17.1 C
New York
Tuesday, January 25, 2022
Home Literature സ്ത്രീ അബലയല്ല (കഥ)

സ്ത്രീ അബലയല്ല (കഥ)

ശ്രീജ സുരേഷ് UAE✍

എല്ലാവരുടെയുംകണ്ണുകൾ സ്ക്രീനിൽ മിന്നിമറയുന്ന അവസാന മൂന്ന് മത്സരാർത്ഥികളുടെ ചിത്രങ്ങളിലേയ്ക്ക്മാത്രം കേന്ദ്രീകരിക്കപ്പെട്ടു. എങ്ങും നിശബ്ദത നിഴലിച്ചു. ആരായിരിക്കും ആ വിശേഷണത്തിന്റെ ഉടമയാവുക. എല്ലാ കണ്ണുകളിലും വായിച്ചെടുക്കുവാൻ കഴിയാവുന്ന ഒരേയൊരു വികാരം ആകാംക്ഷ മാത്രം.

“ആരായിരിക്കാം ഈ വർഷത്തെ വനിതാരത്നമായി തെരഞ്ഞെടുക്കപ്പെടാൻ പോകുന്നത്” അവതാരികയുടെ ഉദ്വേഗജനകമായ ശബ്ദമുയർന്നു കേട്ടു.

വളരെപ്പെട്ടെന്ന്തന്നെ ഒരുചിത്രം സ്ക്രീനിൽ നിന്നും മിന്നിമാഞ്ഞു അതിനെത്തുടർന്ന് മറ്റൊരു ചിത്രവും അപ്രത്യക്ഷമായി. സദസ്സിൽ നിറഞ്ഞ കരഘോഷം മുഴങ്ങി. ആർപ്പുവിളികളലയടിച്ചു.

“നമ്മുടെ സ്വന്തം കേരളമനസ്സ് ടെലിവിഷൻ ചാനൽ, സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി നിലകൊള്ളുന്ന വനിതകളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന അവാർഡാണ് വനിതാരത്നം. വനിതാരത്നം 2020 ആയി ശ്രീമതി ഗായത്രി മേനോൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ശ്രീമതി ഗായത്രി മേനോനെ ഈ സ്റ്റേജിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.” അവതാരികയുടെ വാക്കുകൾ സദസ്സിൽ ഓളങ്ങളുണർത്തി.

സദസ്സിന്റെ മുൻനിരയിൽ സ്ഥാനം പിടിച്ചിരുന്ന അതിഥികളുടെ കൂട്ടത്തിൽനിന്ന് മെലിഞ്ഞുനീളം കൂടിയ കുലീനത്വം തുളുമ്പുന്ന ഒരു സ്ത്രീരൂപം സ്റ്റേജിലേക്ക് മെല്ലെ നടന്നടുത്തു, സദസ്സിനെ നോക്കി കൈകൂപ്പി മനോഹരമായൊന്ന് പുഞ്ചിരിച്ചു.

“ഞാൻ ഗായത്രി മേനോൻ, ഇത്തരം ഒരു ആദരവെന്നെ തേടിയെത്തിയതിൽ വളരെയധികം സന്തോഷം, കേരളമനസ്സിനോടും ഇന്നോളം യാത്രചെയ്ത വഴികളിൽ സഹായഹസ്തവുമായെത്തിയ എല്ലാ മുഖങ്ങളോടും നന്ദി പറയുന്നു. ഒരു പ്രേമവിവാഹത്തോടെ പിറന്ന വീട്ടിൽനിന്ന് പടിയിറങ്ങുകയും കുടുംബ ജീവിതത്തിലെ നേർക്കാഴ്ചയുടെ മുന്നിൽ താളംതെറ്റി ഒറ്റപ്പെടുകയും ചെയ്ത ഒരു വനിതയായിരുന്നു ഞാൻ. ആത്മഹത്യ മാത്രമാണൊരു പരിഹാരമെന്നു തോന്നിയ പലഘട്ടങ്ങളിലും മരണം ഒന്നിനുമൊരവസാനമല്ലെന്ന മറുചിന്ത മനസ്സിൽ ശക്തമായതോടെ പൊരുതി ജീവിക്കാൻ ഉറപ്പിച്ചിറങ്ങിയിട്ട് ഇന്നേക്കിരുപത് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു”. ഒരു നിമിഷം അവരുടെ വാക്കുകൾ കരഘോഷത്തിന്റെ മുന്നിൽ അവ്യക്തമായി.

“മനസ്സിൽ നെയ്തുകൂട്ടിയ വർണ്ണചിത്രങ്ങളൊന്നും എന്റെ പ്രണയ ജീവിതത്തിലുണ്ടായിരുന്നില്ല. അന്നോളം വിശ്വസിച്ച പുരുഷനിൽനിന്ന് കടുത്ത വിശ്വാസ വഞ്ചനയാണ് എനിക്ക് നേരിടേണ്ടി വന്നത്. പ്രാണരക്ഷക്കായെത്തിപ്പിടിക്കുവാൻ ഒരു കച്ചിത്തുരുമ്പുപോലുമില്ലാതായ ദിനങ്ങൾ… ആരെയും കുറ്റപ്പെടുത്തുവാനോ വിധിയെപ്പഴിച്ച് ജീവിതം നശിപ്പിക്കുവാനോ തയ്യാറാകാതിരുന്നത് കൊണ്ടാവാമിന്ന് ഈ വേദിയിൽ നിങ്ങൾക്കൊപ്പം നല്ലൊരു സുദിനത്തിൽ കൂടുവാൻ എനിക്കും ഭാഗ്യമുണ്ടായത്. കഷ്ടപ്പാടിന്റെ കഥകളേറെയുണ്ടോർക്കുവാൻ, എന്നാൽ അതിജീവനത്തിന്റെ കഥകൾ വിളിച്ചു പറയുവാനാണെനിക്കിഷ്ടം കാരണം അത് ഉയർത്തെഴുന്നേൽപ്പിന്റെ കഥയാണ്. ജീവിതം തച്ചുടക്കുന്നവരുടെ മുന്നിലൊരു കൊടുങ്കാറ്റുപോലെ പുനർജ്ജനിക്കണം നമ്മൾ”. അവരുടെ വാക്കുകൾക്ക് കാരിരുമ്പിന്റെ കരുത്തായിരുന്നു.

“പഠനകാലത്ത് സ്വായത്തമാക്കിയ ക്രാഫ്റ്റുവർക്കിനെ കൂട്ട്പിടിച്ച് തെരുവ് കച്ചവടത്തിൽ തുടങ്ങി ഇന്ന് ഇരുപതോളം യൂണിറ്റുകളായി വ്യാപിച്ച ഒരു ശൃംഖല പടുത്തുയർത്താനുള്ള അവസരം നൽകിയതിന് ദൈവത്തോട് നന്ദി പറയുന്നു. സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ സ്ത്രീ സുഹൃത്തുക്കളെ ചേർത്തുനിർത്തി അവർക്ക് താങ്ങും തണലുമായി അവരുടെ ദുഃഖത്തിൽ പങ്കുചേരാനായതിലതിയായ സന്തോഷമുണ്ട്. ഒന്നുമാത്രമേ എല്ലാവരോടും പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നുള്ളൂ… സ്ത്രീ, അവൾ അബലയല്ല, പ്രതിസന്ധികളിൽ മനം മടുത്തു ജീവിതമവസാനിപ്പിച്ച് മടങ്ങേണ്ടവളല്ല. പൊരുതി നേടണം, അഭിമാനത്തോടെ തലയുയർത്തി ജീവിക്കണം. എന്നെപ്പോലെ സ്ത്രീശാക്തികരണം മുൻനിർത്തി സംരംഭങ്ങൾ നടത്തുന്ന എല്ലാ സ്ത്രീമനസ്സുകൾക്കുമായി ഞാൻ ഈ അവാർഡ് സസന്തോഷം സമർപ്പിക്കുന്നു”ആത്മാഭിമാനത്തോടെ അവർ പറഞ്ഞു നിർത്തി.

നിറഞ്ഞ കരഘോഷത്തിനുനടുവിലായി വേദിവിട്ടൊഴിയുമ്പോൾ അവരുടെ മുഖത്ത് നിറഞ്ഞ ആത്മസംതൃപ്തി ദൃശ്യമായിരുന്നു, തകർന്നുപോയ പല സ്ത്രീജന്മങ്ങളുടെ ഹൃദയത്തിലും അവരുടെ വാക്കുകൾ പുതു മഴയായി പെയ്തിറങ്ങി… അതെ പൊരുതി നേടണം അഭിമാനത്തോടെ ജീവിക്കണം.. പല മനസ്സുകളും മന്ത്രിച്ചു. അതിജീവനത്തിന്റെ ഗാഥ രചിക്കുവാൻ ഒരു കൊടുങ്കാറ്റായി പുനർജ്ജനിക്കുവാൻ സ്ത്രീജനങ്ങൾക്ക് പ്രേരിതമാകുവാനായതിൽ കേരള മനസ്സിന്റെ പ്രവർത്തകരും അഭിമാനിച്ചു.

ശ്രീജ സുരേഷ് UAE

COMMENTS

2 COMMENTS

Leave a Reply to Beenarajesh Cancel reply

Please enter your comment!
Please enter your name here

- Advertisment -

Most Popular

തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ഞാ​യ​റാ​ഴ്ച​ക​ളി​ലെ അ​ട​ച്ചി​ൽ ഉ​ത്ത​ര​വും സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മു​ഴു​വ​ൻ തീ​യ​റ്റ​റു​ക​ളും അ​ട​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വും ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. രൂ​ക്ഷ​മാ​യ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് മു​ത​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​ൻ...

മലപ്പുറത്തെ ശൈശവ വിവാഹം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു.

മലപ്പുറത്ത് 16 കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. ചൈല്‍ഡ് മാര്യേജ് ആക്ട്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 5 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ്...

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യ ചക്ര; നായിബ് സുബൈദാർ ശ്രീജിത്തിന് രാജ്യത്തിന്‍റെ ആദരം.

കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേർക്കാണ് ശൗര്യചക്ര നൽകി രാജ്യം ആദരമർപ്പിക്കുന്നത്. മലയാളിയായ ആർ ആർ ശരത്തിന് മരണാനന്തര...

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: