലവ് കൂടുതലാണ് എന്ന ആരോപണം നിഷേധിക്കുവാന്‍ ശ്രമിക്കും. പുതിയ നിയമത്തിലെ ധനം ആവശ്യമായ കാര്യങ്ങളിലേയ്‌ക്കെത്തുമെന്ന് ഉറപ്പു വരുത്തുമെന്ന് ബൈഡന്‍ പറഞ്ഞു.

പെന്‍സില്‍വാനിയയിലെ ഡെമോക്രാറ്റിക് കോണ്‍ഗ്രസംങ്ങളെ ഈ നിയമത്തെ അനുകൂലിച്ച് വോട്ടു ചെയതതിന് ബൈഡന്‍ അഭിനന്ദിച്ചു: ഒരു നൂറ് സെനറ്റ് വോട്ടുകള്‍ ലഭിച്ചില്ലെങ്കിലും ഇത് പാസ്സായത് വലിയ കാര്യമാണ്.

ഹാരിസ് നെവാഡയില്‍ ആരംഭിക്കുന്ന റോഡ്‌ഷോ ആഴ്ച അവസാനം ജോര്‍ജിയായില്‍ ബൈഡനൊപ്പം റോഡ്‌ഷോ അവസാനിപ്പിക്കും. ജോര്‍ജിയയും പെന്‍സില്‍വാനിയയും 2022 ല്‍ പ്രധാന സെനറ്റ് മത്സര സംസ്ഥാനങ്ങളാണ്. പാക്കേജിലെ 28 ബില്യണ്‍ ഡോളര്‍ റസ്‌റ്റോറന്റുകള്‍ക്കും ബാറുകള്‍ക്കും ലഘു ബിസിനസുകള്‍ക്കുമാണെന്ന് ഹാരിസ് പറഞ്ഞു.

പുതിയ നിയമത്തിലെ നിര്‍ദേശങ്ങള്‍:-1,400 ഡോളറിന്റെ നേരിട്ടുള്ള ധനസഹായവും ടാക്‌സ്‌ക്രെഡിറ്റുകളും മൂന്നില്‍ രണ്ട് അമേരിക്കക്കാര്‍ അഭിപ്രായ സര്‍വേകളില്‍ അംഗീകരിച്ചതാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍സാക്കി പറഞ്ഞു.

2019 ലെ ടാക്‌സ് റിട്ടേണിലെ വിവരം അനുസരിച്ചാണ് 1,400 ഡോളറിന്റെ സ്റ്റിമുലസ് ചെക്കുകള്‍ അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ആകുന്നത്. 2020 ല്‍ ഈ വിവരത്തിന് മാറ്റം ഉണ്ടെങ്കില്‍ വിവരം ഇന്റേണല്‍ റെവന്യൂ സര്‍വീസിനെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. സ്റ്റിമുലസ് ചെക്കുകളുടെ ആദ്യ വിതരണം മാര്‍ച്ച് പതിനേഴാം തീയതി നല്‍കിയ ചെക്കുകളിലൂടെയാണ്. ചിലര്‍ക്ക് ഈ തീയതിക്ക് മുമ്പേ ചെക്കുകള്‍ ലഭിച്ചു എന്ന് മറ്റുള്ളവര്‍ പരാതിപ്പെടുന്നു.

ആദ്യ ഗഡുവില്‍ പ്രിന്റ് ചെയ്യാത്ത ചെക്കുകള്‍ മാര്‍ച്ച് 19-ാം തീയതി മെയില്‍ ചെയ്യുമെന്നാണ് അറിയിപ്പ്. സ്റ്റിമുലസ് ചെക്കുകള്‍ അയയ്ക്കുന്നുണ്ട് എന്നറിയിച്ച് ധാരാളം ഈ മെയിലുകള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെതായി വന്നു. ഏറ്റവും ഒടുവില്‍ വന്ന ഈ മെയിലില്‍ സ്റ്റിമുലസ് ചെക്ക് വരുന്നു എന്നറിയിച്ചതിന് ശേഷം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഈ വര്‍ഷത്തെ വരിസംഖ്യ നല്‍കിയോ എന്നൊരു ചോദ്യം ഉണ്ടായിരുന്നു. വരിസംഖ്യ നല്‍കിയിട്ടില്ലെങ്കില്‍ 5 ഡോളറോ അതില്‍ കൂടുതലോ അയച്ചു കൊടുക്കാന്‍ ഒരു അഭ്യര്‍ത്ഥനയും ഉണ്ടായിരുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ട്രമ്പിനെതിരെ കേസുകള്‍ പോരാടാന്‍ കുറഞ്ഞത് അഞ്ച് ഡോളറെങ്കിലും അയച്ചു കൊടുക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ തുകയ്ക്ക് തുല്യമായ തുക ട്രമ്പ് നല്‍കുമെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ ഈ അഭ്യര്‍ത്ഥനകള്‍ നിലച്ച മട്ടാണ്. അപ്പോഴാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്റ്റിമുലസ് ചെക്കുമായി ബന്ധപ്പെടുത്തി ധനാഭ്യര്‍ത്ഥനകള്‍ ആരംഭിച്ചിരിക്കുന്നത്.

