17.1 C
New York
Monday, August 15, 2022
Home Special സ്ത്രീസമത്വവാദം (ഫെമിനിസം )(ഇന്നലെ..ഇന്ന്..നാളെ ..)

സ്ത്രീസമത്വവാദം (ഫെമിനിസം )(ഇന്നലെ..ഇന്ന്..നാളെ ..)

സുബി വാസു. നിലമ്പൂർ.✍

ഫെമിനിസമെന്നത് ഇന്നത്തെ സമൂഹത്തിൽ വളരെ ഉയർന്നു കേട്ടൊരു വാക്കാണ്. ശബരിമല പ്രശ്നം വന്നപ്പോൾ സോഷ്യൽ മീഡിയയും മാധ്യമങ്ങളും സജീവമായി ചർച്ച ചെയ്യുകയും, നിരവധി ആളുകളിലേക്ക് ഇത് എത്തിപ്പെടുകയും ചെയ്തു. എന്നാൽ ഫെമിനിസം എന്ന പദം എത്ര വികലമായിട്ടാണ് ആളുകളിലേക്ക് എത്തിയത്? പലർക്കും ആ വാക്കിന്റെ യഥാർത്ഥ അർഥവും ആഴവും മനസിലാക്കാതെയാണു ഉപയോഗിച്ചത്.

വളരെ അർഥവ്യാപ്തിയും, സമൂഹത്തിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ച വലിയൊരു പദം ഇങ്ങനെ വികലമാക്കപെടുമ്പോൾ അതിന്റ യഥാർത്ഥ അർഥതലങ്ങളിലേക്ക് വെറുതെ ഒന്നു എത്തിനോക്കാം.

സ്ത്രീകളുടെ തുല്യാവകാശവും നിയമപരിരക്ഷയും ലക്ഷ്യമിടുന്ന രാഷ്ട്രീയവ്യവഹാരമാണ് സ്‌ത്രീസമത്വവാദം, സ്ത്രീവാദം അഥവാ ഫെമിനിസം. പൊതുവേ ഫെമിനിസം എന്ന ആംഗലേയപദം കൊണ്ട് തുല്യത എന്നാണ് അർത്ഥമാക്കുന്നത്. അതിനുവേണ്ടി സ്‌ത്രീകളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് അവർക്ക് സമൂഹത്തിൽ ഉയർന്ന ജീവിതനിലവാരവും അധികാരവും ഉറപ്പുവരുത്തുകയാണ് ലക്ഷ്യമിടുന്നത്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.സ്ത്രീവാദം സ്ത്രീകളുടെ സമത്വത്തിനുവേണ്ടി വാദിക്കുകയും അവരുടെ അവകാശങ്ങളെയും ആവശ്യങ്ങളെയും മുൻനിർത്തി പ്രചാരണം നടത്തുകയും ചെയ്യുന്നു.
പരമ്പരാഗത സമൂഹങ്ങളിൽ പലപ്പോഴും സ്ത്രീയെ വിഭാവനം ചെയ്യുന്നത് പുരുഷാധിപത്യമാണ്. സ്ത്രീകൾ എങ്ങനെ വളരണം, ഏതുതരം വസ്ത്രം ധരിക്കണം, എന്ത് വിദ്യാഭ്യാസം നേടണം, ഏതുതരം തൊഴിൽ തിരഞ്ഞെടുക്കണം, ആരെ വിവാഹം ചെയ്യണം, എങ്ങനെ വീട്ടുജോലി ചെയ്യണം, ദാമ്പത്യത്തിലും ലൈംഗികജീവിതത്തിലും എങ്ങനെ ആയിരിക്കണം തുടങ്ങി സ്ത്രീകളുടെ ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങളിൽ പുരുഷമേൽക്കോയ്മ തീരുമാനങ്ങൾ എടുക്കാറുണ്ട്. അതിനാൽ ഇത്തരം കാര്യങ്ങളിൽ ഉള്ള സ്ത്രീവിരുദ്ധതയെ ഫെമിനിസ്റ്റുകൾ നഖശിഖാന്തം എതിർത്ത് കാണാറുണ്ട്.
ഇതിൽ പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകളുടെ താഴ്ന്ന പദവി, അവൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാനുള്ള മാർഗങ്ങളെ പറ്റി നിരന്തരം ചർച്ചകൾ നടന്നു.

സ്ത്രീവാദപ്രവർത്തകർ സ്ത്രീകളുടെ തുല്യപങ്കാളിത്തം, സ്വത്തവകാശം, വിദ്യാഭ്യാസം, സമ്മതിദാനാവകാശം, തുടങ്ങിയ നിയമപരമായ അവകാശങ്ങൾക്കുവേണ്ടിയും ശാരീരികവും മാനസികവും സാമൂഹികവുമായ പൂർണ്ണതയ്ക്കും സ്വാശ്രയത്വത്തിനും വേണ്ടിയും രാഷ്ട്രീയപരമായ അധികാരത്തിന് വേണ്ടിയും ലൈംഗികവും പ്രത്യുല്പാദനപരവുമായ അവകാശത്തിന് (ഗർഭനിരോധനത്തിനുള്ള സ്വാതന്ത്ര്യവും, സുരക്ഷിത ഗര്ഭച്ഛിദ്രവും, ശിശുപരിചരണവും ഉൾപ്പെടുന്നു) വേണ്ടിയും സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഗാർഹികപീഡനം, ലൈംഗിക അതിക്രമങ്ങൾ, ബലാൽ‌സംഗം, വൈവാഹിക ബലാത്സംഗം, പെൺചേലാകർമ്മം തുടങ്ങിയവയിൽ നിന്നുമുള്ള പരിരക്ഷയ്ക്കു വേണ്ടിയും പ്രസവാവധി, തുല്യവേതനം തുടങ്ങിയ ജോലിസ്ഥലത്തെ അവകാശങ്ങൾക്കു വേണ്ടിയും ബഹുഭാര്യത്വം, ശൈശവവിവാഹം, ചാരിത്ര്യപ്പൂട്ട്, ആർത്തവാശുദ്ധി തുടങ്ങിയ മറ്റെല്ലാ വിവേചനങ്ങൾക്കും അടിമത്തത്തിനും എതിരെ പ്രചാരണം നടത്തി. എന്നിട്ടും സ്ത്രീവാദം ഐക്യനാടുകളുടെ ഭരണഘടനയിൽ സ്ത്രീയുടെ തുല്യാവകാശം ഉൾപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു.

എന്നാൽ ഇന്ത്യയുൾപ്പടെ പല രാജ്യങ്ങളിലും സ്ത്രീധനം, പെൺഭ്രൂണഹത്യ, മുത്തലാക്ക്, നിക്കാഹ് ഹലാലാ തുടങ്ങിയ അനീതികൾക്ക് എതിരെ ശബ്ദമുയർന്നതും സ്‌ത്രീവാദത്തിൻറെ ഭാഗമായിട്ടാണ്.

സ്ത്രീകളുടെ സമത്വത്തിനും,ചൂഷണത്തിനുമെതിരായി നിയമങ്ങളും, പോരാട്ടങ്ങളും നിരവധി ഉണ്ടെങ്കിലും പലപ്പോഴും അതു നിഷ്ഫലമാകുന്നു. സ്ത്രീ സമത്വം എന്നത് ചുരക്കം ചിലആളുകളിലേക്ക്‌ ഒതുങ്ങി പോകുന്നു. ഇന്നും തൊഴിലിടങ്ങളിൽ, സ്കൂളിൽ, വീടുകളിൽ എല്ലാംസ്ത്രീകൾ വിവേചനം നേരിടുന്നു.

ഏറ്റവും കൂടുതൽ വിവേചനം നേരിടുന്നത് തൊഴിൽ ഇടങ്ങളിൽ ആണ്. സ്ത്രീയും പുരുഷനും ഓരേ ജോലി ആണെങ്കിലും അവരുടെ കൂലിയിൽ പലപ്പോഴും കുറവാണ്. പുരുഷൻ 350rs കിട്ടുമെങ്കിൽ സ്ത്രീക്ക് അതു 250,200ആണ്. കാർഷിക മേഖലയിൽ ഇത്തരത്തിലുള്ള കൂലി വത്യാസം ഇന്നും നിലനിൽക്കുന്നു.
പല ജോലികളിലും വിവേചനം കാണിച്ചുകൊണ്ട് സ്ത്രീകളെ മാറ്റിനിർത്തുന്നുമുണ്ട്. പുരുഷൻ ചെയ്യുന്ന മിക്കവാറും ജോലികൾ ഇന്ന് വളയിട്ട കൈകൾ ചെയ്യുന്നുണ്ട്. ഇപ്പോഴും ചില ജോലി വിജ്ഞപനങ്ങൾ കാണുമ്പൊൾ കാണാറുണ്ട് സ്ത്രീകൾ അപേക്ഷിക്കേണ്ടതില്ല, വിവാഹിതരായ സ്ത്രീകൾക്കു അപേക്ഷിക്കാൻ പാടില്ല എന്നൊക്കെ.

തൊഴിലിടങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ നേരിടുന്ന ഒട്ടേറെ സ്ത്രീകളുണ്ട്. ഏതു തൊഴിൽ ഇടങ്ങളിൽ ആണെങ്കിലും സ്ത്രീകൾ ക്കെതിരെ മാനസിക, ശാരീരിക പീഡനം നടക്കുന്നുണ്ട്. അതിന്റെ ഉദാഹരണമാണ് ഈ അടുത്തു നടന്ന ആത്മഹത്യ. വീട്ടിലെ കാര്യങ്ങളും ,തൊഴിലിടങ്ങളിലെ സ്‌ട്രെസും താങ്ങാൻ കഴിയാതെ പലരും ആത്മഹത്യയിൽ അഭയം തേടുന്നു.

സ്ത്രീധനമെന്ന കുരുക്കിൽ കുരുങ്ങി, ആത്മഹത്യയിൽ അഭയം തേടിയ ഒട്ടേറെ ജീവനുകൾ.വിവാഹമെന്നത് പെണ്ണിന് പ്രാധാന്യം കൊടുക്കാതെ സ്വർണ്ണത്തിനും പണത്തിനും പ്രാധാന്യം കൊടുക്കുന്ന വീട്ടുകാർ. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടിൽ അനുഭവിക്കേണ്ടി വരുന്ന ശരീരിക മാനസിക പീഡനം. ഇതിനെതിരെയൊക്കെ പ്രതികരിക്കാൻ, ശക്തമായ നിയമങ്ങൾ കൊണ്ടുവരാൻ കഴിയണം.
പെൺ ഭ്രൂണഹത്യകൾ, നവജാതപെൺകുട്ടികളെ ജനിച്ച ഉടനെ കൊല്ലുന്ന പ്രവണതയൊക്കെ കൂടുതലായി ഉണ്ടായിരുന്നു. പ്രത്യേകിച്ച് അന്ധവിശ്വാസങ്ങളും, മറ്റു വിശ്വാസങ്ങളും അനുസരിച്ചു പെൺകുട്ടികൾ ജനിക്കുന്നത് തന്നെ പാപമായി കരുതുന്ന ഒരു സമൂഹമുണ്ടായിരുന്നു. ഇപ്പോഴും അതിനു വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. ഈ പരിഷകൃത സമൂഹത്തിലും പെൺകുട്ടികളോട് വിവേചനം കാട്ടുന്നവരുണ്ട്. ഇപ്പോഴും ഇങ്ങനെ ചിന്തിക്കുന്നവർ ഉണ്ടോ എന്ന് ഞാൻ വിശ്വാസിച്ചിരുന്നില്ല. പക്ഷേ എന്റെ കണ്മുൻപിൽ അങ്ങനെ നടന്നപ്പോൾ എനിക്കു വിശ്വസിക്കേണ്ടി വന്നു.സ്വന്തം കുടുമ്പത്തിൽ തന്നെ ആൺ പെൺ വിവേചനം.

ബലാൽസംഘത്തിന് ഇരയായി ജീവനും ജീവിതവും നഷ്ടപെട്ട ഒത്തിരി സ്ത്രീകൾ നമുക്കിടയിൽ ഉണ്ട്.ഭാരതത്തെ തന്നെ നടുക്കിയ നിർഭയ സംഭവം തന്നെ ഒരു ഉദാഹരണമാണ്. ചെറിയ കുഞ്ഞുങ്ങൾ മുതൽ വയസായ ആളുകൾ വരെ അധിക്രൂരാമായി റേപ്പ് ചെയ്യപ്പെടുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ്‌,അനുസോചനം കഴിഞ്ഞു.ഇര എന്ന് മുദ്ര കുത്തി അവർ മറവിയിലേക്ക് തള്ളപെടും. കുറ്റവാളികളോ ജയിലിൽ സുഖവാസം. നിയമങ്ങളുടെ അപര്യാപ്തത ദൃശ്യമാകുന്നത് ഇത്തരം സംഭവങ്ങളിൽ ആണ്.
ഇനി മറ്റൊരു ബലാത്സംഗമുണ്ട്. വൈവാഹിക ബലാൽസംഗം.ഒരു താലിച്ചരടിന്റെ ബലത്തിൽ പെൺകുട്ടികൾ ഇരയാക്കപ്പെടുന്നു. അച്ഛനും അമ്മയും തീരുമാനിക്കുന്ന കല്യാണത്തിന് ചിലപ്പോൾ പെൺകുട്ടികൾ സന്നദ്ധരാക്കണം എന്നില്ല. അവരുടെ സങ്കല്പങ്ങൾ, സ്വപ്‌നങ്ങൾ ഒക്കെ വ്യത്യാസമാവും. ഇനി ഇഷ്ടപെട്ടാൽ തന്നെ മാനസികമായി പൊരുത്തപ്പെടാൻ ചിലർക്ക് സമയം ആവശ്യമാണ്, ചിലർക്ക് ലൈംഗിക ബന്ധത്തെപ്പറ്റി ഒരുപാട് പേടിയും, തെറ്റായ ധാരണകളും ഉണ്ടാവും ഇതൊക്കെ ഒന്നു ശരിയാവാൻ സമയം വേണ്ടിവരും. പെൺകുട്ടികൾ പ്രത്യേകിച്ചും സ്വന്തം കുടുംബത്തിൽ നിന്ന് മറ്റൊരു കുടുംബതിലേക്കു വരുമ്പോൾ ഒരുപാട് പേടിയും, ആകാംക്ഷയും ഉണ്ടാവും.
ഇതൊന്നും മനസിലാക്കാതെ ആ പെൺകുട്ടിയിലേക്ക് ബലമായി കടന്നു കയറുമ്പോൾ അവൾക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ, ചിലപ്പോൾ സെക്സ് തന്നെ വെറുക്കാൻ കാരണമാകും. ഭാവിയിൽ ഒരുപാട് മാനസിക പ്രശ്നങ്ങൾ അവർ നേരിടുന്നു.
ശൈശവ വിവാഹം നിരോധിച്ചതാണെങ്കിലും ഇന്നും നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട്. ഓടിക്കളിച്ചു പറിനടക്കേണ്ട സമയത്തു. ഭർത്താവിന്റെയും കുടുമ്പത്തിന്റെയും ഇഷ്ടത്തിനനുസരിച്ചു അടുക്കളയിൽ ഒതുങ്ങുന്ന പെൺകുട്ടികൾ.
മുതലാഖ്, മുസ്ലിം സമൂഹത്തിൽ പെൺകുട്ടികൾ നേരിടുന്ന പ്രധാന ഒരു പ്രശ്നമായിരുന്നു. നിസ്സാരമായ കാരണങ്ങൾ കണ്ടെത്തി തലാഖ് ചൊല്ലി പിരിഞ്ഞു പോകുന്നവർ. പിന്നീടുള്ള അവരുടെ ജീവിതമെന്താണ്?. ഇന്ന് നിയമം മൂലം നിർത്തലാക്കിയെങ്കിലുംസമൂഹത്തിൽ നിലനിൽക്കുന്ന ഒന്നാണ്.

ഇന്ന് സൈബർ ഇടങ്ങളിൽപോലും സ്ത്രീകൾ കൂടുതലായി ഹാരസ്മെന്റിനു ഇരയാകുന്നു. ഒരു പെണ്ണിന്റെ id കണ്ടാൽ ഇൻബോക്സിൽ വന്നു ചാറ്റുന്ന ആളുകൾ അവരുടെ ഇഷ്ടത്തിന് നമ്മളെ കിട്ടിയില്ലെങ്കിൽ തെറിവിളികൾ, പോസ്റ്റിൽ വന്നു പബ്ലിക് ആയി തെറി വിളി, സെക്സ് ചാറ്റിനു വരുന്നവർ, സെക്സ് വീഡിയോകൾ കൊണ്ടിടുന്നവർ. പലതരത്തിലുള്ള മാനസിക പീഡനങ്ങൾ നേരിടേണ്ടി വരുന്നു. ചിലപ്പോൾ നല്ല മറുപടി കൊണ്ട് വായടപ്പിച്ചു വിടാൻ കഴിയും, ചിലർ ബ്ലോക്ക് ചെയ്തു പോകും, ചിലപ്പോൾ സോഷ്യൽ മീഡിയ തന്നെ ഉപേക്ഷിച്ചു പോകും.

കുറെ സദാചാരആങ്ങളമാർ ഉണ്ട് 10മണിക്ക് ഓൺലൈനിൽ കണ്ടാൽ ഉപദേശം. അസമയമാണ് പോലും. ഏതാണ് പെണ്ണിന് നല്ല സമയം. ഏതുസമയത്തും ഉണ്ടാവും ചില ചൊറിച്ചിലുകൾ. സോഷ്യൽ മീഡിയയിൽ ഉള്ള പെൺകുട്ടികളെ വേറെ ഒരു കണ്ണിലാണ് കാണുന്നത്. എന്താണ് ഇതിന്റെ കാരണം? ആൺകുട്ടികളെ പോലെ പെൺകുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിച്ചാൽ എന്തെങ്കിലും പ്രശ്നം.
എല്ലാവർക്കും വ്യക്തിപരമായ അഭിപ്രായങ്ങൾ സ്വാതന്ത്ര്യങ്ങൾ ഇല്ലേ. ഒരു പെണ്ണായതിന്റെ പേരിൽ അതൊക്കെ മാറ്റി നിർത്തണമോ?

ഇങ്ങനെയുള്ള യഥാർത്ഥ പ്രശ്നങ്ങളിൽ പ്രതികരണം കുറവാണു. പലപ്പോഴും സെലക്റ്റീവ് ആയിട്ടാണ് സ്ത്രീകൾ പോലും ഇത്തരം വിഷയങ്ങളിൽ പ്രതികരിച്ചു കാണുന്നത്.

ഒരു ആരാധനാലയത്തിലേക്കോ, അല്ലെങ്കിൽ എന്തെങ്കിലും പ്രേത്യേക കാര്യങ്ങൾ നേടുമ്പോഴോ അല്ല സ്ത്രീ സമത്വം സാധ്യമാകുന്നത്. അതു പൂർണ്ണമാകണമെങ്കിൽ നല്ല വിദ്യാഭ്യാസവും, തൊഴിലും, മാന്യമായ വേതനവും സ്ത്രീകൾക്ക് വേണം. സ്ത്രീകൾക്കെതിരായ ചൂഷണങ്ങൾ, അതിക്രമങ്ങൾ, സൈബർ ഇടങ്ങളിലെ സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റങ്ങൾ, ഭ്രൂണഹത്യ എന്നിവക്കെതിരെയെല്ലാം ശക്തമായ നിയമങ്ങൾ വേണം. ആ നിയമങ്ങൾ നടപ്പിലാക്കാൻ ആർജവമുള്ള ഒരു ഗവണ്മെന്റ് വേണം. ഇല്ലെങ്കിൽ ഇതൊക്കെ വെറുമൊരു പ്രഹസനമാവും.

ഫെമിനിസം എന്ന പദം ചർച്ച ചെയ്യപ്പെടുമ്പോൾ തന്നെ പലരും മുഖം ചുളിക്കുന്ന ഒരു കാലത്തിലാണ് നാം.അതിന്റ ഒരു കാരണം സ്ത്രീസമത്വ വാദം എന്നത് ശരിയായ രീതിയിൽ അല്ല ആളുകളിലേക്ക് എത്തിയിരിക്കുന്നത്. പുരുക്ഷവിദ്വേഷവും, ആർത്തവവും ആയി അതു ചുരുങ്ങി. അതുപോലെ തന്നെ സെലക്റ്റീവ് ആയവിഷയങ്ങളിൽ മാത്രം പ്രതികരണം ഒതുങ്ങി.
സ്ത്രീ ശക്തീകരണത്തിന് ഒരുപാട് പ്രൊജക്റ്റുകൾ മുന്നിലുണ്ട്. സ്ത്രീ മുന്നേറ്റേതിന്റെ കാര്യത്തിൽ കേരളം നല്ലൊരു മാതൃകയാണു. ഉയർന്ന സെക്സ് ratio നിരക്കും, വിദ്യാഭ്യാസ രംഗത്തുള്ള സ്ത്രീ പ്രതിനിത്യം, കുടുംബശ്രീയുടെ പ്രവർത്തനം, മൈക്രോ സംരംഭങ്ങളിൽ സ്ത്രീകളുടെ സംരംഭകത്വം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സ്ത്രീ പങ്കാളിത്തമൊക്കെ സ്ത്രീ ശക്തീകാരണത്തിന്റെ നല്ലൊരു സൂചകമാണ്.

ഫെമിനിസം എന്നത് സ്ത്രീകളെ സംബന്ധിച്ചു വ്യകതമായ ശക്തമായ ഒരു ആശയമാണ്. അതിന്റെ യഥാർത്ഥ തലങ്ങളിലേക്ക് എത്തുമ്പോൾ ഒരുപാട് മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടായിരുന്നു. ഇനിയും മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. കഴിയട്ടെ എന്ന് പ്രാർഥിക്കാം.

സുബി വാസു. നിലമ്പൂർ.✍

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: