വന്നെത്തി വീണ്ടുമാ
പൊൻപുലരി..
വരവേൽക്കാമൊരുമിച്ച്
സ്നേഹമായി”
ശുഭദിനം..
🌿🌿🌿
” നിങ്ങൾക്ക് എന്ത് സംഭവിച്ചു എന്നത് പ്രശ്നമല്ല.. നിങ്ങൾക്കിപ്പോൾ സന്തോഷം തെരഞ്ഞെടുക്കുവാനുള്ള അധികാരമുണ്ട്..”
- എ.പി.ജെ. അബ്ദുൾകലാം
🌺 എന്നും സന്തോഷം സ്ഫുരിക്കുന്ന മുഖവുമായി, ചിരിക്കുന്ന മുഖവുമായി, പറഞ്ഞുവെച്ചതെല്ലാം സ്വന്തം ജീവിതത്തിൽക്കൂടെ വെളിപ്പെടുത്തിത്തന്ന, വാക്കും പ്രവൃത്തിയും രണ്ടല്ല ഒന്നാണെന്ന ബോധ്യങ്ങൾ തന്ന, അനശ്വര പ്രതിഭ എ.പി.ജെ.അബ്ദുൾ കലാമിൻ്റെ പ്രചോദനാത്മകമായ ഉദ്ധരണികളിൽ ഒന്ന്..
☘️ ഭൂതകാലത്തിലെ നഷ്ടങ്ങളും അകന്നുപോയ കിനാവുകളും ഇന്നും നൊമ്പരമായി നമ്മിൽ അവശേഷിക്കുന്നുണ്ടാവും..
☘️ ഇതുവരെ താണ്ടിയദൂരം മുള്ളു പാകിയ പാതയിലൂടെയാവാം..
☘️ നഷ്ടപ്പെട്ടതും.. നഷ്ടപ്പെടുത്തിയതുമെല്ലാം മനസ്സിൻ്റെ മാറാപ്പിൽ പൊതിഞ്ഞ് കദനഭാരവും പേറി, വർത്തമാനകാലത്തിൽ ചരിക്കുകയാവാം..
☘️ സ്വയം പഴിച്ചും..പരിതപിച്ചും ജീവിതയാത്ര തുടരുകയാവാം..
🌿 സന്തോഷത്തിൻ്റെ താക്കോൽ ഹൃദയത്തിൽ വെച്ച് മറ്റെങ്ങോ തിരയുന്നവരാണ് നമ്മിൽ പലരും.. എന്ന തിരിച്ചറിവ് പുതിയ ബോധ്യങ്ങൾ പ്രധാനം ചെയ്യും..
ഗുരുസന്നിധിയിൽ ജ്ഞാനം നേടാൻ വന്ന ശിഷ്യനോട് ഗുരു…
” നിൻ്റെ ജീവിതത്തെക്കുറിച്ച് എന്തു പറയുന്നു..?” എന്നു ചോദിച്ചതിന് നൽകിയ മറുപടി..ഇങ്ങനെ…
” ഞാൻ സന്തോഷത്തോടെ ഇരിക്കുന്നു.. ദു:ഖങ്ങൾ വന്നു പോയിട്ടുണ്ട്… അത് മറന്ന് ഇന്നിൻ്റെ കൊച്ചു സന്തോഷങ്ങൾ കണ്ടെത്താൻ പരിശ്രമിച്ച്, വരും നാളുകൾ ജ്ഞാനത്തിൻ്റെ പുതുവഴികൾ തേടി നന്മകൾ പ്രതീക്ഷിച്ച്, ജീവിതയാത്ര തുടരുകയാണ്..
മുമ്പിലുള്ള ഇന്നത്തെ ദിവസം തന്നെയാണ് എനിക്കുള്ള ജീവിതം..
ചെറിയ സന്തോഷങ്ങളെ കണ്ടെത്തുവാനുള്ള ഈ ദിവസം നല്ലതായ്ത്തീർക്കുവാൻ ഓരോ നിമിഷവും പരിശ്രമിക്കുന്നു..”
ഗുരു പ്രത്യുത്തരമായി മൊഴിഞ്ഞു..
“ജീവിതത്തെക്കുറിച്ചുള്ള ജ്ഞാനം നിന്നിൽ പൂർണ്ണമാണ്… യാത്ര തുടരുക..”
“Accept your past without regret, handle your present with confidence and face your future without fear..”
(നിങ്ങളുടെ ഭൂതകാലത്തെ പശ്ചാത്തപിക്കാതെ സ്വീകരിക്കുക, നിങ്ങളുടെ വർത്തമാനകാലത്തെ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുക, നിങ്ങളുടെ ഭാവിയെ ഭയമില്ലാതെ നേരിടുക)
പ്രശസ്തമായ ഈ വചനങ്ങൾ ഹൃദയത്തിലെന്നും സൂക്ഷിക്കാം..
നമ്മോട് തന്നെ പലവട്ടം പറയാം..
“ഭൂതകാലത്തിൻ്റെ ഭാരങ്ങൾ ഇറക്കിവെച്ച്..
ഭാവിയെക്കുറിച്ചുള്ള ആകുലതകൾ മാറ്റി വെച്ച്..
ഈ ദിവസം..ഈ നിമിഷം സന്തോഷമായിരിക്കാൻ പരിശ്രമിക്കുകയാണ് യഥാർത്ഥത്തിൽ വേണ്ടത്..”
🌹 അതിനായ് ഒരു പുഞ്ചിരിയോടെ ഈ പുലരിയെ വരവേൽക്കാം..
🌹 ഓരോ പ്രഭാതവും ചിരിതൂകിയണയുമ്പോൾ ചെറുപുഞ്ചിരിയാൽ ഉണരുവാൻ നമുക്കും സാദ്ധ്യമാകട്ടെ..
,🌹 നാം തന്നെ അടച്ചിട്ട
സന്തോഷത്തിൻ്റെ ജാലകം പതിയെ തുറന്ന് മിഴിവാർന്ന കാഴ്ചകൾ കാണാം..
മലയാളി മനസ്സിൻ്റെ എല്ലാ സഹയാത്രികർക്കും ശുഭദിനാശംസകൾ നേരുന്നു..
സ്നേഹപൂർവ്വം,
ബൈജു തെക്കുംപുറത്ത് ✍