17.1 C
New York
Sunday, June 26, 2022
Home US News സ്റ്റിമുലസ് ചെക്കിനെ കുറിച്ചു തര്‍ക്കം: 4 കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ 25 കാരന്‍ അറസ്റ്റില്‍

സ്റ്റിമുലസ് ചെക്കിനെ കുറിച്ചു തര്‍ക്കം: 4 കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ 25 കാരന്‍ അറസ്റ്റില്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഇന്ത്യാനാ പോലീസ്: സ്റ്റിമുലസ് ചെക്കിനെ കുറിച്ചുള്ള തര്‍ക്കം ഒരു കുട്ടിയടക്കം നാലു കുടുംബാംഗങ്ങളുടെ ജീവനെടുക്കുന്നതില്‍ കലാശിച്ചു.

ഇന്ത്യാനായിലാണ് സംഭവം നടന്നതെന്ന് മെട്രോ പോലിറ്റന്‍ പോലീസ് ഡപ്യൂട്ടി ചീഫ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ക്രെയ്ഗ് മെക്കാല്‍ മാര്‍ച്ച് 15 തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മാര്‍ച്ച് 12 വെളളിയാഴ്ച രാത്രി 25 വയസ്സുള്ള മാലിക് ഹഫാക്രി 6 മാസം പ്രായമുള്ള തന്റെ കുട്ടിയുടെ മാതാവ് ജീനട്രിസിന്റെ വീട്ടില്‍ വന്ന സ്റ്റിമുലസ് ചെക്കിന്റെ മുഴുവന്‍ തുകയും ആവശ്യപ്പെട്ടു. 1400 ഡോളറില്‍ 450 ഡോളര്‍ നല്‍കാന്‍ ജീനട്രിക് ശനിയാഴ്ച വീണ്ടും വീട്ടില്‍ മടങ്ങിയെത്തി കുടുംബാംഗങ്ങളുമായി വഴക്കിടുകയും ജീനട്രിസിന്റെ പേഴ്‌സ് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. പേഴ്‌സ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മാലിക് ജീനട്രിസിനു നേരെ വെടിയുതിര്‍ത്തു. വെടിയുണ്ടയില്‍ നിന്നും രക്ഷപ്പെട്ട ഇവര്‍ പുറത്തേക്കു ഓടി രക്ഷപ്പെട്ടു. ഇതേ സമയം വീട്ടിലുണ്ടായിരുന്ന ജീനട്രിസിന്റെ മറ്റൊരു മകള്‍ ഈവ മൂര്‍ (7), ജീനട്രിസിന്റെ സഹോദരന്‍ ഡക്വന്‍ മൂര്‍(23), ജീനട്രിസിന്റെ മാതാവ് ടുമീക ബ്രൗണ്‍(44) ഇവരുടെ മറ്റൊരു ബന്ധു ആന്റണി ജോണ്‍സണ്‍(35) എന്നിവര്‍ക്കു നേരെയും മാലിക് നിറയൊഴിച്ചു. ഇവരെല്ലാവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന 6 മാസം പ്രായമുള്ള മാലിക്കിന്റെ കുട്ടിയേയും, കാറും തട്ടിയെടുത്ത് അവിടെനിന്നു രക്ഷപ്പെട്ടു.

സംഭവ സ്ഥലത്തെത്തിയ പോലീസ് മാലിക്കിനേയും, കുട്ടിയേയും കുറിച്ചു അന്വേഷണം ആരംഭിച്ചു. ഇതിനിടയില്‍ മാലിക്കിന്റെ സഹോദരി പോലീസില്‍ വിളിച്ചു കുട്ടി തന്റെ വീട്ടിലുണ്ടെന്നും, മാലിക്കാണ് കുട്ടിയെ ഇവിടെ കൊണ്ടുവന്നതെന്നും അറിയിച്ചു. സഹോദരിയുടെ വീട്ടില്‍ നിന്നും പോയ മാലിക്ക് മറ്റൊരു കൂട്ടുക്കാരന്റെ വീടിന്റെ മേല്‍കൂരയില്‍ ഒളിച്ചിരുന്നു. അവിടെനിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ കൊലപാതകങ്ങള്‍ക്കും, കവര്‍ച്ചക്കും കേസ്സെടുത്തിട്ടുണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വണ്‍ പ്രവേശനം: എല്ലാ വിദ്യാര്‍ത്ഥികൾക്കും ജാതി സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍.

പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികൾക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എൽസി പാസ്സായ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ...

കൊല്ലത്ത് 10,750 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.

കൊല്ലം ആര്യങ്കാവിൽ നിന്ന് വൻതോതിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് 10,750 കിലോ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടന്നത്. ഇന്നലെ അർദ്ധരാത്രിയായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...

‘ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ’.

ഭക്ഷ്യക്ഷാമവും ഭൂകമ്പത്തിന്റെ കെടുതികളും അനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. പാകിസ്താൻ വഴി കടൽമാർഗം 3000 മെട്രിക് ടൺ ഗോതമ്പാണ് ശനിയാഴ്ച ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്. അഫ്ഗാൻ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വിധ...

വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരൻ (65), ഭാര്യ സുജാത (60) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ ആണ് മൃതദേഹം കണ്ടെത്തിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: