17.1 C
New York
Tuesday, September 21, 2021
Home Special സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര.(അവസാന ഭാഗം)

സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര.(അവസാന ഭാഗം)

കെ കെ ജോണച്ചൻ.

വേറെ ചില മിടുക്കന്മാർ ഉണ്ട്. ഭൂലോക മാന്യന്മാർ എന്നു എല്ലാവരും സമ്മതിക്കുംവിധം പരസ്യത്തിൽ അവർ. “നിങ്ങളുടെ ഇഷ്ടം പോലെ ആകട്ടെ. എനിക്കു ഒന്നും വേണ്ടാ” എന്നു പറയും. എന്നാൽ ഭാര്യമാരെ ഭീഷണിപ്പെടുത്തിയും, ഉദ്ദണ്ഡിച്ചും കാര്യം നേടും. വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവം ഓർക്കുന്നു. നല്ല വിദ്ധ്യാഭ്യാസമുള്ള ഒരു യുവാവു, ആദർശവാദി”യായി ചമഞ്ഞു. പെൺകുട്ടർ, പതിവു പോലെ “എന്താ നിങ്ങൾ പ്രതീക്ഷിക്കുന്നതു?” യുവാവൂ, യാതൊന്നും പ്രതീക്ഷയില്ല”. സ്ത്രീധനത്തിൽ വിശ്വസിക്കുന്നില്ല” എന്നു മറുപടി. വീണ്ടും പെൺകൂട്ടർ, “അപ്പോൾ വിവാഹച്ചെലവു എങ്ങനെ?” യുവാവു, “അതൊന്നും ചിന്തിച്ചു വ്യാകുലപ്പെടേണ്ട. ഞാൻ നടത്തിക്കൊള്ളാം” എന്നു പ്രതികരിച്ചു. പെൺകുട്ടർ വിവാഹച്ചെലവു വഹിക്കുവാൻ തയ്യാറായിരുന്നു എങ്കിലും കേട്ടപ്പോൾ വലിയ ആശ്വാസമായി എന്നു പറയേണ്ടതില്ലല്ലൊ. ആർഭാടമായി വിവാഹം കഴിഞ്ഞു. കുറേ വർഷങ്ങൾ കഴിഞ്ഞു. ഒരു ദിവസം വധുവിന്റെ പിതാവു, ഇടനിലക്കാരൻ സുഹൃത്തിനോടു, മരുമകൻ സ്ത്രീധനം വേണമെന്നു വാശിപിടിക്കുന്നതായി പരാതിപ്പെട്ടു (മോശമായി പെരുമാറിയത്രെ). ഇടനിലക്കാരനു വിശ്വസിക്കാൻ കഴിഞ്ഞില്ല. അയാൾ സുഹൃത്തായ വരനെ ഫോൺ വിളിച്ചു അന്വേഷിച്ചു. മറുപടി, “ഇതു ഞങ്ങളുടെ കുടുബകാര്യമാണു ഇടപെടരുത് എന്നായിരുന്നു. തുടർന്നു. അദ്ദേഹത്തിന്റെ ഭാര്യ ഇടനിലക്കാരനോടു (അങ്കിൾ ഇടപെടണ്ടാ) അതേ വാക്കും. അർഹമായ വീതം പിതാവിൽ നിന്നു പിടിച്ചു പറ്റുവാൻ മറ്റു മാർഗ്ഗമില്ലാതെ ഇരുവരും ചേർന്നു നടത്തിയ നാടകമായിരുന്നു എന്നു അപ്പോൾ മനസ്സിലായി. “പെണ്ണും- പെറുക്കനും” ഇഷ്ടമാണെന്നറിഞ്ഞാൽ മുക്കാൽ പങ്കും മാതാപിതാക്കളും സ്വത്തിന്റെ അർഹമായ വീതം നൽകാതെ ഒപ്പിക്കാൻ ശ്രമിക്കും എന്ന സത്യവും നിലവിലുണ്ട്. ഈ ചിന്താഗതിയും നികൃഷ്ടം തന്നെ.

1986ൽ മേരി റോയ് കേസിന്റെ വിശദാംശങ്ങൾ പത്രങ്ങളിൽ വന്നു.” മാതാപിതാക്കളുടെ സ്വത്തിനു ആണിനും പെണ്ണിനും തുല്യ അവകാശമുണ്ട്. അത് 1956നു ശേഷം നടന്ന എല്ലാ വിവാഹങ്ങൾക്കും ബാധകമാകുന്നു” എന്നു ഇൻഡ്യയുടെ പരമോന്നത കോടതി പ്രഖ്യാപിച്ചു. മേരി റോയിക്കു നീതി നടപ്പാക്കി കൊടുത്തു എന്ന വാർത്ത മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തി. വാർത്ത വായിച്ചവരും, പറഞ്ഞറിഞ്ഞവരും അങ്കലാപ്പിലായി. താമസംവിനാ പലരും അവധി എടുത്തു നാട്ടിൽ പോയി വൃദ്ധരായ മാതാപിതാക്കളെ ഉദ്ദണ്ഡിച്ചു പിതൃ സ്വത്തെല്ലാം സ്വന്ത പേരിൽ രജിസ്റ്റർ ചെയ്തു. അതൊന്നും നിയമവശാൽ വിലപ്പോവുകയില്ലെന്നു ഈ വിികളുണ്ടോ അറിയുന്നു.

ഈ വിധമെല്ലാം ചെയ്യുവാൻ കാരണം ഒറ്റവാക്കിൽ പറഞ്ഞാൽ, അത്യാഗ്രഹം, (ദ്രവ്യാഗ്രഹം), ദ്രവ്യാഗ്രഹമെന്നു വിവക്ഷിക്കുന്നതു ധനത്തോടുള്ള അമിതമായ ആർത്തിക്കാണു. അത്യാഗ്രഹം വലിയ ചെകുത്താൻ ആകുന്നു. “ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലൊ” എന്നു 1തി 6 :10 ൽ പറയുന്നു. ദ്രവ്യാഗ്രഹം പാപമാകുന്നു അതിനധീനരായവർ അനേക ദുഷ്കൃത്യങ്ങൾ ചെയ്യേണ്ടിവരുന്നു. അതിദൂഃഖത്തിനു ഇരയാവുന്നു. ഇവരുടെ അനന്തര തലമുറക്കാരും അവകാശികളും ശാപാർഹരാകുന്നു. ഉണ്ണാനും ഉടുക്കാനും ഉള്ളതു മതി എന്നു ഇവർ ചിന്തിക്കുന്നില്ല. ധനം കൂടുന്തോറും മതി വരുന്നില്ല. കൂടുതൽ വേണമെന്ന തൃഷ്ണ ഗ്രസിച്ചു ഏതു കുൽസിത മാർഗ്ഗവും അവലംബിക്കുന്നു. ‘അത്യാഗ്രഹം കോപം ജ്വലിപ്പിക്കുന്നു. ബുദ്ധിമാന്ദ്യം സംഭവിക്കുന്നു. മനസ്സിൽ അസ്വസ്തത നിറയ്ക്കുന്നു. അതു ആർത്തിയേറിയ ശത്രു ആകുന്നു. സ്വയനിയന്ത്രണം ഇല്ലാതാക്കുന്നു’ എന്നു ഭഗവത് ഗീത പറയുന്നു. സ്വാർത്ഥതയുടെ പരമകാഷ്ട ആകുന്നു. ‘ഭൗതിക സുഖത്തിനുവേണ്ടി നിത്യതയെ ഹനിക്കുന്ന പാപം ആയതിനാൽ ദൈവത്തിനെതിരായുള്ള മരണാമായ പാപം’ ആണെന്നു തോമസ് അക്യൂനാസ് പറയുന്നു. സ്വാർത്ഥ ലാഭത്തിനു വേണ്ടി പൂഴ്ത്തി വെപ്പു, കരിഞ്ചന്ത, മോഷണം, വെട്ടിപ്പു, തിരിമറി, അവിശ്വസ്തത ഇവ ഒന്നും അവർക്കു നിഷിദ്ധമല്ല. അവർ അഹങ്കാരികളും, മറ്റുള്ളവരെ പുശ്ചിക്കുന്നവരും, വമ്പു പറയുന്നവരും, എന്തിനും ഏതിനും തയ്യാർ ഉള്ളവരും ആയിരിക്കും. അത്യാഗ്രഹത്തിനു ലജ്ജയോ പരിധിയോ ഇല്ല. ധനം ധനവാന്മാരെ രക്ഷിക്കയില്ല. എന്നു യാക്കോബ് 4:13ൽ പറയുന്നു. അമിതധനം മറ്റനേകം ദുർമ്മാർഗ്ഗങ്ങൾ, മ്ലേശ്ച മോഹം, ലൈംഗീകാ സക്തി, അപഥസഞ്ചാരം, അമിതമായ ആഡംബരാസക്തി വികടരതി , അധാർമികത എന്നിവക്കു കാരണമാകുന്നു. ഇവയാലത്രേ റോമാസാബ്രാജ്യം നശിച്ചതു, എന്നു സെന്റ് അഗസ്റ്റ്യൻ എഴുതി.

സ്ത്രീധനം എന്ന നീരാളിപ്പിടുത്തത്തിനു അടിമപ്പെട്ടവർ ഇൻഡ്യയിൽ അല്ലെങ്കിൽ കേരളത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഇൻഡ്യാക്കാർ ജീവിക്കുന്ന ഇടത്തെല്ലാം ഈ പ്രശ്നമുണ്ട്. പൊതുവേദികളിൽ മാന്യന്മാരായി ചമയുന്ന ബഹുഭൂരിപക്ഷം മലയാളികൾക്കും രണ്ടു മുഖങ്ങളുണ്ട്. “ഡോ.ജക്കിൾസൺ & മിസ്റ്റർ ഹൈഡ്” ഓർക്കുമല്ലോ, അത്ര ഗുരുതരമല്ലെന്നു മാത്രം. ഈ മാരണത്തെ ഉപേക്ഷിക്കാൻ യുവാക്കൾ മുൻ കൈ എടുക്കണം. സ്കൂൾ കരിക്കുലത്തിൽ ഈ വിഷയം പഠിപ്പിക്കണം. എല്ലാ പാശാലകളിലും ഇതിനെതിരെ വിദ്ധ്യാർത്ഥികളെ ചെറുപ്പത്തിലേ ബോധവാന്മാരാക്കണം. അദ്ധ്യാപകരും, വേദാധ്യാപകരും, പുരോഹിതന്മാരും, സാമൂഹ്യനേതാക്കളും, വനിതാസംഘടനകളും മുൻകൈ എടുക്കണം. അധികാരികൾ ഇരകൾക്കു അത്താണി ആവണം. അങ്ങനെ എല്ലാവരും ഒന്നുചേർന്നു ഒരു നല്ല നാളെ പടുത്തുയർത്താം. ഇനിയും ഇതിന്റെ പേരിൽ സ്ത്രീകളുടെ ജീവൻ പൊലിയാതിരിക്കട്ട,

കെ കെ ജോണച്ചൻ.

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...

മതത്തെ ഞടുക്കിയ മനുഷ്യൻ (ലേഖനം)

ഇന്ന് ഗുരുവിന്റെ ശുദ്ധനിർവ്വാണ ദിനം. കാലദേശങ്ങൾക്കപ്പുറത്തു സമൂഹത്തെ സ്വാധീനിക്കുവാൻ കഴിഞ്ഞ മഹാത്മാക്കളുടെ വാഗ്മയചിത്രങ്ങൾ ഗുരുവിനെ അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാണ്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ഗുരുവിനെകുറിച്ചു പറഞ്ഞത് ഇനിയും കേൾക്കാത്ത മലയാളികളുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ മഹാകവി ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്നും...

മുഹമ്മദ്‌ പേരാമ്പ്ര എന്ന അഭിനയപ്രതിഭ..

മുഹമ്മദ് പേരാമ്പ്ര എന്നറിയപ്പെടുന്ന അമ്മദ് എന്നനാടകനടൻ്റെ പച്ചയായ ജീവിതാഅനുഭവങ്ങൾ എഴുതുമ്പോൾ രണ്ടാമത്തെ ബെല്ലോടെ നാടകം ആരംഭിക്കും എന്ന അനൗൺസ്മെൻ്റ് കേൾക്കാം. ജീവിച്ചഭിനയിച്ച, ജീവിതംകണ്ട കലാകാരൻ.മലയോരമേഖലയുടെ പേരും പ്രശസ്തിയും ഉയർത്തിക്കൊണ്ട് അവാർഡുകളുടെയും ആദരവുകളുടെയും നടുവിൽ. തിരൂർ...

ലളിതഗാനം (ഹരിദാസ് പല്ലാരിമംഗലം)

പകൽകിനാവിൻ പടിപ്പുരയെത്തി ...
WP2Social Auto Publish Powered By : XYZScripts.com
error: