17.1 C
New York
Friday, September 17, 2021
Home Special സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര.

സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര.

ബഹുമാനപ്പെട്ട കെ.കെ. ജോണച്ചനെക്കുറിച്ച് ഒരു വാക്ക്..

പത്തനംതിട്ട മല്ലശ്ശേരി സ്വദേശിയായ അച്ചൻ, മലങ്കര ഓർത്തഡോക്ക്സ് സഭയിലെ അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ ദീർഘകാലം വികാരിയായിരുന്നു. ഇപ്പോൾ റിട്ടയർമെന്റ് ജീവിതത്തിൽ എഴുത്തും വായനയും ദൈവീക ശുശ്രൂഷകളുമായി മുന്നോട്ടുപോകുന്നു.

ബൈബിൾ സംബന്ധമായ ഏതു വിഷയങ്ങളിലും അഗാധ പാണ്ഡിത്യമുള്ള ഈ പുരോഹിതൻ മികച്ച വാഗ്മി, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി രചനകൾ ഇദ്ദേഹം ഇതിനോടകം പൂർത്തീകരിച്ചു.

“Christian Righteousness, Vol I Sermons, published in 2007. (2) Vol II Orthodox doctrines, published in 2012. (3) Vol III Family matters, (4) Vol IV Sermons, (5) Vol V, False Prophets, (6) Holy Land Pilgrimege, (7) Ghar Vapasi, എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. വിവിധ സൊവനീർകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഒട്ടനവധി ലേഖനങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലുമായി വേറെയും എഴുതിയിട്ടുണ്ട് .

സമകാലിക വിഷയത്തെ ആസ്പദമാക്കി തയ്യാറാക്കിയ “സ്ത്രീധന പീഡനവും കൊലയും” എന്ന ലേഖന പരമ്പരയുമായി ബഹുമാനപ്പെട്ട ജോണച്ചനെ ‘മലയാളിമനസ്സിലേക്ക്’ വളരെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു.

“സ്ത്രീധന പീഡനവും കൊലയും”

എന്താണ് സ്ത്രീധനം? വെബ്സ്റ്റർ dikshane ഡിക്ഷണറി, ‘ഭാര്യയുടെ ഭവനത്തിൽനിന്നു വിവാഹത്തിനു ഭർത്താവിനു നൽകുന്ന സ്വത്തൊ, പണമോ, സാധന സാമഗ്രികളൊ’ എന്നു നിർവ്വചിച്ചിരിക്കുന്നു. ഈ നിർവ്വചനം അത് ശരിയല്ല. നിഘണ്ടു എഴുതിയ കാലത്തു (19-ആം നൂറ്റാണ്ട്) അങ്ങനെ ആയിരുന്നിരിക്കാം. എന്നാൽ പ്രാചീനമായ വ്യവസ്ഥ വധുവിനെ വളർത്തി വലുതാക്കിയതിന്റെ നന്ദി സൂചകമായി തുടക്കത്തിൽ വധുവിന്റെ പിതാവിനു വരൻ നൽകിയിരുന്ന പാരിതോഷികം ആയിരുന്നു. ഇതു വിവിധ സംസ് കാരങ്ങളിൽ വിവിധ തരത്തിൽ വ്യാഖ്യാനിക്കപ്പെടുകയും നടപ്പാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ കൃത്യമായ ഒരു നിർവ്വചനം അസാദ്ധ്യമാകുന്നു. വേദിക് കാലത്തു ഹിന്ദു വിവാഹ നിയമം അനുസരിച്ചു. സ്ത്രീകൾക്കും കുടുംബ സ്വത്തിൽ അവകാശമില്ലായിരുന്നു. പകരമായി വിവാഹ സമയത്തു പിതൃസ്വത്തിന്റെ ഓഹരി എന്ന നിലയിൽ സംഭാവന രജിസ്റ്റർ ചെയ്തു നൽകിയിരുന്നു. ഇതു പിൽ കാലത്തു സ്ത്രീധനമെന്നു വിവക്ഷിക്കപ്പെട്ടു. അതായതു, എന്തു പേരിൽ അറിയപ്പെട്ടാലും വേദിക് കാലം മുതല ഹിന്ദുക്കളുടെ ഇടയിൽ ഈ വ്യവസ്ഥ നിലവിലിരുന്നു. ഹിന്ദു എന്നു വിവക്ഷിക്കുന്നതു, ബുദ്ധർ, ജയിനർ, തിവർണ്ണ (ബ്രാഹ്മിൻ, ക്ഷത്രിയർ, വൈശ്യർ) ഉന്നതകുല ജാതരെ മാത്രം. അതായതു, ശൂദ്രൻ, പട്ടികജാതി, പട്ടികവർഗ്ഗം, ഗിരിവർഗ്ഗം, ആദിവാസി, ദളിതർ, ഈഴവർ, എന്നീ ബഹുജനങ്ങൾ ഹിന്ദു അല്ലായിരുന്നു. ഇവരൊക്കെ യാതൊരു മനുഷ്യമൂല്യങ്ങളും ഇല്ലാത്ത, അടിമകളും, സ്വന്തമായി ഭൂമി സമ്പാദിക്കാനോ ഉടമസ്ഥാവകാശം അനുഭവിക്കാനോ വിധിയില്ലാത്ത ഇരുക്കാലി ജന്മങ്ങൾ എന്നു മേൽജാതിക്കാർ വിധിച്ചവർ. അവർ തന്നെ ഇന്നു കുറ്റപ്പെടുത്തുന്ന ഇംഗ്ലീഷ് മിഷനറിമാർ വന്നില്ലായിരു ന്നെങ്കിൽ ഇന്നും അതേ സ്ഥാനത്തു തുടരണ്ടി വന്നേനം എന്നു ചിന്തിക്കുന്നില്ല. അവരും പെൺമക്കൾക്ക് വിവാഹ പാരിതൊഷികം കൊടുത്തിരുന്നു. പേരു വ്യത്യസ്തമയിരുന്നു എന്നു മാത്രം.

സ്ത്രീയുടെ ധനം, സ്ത്രീക്ക് കൊടുക്കുന്ന ധനം എന്നൊക്കെ പറയാമെങ്കിലും വിവാഹവുമായി ബന്ധപ്പെടുത്തി മാത്രമെ ചിന്തിക്കുവാനാവൂ, ഇക്കാലത്ത് സ്ത്രീയുടെ വീട്ടുകാർ ഭത്തൃഭവനത്തിലേക്കു നൽകുന്ന അവകാശമാകുന്നു ഇത്. എന്നു മുതൽ ഭാര്യയ്ക്കു അഥവാ ഭാര്യാപിതാവിനു എന്ന വ്യവസ്ഥ മാറി, ഭർത്താവിനു ഭാര്യവീട്ടുകാർ കൊടുക്കുന്ന രീതി നിലവിൽ വന്നു എന്നു അറിയുവാൻ ഊഹാപോഹങ്ങൾ ഒഴികെ നിർവ്വാഹമില്ല. ഒരുപക്ഷേ പുരുഷമേധാവിത്വത്തിന്റെ അനന്തര ഫലമാവാം. വിവാഹശേഷം ഭാര്യയുടെ നില ഭർത്താവിനോടു ചേർന്നു എന്നാണല്ലോ വിവക്ഷ. എന്നാൽ തുടക്കത്തിൽ അങ്ങനെയല്ലായിരുന്നു. സ്ത്രീയും പുരുഷനും ഭാര്യാഭർത്താക്കന്മാരായി കുടുംബജീവിതം തുടങ്ങുവാനാവശ്യമായ മൂലധനമെന്നു ധരിക്കുന്നതിൽ തെറ്റില്ല. ആ അർത്ഥത്തിൽ മക്കൾ വിവാഹിതരായി സ്വയമായി ഒരു കുടുംബം കെട്ടിപ്പടുക്കുന്ന വേളയിൽ മാതാപിതാക്കളോ സഹോദരങ്ങളോ ബന്ധുക്കളോ മറ്റു സന്മനസ്സുകളൊ അവരുടെ സദുദ്യമത്തിനു ഒരു താങ്ങ് എന്നനിലയിൽ പണമായിട്ടൊ സാധനമായിട്ടൊ നല്കുന്ന സമ്മാനമൊ, സഹായമൊ, കടമോ ഏതുവിധ സഹായങ്ങളും അംഗീകാര യോഗ്യമാകുന്നു എന്നതിൽ രണ്ടു പക്ഷമില്ല, എന്നു മാത്രവുമല്ല. അത് അത്യാവശ്യവുമാക്കുന്നു. കാരണം മനുഷ്യൻ സമൂഹജീവിയാ ണല്ലൊ; പരസ്പരം സഹായിക്കാതെ എങ്ങനെ സമൂഹജീവിയാകും?

അൽ-ബിറൂണി പറയുന്നതു. എ ഡി 1035നു മുമ്പു ഭാരതത്തിൽ ഇങ്ങനെ ഇല്ലായിരുന്നു എന്നാണു. അദ്ദേഹം സ്വയം വരം, വരന്റെ തെരഞ്ഞെടുപ്പുമത്സരം എന്നിവ പ്രതിപാദിക്കുന്നതുകൊണ്ട് ഇതിഹാസ സാങ്കല്പിക കഥകളെ ആശ്രയിച്ചു എന്നനുമാനിക്കാം. മധ്യ പൂർവ്വ ദേശങ്ങളിൽ യൗവനംവരെ വളർത്തി വലുതാക്കിയ സ്ത്രീയുടെ പിതാവിന്നു വരൻ കൊടുക്കുന്ന വില അഥവ പാരിതോഷികം എന്ന രീതിയിലാണു തുടക്കം എന്നു പ്രസ്താവിച്ചുവല്ലോ. ഇസ്രായേലിൽ ഇതിനു “മോഹർ’ എന്നറിയപ്പെടുന്നു. വിലയാണോ പാരിതോഷികമാണോ എന്ന തർക്കം എക്കാലവും നിലനിൽക്കുന്നു. ഗോത്രപിതാക്കന്മാരുടെ കാലത്ത് സ്ത്രീധനം എന്ന സംജ്ഞ പോലുമില്ലായിരുന്നു. ഉൽപ്പത്തി 24:53, അനന്തരം ആ ദാസൻ സ്വർണ്ണാഭരണങ്ങളും വെള്ളിയാഭരണനങ്ങളും ഉടയാടകളും എടുത്ത് റിബേക്കയ്ക്കു കൊടുത്തു. അയാൾ സഹോദരനും അമ്മയ്ക്കും കൂടി വിലയേറിയ ആഭരണങ്ങൾ നൽകി. ഇവിടെ പിതാവിനു എന്തെങ്കിലും കൊടുത്തതായി കാണുന്നില്ലെന്നതു പ്രസക്തം. പുറപ്പാട് 22:16-17 ൽ ആദ്യമായി പെൺപണം” അഥവ വധുവിന്റെ വില എന്നു കാണുന്നു. വിവാഹത്തിനു മുൻപ് ഒരുവൻ സ്ത്രീയോടു കൂടെ ശയിച്ചാൽ അവൻ അവളുടെ പിതാവിന്നു പെൺപണം കൊടുത്ത് അവളെ വിവാഹം ചെയ്യണം. പിതാവ് അതിനു വിസമ്മതിച്ചാൽ പിതാവ് അയാൾക്ക് പെൺപണം നൽകണം. അതായത് പെൺപണം എന്നത് ശിക്ഷയുടെ ഭാഗം അഥവ തെറ്റുതിരുത്തൽ ശ്രമത്തിന്റെ ഭാഗമായാണ് നടപ്പിൽ വന്നതെന്നൂഹിക്കാം. എന്നാൽ, ഹോശേയ യഹോവയുടെ അരുളപ്പാാടു പ്രകാരം “വ്യഭിചാരിണിയായ ഗോമറിനെ 15 ശേക്കൽ വെള്ളിയും ഒന്നര ഹോമർ യവവും കൊടുത്ത് വിലയ്ക്കു വാങ്ങി” എന്നു 3:2ൽ കാണുന്നു. ഇവിടെ ഗോമർ , കർത്താവിനെ ത്യജിച്ച് അന്യദേവന്മാരെ സേവിച്ച ഇസ്രായേലിന്റെ പ്രതീകവും വിലകൊടുത്തു വാങ്ങുന്നത് നഷ്ടപ്പെട്ട ഇസ്രായേലിനെ ദൈവം സ്നേഹിക്കുന്നു എന്നതിനു നിദാനമായി അവരെ വീണ്ടെടുക്കുന്നതിന്റെ പ്രതീകവും ആണെങ്കിലും, ഇതെഴുതുന്ന കാലം അതായത് ബി. സി. 5-ആം നൂറ്റാണ്ടായപ്പോഴേക്കും സ്ത്രീപിതാവിനു വില കൊടുക്കുന്ന (മോഹർ) പതിവു പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നു എന്നു പിന്തിക്കാം. ഇന്നും ഈ രീതി പല സമൂഹങ്ങളിലും നടപ്പുണ്ട്. ഏറ്റവും പ്രാചീനമെന്നു പൊതുവെ സമ്മതിക്കപ്പെട്ടിട്ടുള്ള ബാബിലോണിയൻ ഹമുറാബി നിയമങ്ങളിലും ഭർത്താവിന്റെ മരണശേഷം ഭാര്യയുടെ സ്വത്ത് അവൾക്ക് കൊടുക്കണമെന്നും അവരുടെ സ്വന്തം മക്കൾക്കു മാത്രമെ അതിന് അവകാശമുള്ളൂവെന്നും കാണുന്നു.

കംബോഡിയ, തായ്ലാണ്ട് എന്നീ രാജ്യങ്ങളിൽ വധുവിന്റെ പിതാവിനു പണം കൊടുത്ത് വധുവിനെ സ്വീകരിക്കുന്നു. ആഫ്രിക്കൻ വംശങ്ങളിൽ ഏകീകരണം ഇക്കാര്യത്തിൽ ഇല്ല എങ്കിലും ഇരുപക്ഷക്കാരും ആലോചിച്ചു തീരുമാനിക്കുന്നതാണു ഏറിയപങ്കും പതിവ്. ചുരുക്കത്തിൽ മനുഷ്യനുള്ളടെത്തെല്ലാം, വിവാഹത്തിനു, പണം, സ്വർണ്ണം, വെള്ളി, വജ്രം, രത്നം, എന്നിങ്ങനെ വിലയേറിയ ആഭരണങ്ങൾ, ഭൂമി, വീട്, തുടങ്ങി, സ്ഥാവര ജംഗമ സ്വത്തുകൾ കൈമാറുന്ന പതിവ് വളരെ പ്രാചീനമാണ്. സ്ത്രീധനം എന്ന വാക്കു പോലും ശാപമായി കാണുന്ന പശ്ചാത്യ രാജ്യങ്ങളിൽ തത്തുല്ല്യം യോഗ്യതകളും വരുമാനവുമുള്ളവർ മാത്രമെ ബന്ധം ചേരാറുള്ളു. മാത്രവുമല്ല ഭാര്യാഭർത്താക്കന്മാരായി ജീവിക്കുമ്പോൾ ഒരാളുടെ ജോലി നഷ്ടപ്പെടുകയോ, വരുമാനം കുറയുകയോ ചെയ്താൽ, ഒരാൾക്ക് മാരകരോഗം വന്നാൽപോലും മരു ഭാഗം വേർപിരിയും. അതായത്, ധനപരമായ ചിന്ത ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ വിവാഹബന്ധങ്ങളെ എക്കാലത്തും എല്ലാസമൂഹങ്ങളിലും ബാധിച്ചിട്ടുണ്ട്. സ്ത്രീകളെ അവഹേളിക്കുന്ന വ്യവസ്ഥയായി പലരും ഇതിനെ വ്യാഖ്യാനിക്കുന്നു. എങ്ങനെയായാലും സാമ്പത്തിക ഭദ്രതയും നിയന്ത്രണവും ഭർത്താവിൽ നിക്ഷിപ്തമാണ് എന്ന അടിസ്ഥാന തത്വത്തിൽ ആർക്കും വിയോജിപ്പില്ല.

അതുകൊണ്ട് ഇരുന്നുണ്ണാൻ ഭൂസ്വത്തും കഴിവും (തൽസ്ഥിതി ഇക്കാലത്തു വിരളം) ഇല്ലാത്തവർ സ്വന്ത വരുമാനം കൊണ്ടു ഒരു കുടുംബം സംരക്ഷിക്കാമെന്നു ഉറപ്പുണ്ടെങ്കിൽ മാത്രമേ വിവാഹം ചെയ്യാവു. ഭാര്യയുടെ സ്വത്തും ജോലിയും ആധാരമാക്കി മുന്നോട്ടു പോകാമെന്നു ധരിച്ചു വിവാഹം ചെയ്യുന്നവർ, വിഡ്ഢികളും, സ്വാഭിമാനമില്ലാത്തവരും, അലസരും, പുരുഷത്വം ഇല്ലാത്തവരുമാകുന്നു. അവരെ ഒഴിഞ്ഞു പോകൂ എന്നാണു യുവതികളോടുള്ള എന്റെ അപേക്ഷ, പലപ്പോഴും യുവതികൾ യുവാക്കളെ തെരഞ്ഞെടുക്കുന്നതു അവരുടെ ബാഹ്യലക്ഷണങ്ങൾ (സുന്ദരൻ, തമ്മിൽ ചേരും) വിലയിരുത്തിയാണു കണക്കുകൂട്ടൽ. ഇത് പലപ്പോഴും തെറ്റാറുണ്ട്. ഉദ്ദേശിച്ചത്ര മെച്ചമില്ലെങ്കിലും ഖേദിക്കരുതു. എന്നാൽ മദ്യപാനം, വെറിക്കൂത്ത് . അസഭ്യം പറച്ചിൽ, ഇവ ഒരു പരിധിവരെ ക്ഷമിക്കാം. തിരുത്താൻ ശ്രമിക്കാം. എന്നാൽ ദേഹോപദ്രവം, ധനത്തെച്ചൊല്ലി വഴക്കു, മാതാപിതാക്കളോടു അപമര്യാദയായി സംസാരിക്കുക, എന്നിവ തുടങ്ങുന്ന ആദ്യദിവസം തന്നെ അങ്ങനെയുള്ള ഇരുക്കാലികളെ ഉപേക്ഷിക്കണം.

എന്തിന്, ഭാരതത്തിൽ തന്നെ വിവിധ സ്ഥലങ്ങളിലും സമൂഹങ്ങളുലും വൈവിദ്ധ്യമുണ്ട്. നേപ്പാൾ, ഭൂട്ടാൻ, മേഘാലയ തുടങ്ങി പലയിടങ്ങളിലും വരൻ വധുവിന്റെ പിതാവിനു കൊടുക്കുന്ന പാരിതോഷികത്തിനു സ്ത്രീധനം എന്നു പറയുന്നു. സ്ത്രീയെ വിലയ്ക്ക് വാങ്ങുന്നു എന്ന ഖ്യാതിയും ഇതിനുണ്ട്. എന്നാൽ ഭാരതത്തിൽ ഭൂരിഭാഗവും വധുവിന്റെ പിതാവാ, മാതാവോ, സഹോദരങ്ങളോ വരന്റെ യോഗ്യതക്കു തത്തുല്ല്യമായി (‘യോഗ്യത’) കാൽപ്പനിക തലത്തിൽ മാത്രമെ കാണുന്നുള്ളൂ) .തങ്ങളുടെ സമ്പാദ്യത്തിൽനിന്നു അഥവ പിതൃ സ്വത്തിൽനിന്നു നൽകുന്നതാണു സ്ത്രീധനം എന്നു പൊതുവെ വിവക്ഷിക്കുന്നത്. വിലപേശി കൊടുക്കൽ വാങ്ങൽ ചെയ്യുന്നവരും കുറവല്ല.

കേരളത്തിൽത്തന്നെ തിരുവിതാംകൂർ ദേശത്തുള്ള കിസ്ത്യാനികൾ, സ്ത്രീധനം വരന്റെ ഭാവനാശിൽപ്പമായ കുടുംബ മഹിമ, വിദ്ധ്യാഭ്യാസയോഗ്യത, ജോലി, ശമ്പളം, എന്നിവയ്ക്കു വിലപേശാറുണ്ട്. വധുവിന്റെ ഭാഗത്തുനിന്നും ഉള്ള പരിഗണന വ്യത്യസ്ഥമല്ല. സ്ത്രീധന നിരോധനം പ്രാബല്യത്തിൽ വന്നപ്പോൾ അവർ അതിനു പോക്കറ്റുമണി, എന്നു ഓമനപ്പേർ വിളിച്ചു. പള്ളി വിഹിതം കൊടുക്കാതെ രക്ഷപെട്ടു. എന്നാൽ തൃശൂർ തുടങ്ങി വടക്കോട്ടുള്ള നസ്രാണികൾക്കു സ്ത്രീധനം എന്ന നാമധേയം അറിയുക പോലുമില്ല. പകരം എത്ര പവൻ സ്വർണ്ണം കൊടുക്കുന്നു എന്നാണവർ പരിഗണിക്കുന്നത്. നേരേമറിച്ചു പെന്തിക്കോസ്ത് തുടങ്ങിയ പ്രസ്ഥാനങ്ങൾ, സ്വർണ്ണവിരോധികൾ ആണ് .എന്നു വെച്ചു. സ്ത്രീധനത്തിൽ കുറവു തുലോം അനുവദനീയമല്ല. നവീകരണം ഒന്നും സ്ത്രീധന വ്യവസ്ഥയെ ലേശം ബാധിച്ചിട്ടില്ല. വരന്റെ യോഗ്യത അനുസരിച്ചു കണക്കു പറഞ്ഞു കാശു മുൻകൂറായി വാങ്ങിയ വിവാഹം നടക്കൂ, പണം, വസ്തുവക, ഓഹരി, ആഭരണം ഇങ്ങനെ ഏതു പേരു പറഞ്ഞാലും അടിസ്ഥാന തത്വം ഒന്നു തന്നെ സൗന്ദര്യം, സ്വത്ത്, ഉന്നത വിദ്ധ്യാഭ്യാസം, ശമ്പളം എന്നിവയില്ലാത്ത പെൺകുട്ടികളുടെ കാര്യം എന്നും അവതാളം തന്നെ. അങ്ങനെ സ്ത്രീധന സംബ്രദായവും, ആഡംബര വിവാഹങ്ങളും സമൂഹത്തിൽ നിർധനരും പാർശ്വവൽക്കരിക്കപ്പെട്ടവരും ആയ സഹോദര വർഗ്ഗത്തോടു ചെയ്യുന്ന വെല്ലുവിളിയും അനീതിയും ആണു.

തുടരും…………….

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com