ഡയറക്ട് ഡെപ്പോസിറ്റുകളായി സ്റ്റിമുലസ് ചെക്കുകള്‍ ലഭിക്കുന്ന അന്നുതന്നെ ബാങ്കുകള്‍ക്കും ക്രെഡിറ്റ് യൂണിയനുകള്‍ക്കും തങ്ങളുടെ അക്കൗണ്ട് ഉടമകള്‍ക്ക് വിത്‌ഡ്രോയലുകള്‍ അനുവദിക്കാമെന്ന് ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് നെറ്റ് വര്‍ക്ക് പറഞ്ഞു. അക്കൗണ്ട് ഉടമകള്‍ക്ക് ഐആര്‍എസ് ഡോട്ട് ഗവല്‍ മൈസ്റ്റിമുലസ് പേമന്റ് ട്രാക്കിലൂടെ തങ്ങളുടെ ചെക്കുകള്‍ എവിടെയാണെന്ന് ട്രാക്ക് ചെയ്യാം. പേമന്റ് സ്റ്റാറ്റസ്‌നോട്ട് അവെയ്‌ലബിള്‍ എന്ന സന്ദേശം ലഭിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നോ പ്രോസസിംഗ് ആരംഭിച്ചിട്ടില്ലെന്നോ മനസ്സിലാക്കണമെന്ന് ഐആര്‍എസ് പറയുന്നു.

ചിലപ്പോള്‍ ഐആര്‍എസ് ചെക്ക് / പ്രീ പെയ്ഡ് ഡെബിറ്റ് കാര്‍ഡ് സ്റ്റിമുലസ് പെയ്മെന്റിനൊപ്പം മെയിലില്‍ അയച്ചു എന്നുവരാം. മെയില്‍ സൂക്ഷ്മമായി പരിശോധിക്കുക ആവശ്യമാണ്. ആദ്യത്തേതും രണ്ടാമത്തേതുമായ സ്റ്റിമുലസ് ചെക്കുകള്‍ മെയിലില്‍ ലഭിച്ചപ്പോള്‍ അത് ജങ്ക് മെയിലായി ചിലര്‍ കരുതിയതായി ഐ.ആര്‍.എസ്.പറയുന്നു.

ട്രഷറി ഡിപ്പാര്‍ട്ടുമെന്റിന്റെ ഏജന്റ് മെറ്റാ ബാങ്കാണ് ഡെബിറ്റ് കാര്‍ഡ് ഇഷ്യു ചെയ്യുന്നത്. ഈ ഡെബിറ്റ് കാര്‍ഡില്‍ ഫീസ് ഒഴിവാക്കുവാന്‍ ഉടനെ തന്നെ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റുക. ഇതിന് മണി നെറ്റ് വര്‍ക്ക് മൊബൈല്‍ ആപ്പോ ഓണ്‍ലൈനില്‍ ഇ ഐ പി കാര്‍ഡ് ഡോട്ട്‌കോമോ ഉപയോഗിക്കുക. എടിഎം ഉപയോഗിക്കാം. പക്ഷെ ഇന്റര്‍നെറ്റ് വർക്ക് ആണെങ്കിലേ ഫീ്‌സ് ഒഴിവാകൂ

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വണ്‍ പ്രവേശനം: എല്ലാ വിദ്യാര്‍ത്ഥികൾക്കും ജാതി സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍.

പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികൾക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എൽസി പാസ്സായ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ...

കൊല്ലത്ത് 10,750 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.

കൊല്ലം ആര്യങ്കാവിൽ നിന്ന് വൻതോതിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് 10,750 കിലോ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടന്നത്. ഇന്നലെ അർദ്ധരാത്രിയായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...

‘ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ’.

ഭക്ഷ്യക്ഷാമവും ഭൂകമ്പത്തിന്റെ കെടുതികളും അനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. പാകിസ്താൻ വഴി കടൽമാർഗം 3000 മെട്രിക് ടൺ ഗോതമ്പാണ് ശനിയാഴ്ച ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്. അഫ്ഗാൻ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വിധ...

വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരൻ (65), ഭാര്യ സുജാത (60) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ ആണ് മൃതദേഹം കണ്ടെത്തിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: