17.1 C
New York
Wednesday, December 1, 2021
Home Special സ്നേഹ സന്ദേശം -2. ✍ബൈജു തെക്കുംപുറത്ത് 💚💚💚💚💚💚

സ്നേഹ സന്ദേശം -2. ✍ബൈജു തെക്കുംപുറത്ത് 💚💚💚💚💚💚

ബൈജു തെക്കുംപുറത്ത്✍

“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..

ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”

ശുഭദിനം..
🌱🌱🌱

” May be I love too much, but l show it too little “

            - R.M.Drake

“ഒരുപക്ഷേ ഞാൻ വളരെയധികം സ്നേഹിക്കുന്നു,
പക്ഷേ ഞാൻ അത് വളരെ കുറച്ച് മാത്രം പ്രകടിപ്പിക്കുന്നു..”

അമേരിക്കൻ എഴുത്തുകാരനായ Robert M. Drake ൻ്റെ പ്രശസ്തമായ ഉദ്ധരണികളിൽ ഒന്ന്..

അടുത്തിടെ വായിച്ച ഒരു കഥ ഇങ്ങനെ:
ഒരിക്കൽ ഒരു സന്ന്യാസി ജയിൽ സന്ദർശിക്കുവാനിടയായി. ജയിൽപ്പുള്ളികളുമായി അദ്ദേഹം സൗഹൃദ സംഭാഷണം നടത്തി. യുവത്വത്തിലേക്ക് എത്തിയിട്ട് അധികമാവാത്ത, കുട്ടിത്തം മറാത്ത ഒരു യുവാവും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അവന് സംഭവിച്ച വിധിയെക്കുറിച്ചോർത്ത് അദ്ദേഹത്തിന്റെ ഹൃദയം ആർദ്രമായി. അദ്ദേഹം അവന്റെ സമീപത്തുചെന്ന് തോളിൽ സ്നേഹപൂർവം കൈെവച്ച് പുറത്ത് തലോടിക്കൊണ്ട് ചോദിച്ചു, ”എന്റെ കുട്ടീ, ഈ കുറ്റവാളികളുടെ കൂട്ടത്തിൽ നീ എങ്ങനെ വന്നുപെട്ടു?”

അവന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, ”എന്റെ ചെറുപ്പത്തിൽ ആരെങ്കിലും ഇങ്ങനെ എന്റെ തോളത്ത് സ്നേഹപൂർവം ഒന്ന് കൈവയ്ക്കാനുണ്ടായിരുന്നെങ്കിൽ, വാത്സല്യപൂർവം ഒരു വാക്ക് സംസാരിക്കാൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇന്നിവിടെ എത്തുമായിരുന്നില്ല.”

പകർന്നു നൽകാത്ത സ്നേഹത്തിൻ്റെ ബാക്കിപത്രമായ് മാറിയ ജീവിതം..

🌿ഹൃദയത്തിൽ നിറയുന്ന സ്നേഹം പ്രകടിപ്പിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണ്. എന്തുണ്ടോ അത് പകർന്നു നൽകാൻ കഴിയുന്നവർ.

🌿കുടുംബത്തിലും സൗഹൃദത്തിലും പ്രണയത്തിലുമെല്ലാം മനസ്സ് നിറയെ സ്നേഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാനാതെ പോകുന്നവർ അനേകരുണ്ട്.
സത്യത്തിൽ എന്തോ അവർ അങ്ങനെയാണ്..!
കടലോളം സ്നേഹം മനസ്സിൽ സൂക്ഷിച്ച് ഒരു തുള്ളിപോലും നൽകാൻ കഴിയാതെ പോകുന്നവർ.

🌿സ്നേഹമില്ലാത്തവർ, സ്വാർത്ഥർ ,മനസാക്ഷിയില്ലാത്തവർ, ക്രൂരർ, എന്നെല്ലാം മുദ്രകുത്തപ്പെടുമ്പോഴും
അളവില്ലാതെ സ്നേഹം ഉള്ളിൽ സൂക്ഷിക്കുന്നവർ.

🌿സ്വന്തം രീതികൾ മാറ്റിയെടുക്കുവാൻ പലപ്പോഴും പരിശ്രമിച്ച് പരാജയപ്പെട്ടവർ…

🌿ആരും തന്നെ തിരിച്ചറിയാതെ പോയവർ..

🌿പ്രകടിപ്പിക്കാത്ത സ്നേഹം വ്യർത്ഥമാണെന്ന് പ്രഖ്യാപിക്കുമ്പോഴും എല്ലാം അറിഞ്ഞിട്ടും സ്വയം ഒരു മാറ്റം വരുത്താനാവാത്തവർ..

ആ ഹൃദയങ്ങളുടെ മനോവ്യഥകൾ അളക്കാനാവാത്തതു തന്നെ.

അത് ഭാര്യയോ ഭർത്താവോ മക്കളോ ഗുരുക്കന്മാരോ സ്നേഹിതരോ പ്രണയിതാക്കളോ അയൽക്കാരോ ഒക്കെയാവാം..

സ്നേഹമില്ലെന്ന ഒറ്റക്കാരണം പറഞ്ഞ് മാറ്റി നിർത്തുമ്പോഴും അകന്നു പോകുമ്പോഴും പിരിഞ്ഞു കഴിയുമ്പോഴും തിരിച്ചറിയാനാവാത്ത സ്നേഹം ഒരു പക്ഷേ ഉള്ളിൽ കരുതിയിരിക്കാം.. എന്ന് ഒരു നിമിഷം അവരോടൊപ്പമുള്ളവർ ഓർക്കുന്നുവെങ്കിൽ അപ്രകാരമുള്ളവരെ അല്പമെങ്കിലും തിരിച്ചറിയാനാവും.

സ്നേഹത്തിൻ്റെ ഭാവതലങ്ങൾ അതിസുന്ദരമായി കുറിച്ചിട്ട മാധവിക്കുട്ടിയുടെ വാക്കുകൾ ഇങ്ങനെ..

🌷”ഉള്ളിൽ സ്നേഹമുണ്ട് പക്ഷെ പ്രകടിപ്പിക്കാനാവില്ല
എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല..
ശവകുടീരത്തിൽ വന്ന് പൂവിട്ടാൽ ഞാനറിയുമോ..?”

പ്രകടിപ്പിക്കാത്ത സ്നേഹത്തെ പാടെ നിഷേധിക്കുന്നു ഈ വാക്കുകൾ…

പ്രകടിപ്പിക്കാത്തവർക്കെല്ലാം സ്നേഹമില്ലെന്ന് കരുതാനാവുമോ..?
എന്നത് നാം ചിന്തിക്കേണ്ടതും ഉത്തരം കണ്ടെത്തേണ്ടതുമായ വിഷയം.

🌷”ഒരുപക്ഷേ ഞാൻ വളരെയധികം സ്നേഹിക്കുന്നു,
പക്ഷേ ഞാൻ അത് വളരെ കുറച്ച് മാത്രം പ്രകടിപ്പിക്കുന്നു..”

എന്ന് – R.M.Drake പറഞ്ഞു വെച്ചതും ഇതോട് ചേർത്ത് വായിക്കാം..

അതോടൊപ്പം നാമും അപ്രകാരമാണോ എന്ന് സ്വയം വിലയിരുത്തുകയും സ്നേഹം പ്രകടിപ്പിക്കാനറിയാത്തവരാണോ..?
അതോ അളവില്ലാതെ സ്നേഹം പകർന്നു നൽകുന്നവരോ…?
അതോ സ്നേഹം പ്രകടിപ്പിക്കാത്തവരെ തള്ളിക്കളയുന്നവരോ.. ?
എന്ന് ചിന്തിക്കുന്നതിനും ആവശ്യമെങ്കിൽ നമ്മിൽ മാറ്റം വരുത്തുന്നതിനും സ്നേഹത്തെക്കുറിച്ചുള്ള ഈ രണ്ട് ചിന്തകളും പ്രയോജനമാകും എന്നതിൽ തർക്കമില്ല..

ഉള്ളിൽ ആവോളം സ്നേഹം നിറച്ച് ഒട്ടും പ്രകടിപ്പിക്കാത്തവരെ പാടെ തള്ളിക്കളയാതിരിക്കാം.. അപ്രകാരമുള്ളവരാണ് നാമെങ്കിൽ അല്പം സ്നേഹം മറ്റുള്ളവർക്കായ് പകർന്നു നൽകാൻ ശ്രമിക്കാം.. സ്നേഹത്തിൻ്റെ സുന്ദരമായ ഭാവഭേദങ്ങൾ അറിഞ്ഞ് യാത്ര തുടരാം..

മലയാളി മനസ്സിൻ്റെ എല്ലാ വായനക്കാർക്കും
സ്നേഹപൂർണ്ണമായ നല്ല ഒരു ദിനം ആശംസിക്കുന്നു.

🙏💚
ബൈജു തെക്കുംപുറത്ത്

COMMENTS

2 COMMENTS

  1. ആഗ്രഹിക്കുമ്പോൾ കിട്ടാത്ത സ്നേഹവും വിശക്കുമ്പോൾ കിട്ടാത്ത ഭക്ഷണവും കൊണ്ട് എന്ത് പ്രയോജനം. സ്നേഹം പ്രകടിപ്പിക്കുമ്പോൾ ആണ് അതിന് വില ഉണ്ടാകുന്നത്. നല്ല സന്ദേശം. ആശംസകൾ ❤🌹

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: