17.1 C
New York
Wednesday, September 22, 2021
Home Special സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര. (ഭാഗം-4)

സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര. (ഭാഗം-4)

റവ. ഫാദർ . കെ.കെ. ജോൺ

ഉന്നതമായ, ഉദാത്തമായ സ്ത്രീ സങ്കല്പം പ്രചീന കാലം പോയിട്ട് ആധുനിക കാലത്തു പോലും സാധാ രണക്കാരായ സ്ത്രീകൾക്കു അനുവദിച്ചിരുന്നില്ല. അവർ മേൽവസ്ത്രം പോലും ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല. “ചാന്നാർ ലഹള” ഇത്ര വേഗം ഇക്കൂട്ടർ മറന്നുവോ? സ്വാതന്ത്ര്യം അർഹിക്കുന്നില്ല, തെറ്റു ചെയ്താൽ പിരിച്ച കയറുകൊണ്ടോ, മുളം ചീളുകൊണ്ടോ പൃഷ്ടഭാഗത്തു അടിക്കണം’ എന്നു മനു എഴുതിയതു ബ്രിട്ടീഷുകൾ ഇൻഡ്യയിൽ വന്നതിനു ശേഷമോ..?

വിവാഹകാര്യത്തിൽ എക്കാലവും കുടുബസ്വത്തു ഒരു പ്രധാന ചിന്താവിഷയം തന്നെ ആയിരുന്നു. കേരളത്തിൽ (പഴയ മലബാർ) അടുത്ത കാലം വരെ മരുമക്കത്തായം’ എന്ന വ്യവസ്ഥ നിലവിലിരുന്നു. അവകാശം സ്ത്രീകളിൽക്കൂടി എന്നർഥം. ഇത് ഇന്നത്തെ കേരളത്തിൽ നായർ, അംബലവാസികൾ, ഗോത്രവർഗ്ഗക്കാർ എന്നിവർ ആചരിച്ചിരുന്നു. കുടുംബത്തിൽ ഏറ്റവും മുതിർന്ന ആൾ കാരണവർ എന്നും കൂട്ടുകുടംബത്തിനു “തറവാട് ” എന്നും അറിയപ്പെട്ടു. അദ്ദേഹം സ്വത്തിന്റെ പരമാധികാരി ആയിരുന്നു. അവകാശം ആണ്മക്കൾക്കല്ല, പെൺമക്കൾക്കു മാത്രം. മദ്ധ്യകാല ഫ്യൂഡലിസത്തിന്റെ അവശിഷ്ടം എന്നു കണക്കാക്കാം. ഈ വ്യവസ്ഥ നിന്നുപോയി.

കർണാടക, തമിൾനാട് , ആന്ധ്രാപ്രദേശ് , എന്നിവിടങ്ങളിൽ ഒരു പ്രത്യക്തരം വിവാഹമൂറ ഇന്നും നിലനിൽക്കുന്നു. അതായതു, തിരുവിതാംകൂറിലെ സ്വന്തം അമ്മാച്ചനും അമ്മയുടെ സഹോദരൻ) സ്വന്തം അനന്ദ്രവളും (നേർപെങ്ങളുടെ മകൾ) മുറച്ചെറുക്കനും മുറപ്പെണ്ണും ആകുന്നു. അപ്രകാരം മുറ ലഭിക്കാത്ത സന്ദർഭങ്ങളിൽ തൊട്ടടുത്ത അതേ സ്ഥാനക്കാരിൽ മുറ വന്നുചേരും. കേരളത്തിലാകട്ടെ ആങ്ങളയുടെയും പെങ്ങളുടെയും മക്കൾ മുറയാണ് , അടുത്ത കാലത്തു ഈ വ്യവസ്ഥയോട് യൗവനക്കാർ വിയോജിക്കുന്നതിനാൽ നിന്നുപോയി എന്ന് പറയാം. ആംഗലേയരുടെ ഇടയിലും ക്രിസ്ത്യാനികളുടെ ഇടയിലും ഇങ്ങനെ ഒരു സമ്പ്രദായം ഇല്ല. എന്തിനാണ് ഈ വ്യവസ്ഥിതി ചില പ്രദേശങ്ങളിൽ നിലവിൽ കൊണ്ടുവന്നത്?. ഒറ്റ കാരണമേ കാണുന്നുള്ളൂ , ഇതര ഭാവനങ്ങളിൽനിന്നു ബന്ധം വരുമ്പോൾ സ്ഥാവര ജംഗമ വസ്തുവകകൾ ഭാഗിക്കപ്പെടും. അങ്ങനെ സ്വത്തുക്കൾ വിഭജിക്കാതിരിപ്പാൻ തന്നെ.

കേരളത്തിലാകട്ടെ ആങ്ങളയു മഴയും പെങ്ങളുടേയും മക്കൾ മുറയാണു. അടുത്ത കാലത്തു ഈ വ്യവസ്ഥയോടു യൗവനകാ വിയോജിക്കുന്നതിനാൽ നിന്നുപോയി എന്നു പറയാം. ആംഗലേയരുടെ ഇടയിലും കിസ്ത്യാനികളുടെ ഇടയിലും ഇങ്ങനെ ഒരു സമ്പ്രദായം ഇല്ല. എന്തിനാണു ഈ വ്യവസ്ഥിതി ചില പ്രദേശങ്ങളിൽ നിലവിൽ കൊണ്ടുവന്നതു? ഒറ്റ കാരണമേ കാണുന്നുള്ളൂ. ഇതര ഭവനങ്ങളിൽനിന്നു ബന്ധം വരുമ്പോൾ സ്ഥാവര ജംഗമ വസ്തുവകകൾ ഭാഗിക്കപ്പെടും. അങ്ങനെ സ്വത്തുക്കൾ വിഭജിക്കാതിരിക്കാൻ തന്നെ

എന്നാൽ വടക്കെ ഇൻഡ്യയിൽ പ്രത്യേകിച്ചു മാർവാഡി, ജയിൻ എന്നിവർ സ്വന്ത ഗോത്രത്തിൽ നിന്നു പോലും വിവാഹം കഴിക്കില്ല. ഉദാഹരണത്തിനു സുൽത്താനിയ എന്ന ഗോത്രക്കാർ വേറൊരു സൂൽത്താനിയയുമായി വിവാഹബന്ധത്തിൽ ഏർപ്പെടുകയില്ല. എന്നു മാത്രമല്ല, പ്രായത്തിൽ മുതിർന്നവർ ഇളയവരുടെ ഭവനത്തിൽ താമസിക്കുകയോ ഭക്ഷിക്കയോ, വല്ലതും വാങ്ങുകയോ ഇല്ല. മുതിർന്നവരെ സാഷ്ടാംഗം പ്രണമിച്ചു കാലിൽ തൊട്ടു വണങ്ങുന്ന രീതിയും ഇവർ തുടരുന്നു. ഇതു വളരെ ഉന്നതമായ ഒരു സംസ്കാരമെന്നു പ്രശംസിക്കേണ്ടതുതന്നെ. അപ്പോൾ ഇന്നു കാണുന്ന എല്ലാ തിന്മകൾക്കും വിദേശീയരെ കുറ്റം ചാർത്തുന്ന നിലപാടു ശരിയല്ല.

സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾ അനുഭവിക്കുന്ന യാതനകൾ അനന്തവും അവർണ്ണനീയവുമത്രേ. അതിപുരാതന സംസ്കാരമെന്നു വീമ്പടിക്കുന്ന ഇൻഡ്യയിലാണ് ഏറ്റം നിന്ദ്യവും നികിഷ്ടവുമായ സ്ത്രീ പീഡനം അരങ്ങേറുന്നത്. സ്ത്രീകളെ പീഡിപ്പിക്കുന്നതു ഏറിയപങ്കും സ്ത്രീകൾ തന്നെ എന്നതാണു ഏറ്റവും വലിയ വിരോധാഭാസം, തൂങ്ങിച്ചാകൽ, കിണറിലും, കുളത്തിലും കുടിച്ചുചാകൽ ഗ്യാസ് സ്റ്റവ്വ് പൊട്ടിത്തെറി, മണ്ണെണ്ണ ഒഴിച്ചു തീവെയ്ക്കുക, തല്ലിക്കൊല്ലുക, അങ്ങനെ പോവുന്നു നിരവധി കഥകൾ .1961ൽ സ്ത്രീധന നിരോധന നിയമം വരാൻ തന്നെ കാരണം വടക്കെ ഇൻഡ്യയിൽ അനുസ്യൂതം നടത്തിയിരുന്ന സ്ത്രീപീഡന പരമ്പരകളുടെ ആധിക്യമായിരുന്നു എന്നു എത്ര പേർക്കറിയാം ?. അവിടെ ജനിക്കുന്ന പൈതൽ പെണ്ണായ ഒറ്റക്കാരണത്താൽ പിറവിയിലെ കൊന്നു കുഴിച്ചുമൂടുന്ന കിരാത പ്രവണത ദൂരവ്യാപകമായിരുന്നു. ഇപ്പോഴൊക്കെ ഗർഭസ്ഥ ശിശു പെണ്ണാണെങ്കിൽ ഭ്രൂണഹത്യയിൽ കലാശിക്കും. ഈ നിഷ്ടൂരകൃത്യം ഇന്നും വടക്കൻ ദേശങ്ങളിൽ നിലവിലുണ്ട്. ഈ ദുഷ്കൃത്യത്തിനു കാരണം പെൺകുഞ്ഞു വളർ ന്നു വിവാഹപ്രായമാൽ സ്ത്രീധനം/ കുടുബവീതം കൊടുക്കുന്നതിലുള്ള വൈമുഖ്യം ആകുന്നു. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധം, ശിക്ഷാർഹം, ഇതാർക്കാണറിയാത്തത്. എന്നാൽ മരവിച്ച മനഃസാക്ഷിയുള്ള മനുഷ്യ സമൂഹത്തിൽ ഈ ഭീകര വ്യാളിക്കെതിരെ ആർ വാളെടുക്കും ?

നിയമപാലകർ തന്നെ നിയമം നടപ്പാക്കാനും നിരാലംബരായ ഇരകളെ സഹായിക്കാനും മുതിരുന്നില്ല. എന്ന ദുഃഖസത്യം നിലനിലക്കുന്നു. സ്ത്രീകൾ സ്ത്രീധനത്തിന്റെ പേരിൽ അതികഠിനമായി പീഡിപ്പിക്കപ്പെടുമ്പോൾ പരാതി കൊടുത്താൽ ശ്രദ്ധിക്കയില്ല. എന്നാൽ പീഢകൻ പണവും സ്വാധീനവും ഉള്ളവനെങ്കിൽ അവർക്കു അധികാരവർഗ്ഗം കൂട്ടുനിൽക്കും. ഇരയ്ക്കു നീതി ലഭിക്കയില്ല. പുസ്തകച്ചുരുളിൽ നിയമം പൊടിപിടിച്ചു കിടക്കും. ആർക്കെന്തു പ്രയോജനം?. “വേലി തന്നെ വിളവു തിന്നു” എന്ന പഴഞ്ചൊല്ലു ഇൻഡ്യയെ പ്രത്യേകിച്ചു കേരളത്തെ സംബന്ധിച്ചു തികച്ചും സത്യമാകുന്നു. ‘വിസ്മയ വധം” മാധ്യമ ശ്രദ്ധയാർജ്ജിച്ച സംഭവമാണു; പീഢകർ, സാധാരണക്കാർ അല്ല, വിദ്യാഭ്യാസം, ഉയർന്ന ഉദ്യോഗം, സമ്പാദ്യം സ്വാധീനം ഒക്കെ ഉള്ളവർ .അർച്ചന -വിഴിഞ്ഞം, ആകട്ടെ സുരേഷുമായി പൊരിഞ്ഞ പ്രണയത്തെത്തുടർന്നു ഒളിച്ചോടി. തുടർന്നു മാതാപിതാക്കൾ വിവാഹം നടത്തിക്കൊടുത്തു. അപ്പോൾ സ്ത്രീധന പ്രശ്നം തലപൊക്കി, ദാ കിടക്കുന്നു, ഒരുച്ചാൺ !കയറിൽ. 19 വയസ്സുള്ള സുചിത്ര ആണു അറിയപ്പെട്ടതിൽ അവസാനത്തെ ഇര. അവളെ പീഢിപ്പിച്ചതാകട്ടെ അവളുടെ ഭർതൃസഹോദരി, ഒരു വനിതാ പോലീസ്! നിയമം നടപ്പാക്കേണ്ടവൾ പീഢകയായാൽ നീതിന്യായവ്യവസ്ഥ എവിടെ? കഴിഞ്ഞ 10 വർഷങ്ങൾക്കിടെ 200ൽ അധികം ഡവറി ഡെത്ത് കേരളത്തിൽ മാത്രം ഉണ്ടായിട്ടുണ്ട് എന്നാണു കണക്കു. അപ്പോൾ ഇൻഡ്യയിൽ ആകമാനം എത്ര ? ഊഹിക്കാൻ പോലും പ്രയാസം.

കേരളത്തിൽ പ്രത്യേകിച്ചു ക്രിസ്ത്യാനികളുടെ ഇടയിൽ അടുത്തകാലംവരെ പെണ്മക്കൾ വലിയ ഭാരമായിട്ടട്ടാണ് ഭൂരിപക്ഷവും കരുതിയിരുന്നത്. എന്റെ ചെറുപ്പത്തിൽ ആൺകുഞ്ഞാണു ജനിക്കുന്നതെങ്കിൽ സന്തോഷ സൂചകമായി കുരവയിടൽ ഉണ്ടായിരുന്നു. ചിലരൊക്കെ മധുരം വിളമ്പുമായിരുന്നു. പെൺകുഞ്ഞാണെങ്കിൽ കൊട്ടും കുരവയും ഒന്നുമില്ല, ആകെ ഒരു മൂകത തളം കെട്ടി നിൽക്കും. എന്താ കാരണം? പെൺകൊച്ചു എന്നാൽ ധനച്ചെലവും ആൺകൊച്ചു എന്നാൽ ധനാഗമനവും എന്നാണു വെയ്പ്. എന്നാൽ ആയിരത്തിതൊള്ളായിരത്തിഅറുപതുകളിൽ പെൺകുട്ടികൾ അതുവരെ നിഷിദ്ധമ ന്നു കരുതിയിരുന്ന ആതുരശുശ്രൂഷാ രംഗത്തു വരുകയും അവർക്കു വിദേശ രാജ്യങ്ങളിൽ ഉയർന്ന ശമ്പളത്തിൽ ജോലിസാദ്ധ്യത ലഭിക്കുകയും ചെയ്തതോടെ സ്ഥിതിഗതികൾ മാറി. എന്നാലും പാവപ്പെട്ടവരുടെ സ്ഥിതി ഇന്നും പഴയതിലും കഷ്ടംതന്നെ.

രണ്ടാമത്തെ കൂട്ടർ, ചില അന്വേഷണങ്ങൾ നടത്തും. കഴിവതും സ്ത്രീധനമോ കുടുംബ വീതമോ കൊടു ക്കാതെ ഉരുണ്ടു കളിക്കും. വിവാഹത്തിനു സ്ത്രീധനം ചോദിച്ചില്ലങ്കിൽ അതെന്തെങ്കിലും കുറവുകൊണ്ടാണെന്നു ചിന്തിക്കുന്നവരാണധികവും. നാൽപ്പത്തിനാലു വർഷങ്ങൾക്കുമുമ്പ് പുരോഗമന വാദിയായ ഒരു യുവാവ് സ്ത്രീധനം ആവശ്യപ്പെട്ടില്ല എന്ന ഒറ്റ കാരണത്താൽ വധുവിന്റെ പിതാവ് വരന്റെ നിലപാടിനെ സംശയിച്ചു. നല്ല ജോലിയും വരുമാനവും ഉണ്ടെങ്കിൽ ഏതു വിഡ്ഡിയാണു പെണ്ണിനെ മാത്രം മതി എന്നു പറയുക? ഒരുപക്ഷെ പെൺവാണിഭക്കാരനോ മറ്റോ ആണോ? വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. വിവാഹം കഴിഞ്ഞശേഷം ഭാര്യയുടെ ആദ്യത്തെ ചോദ്യം, നിങ്ങളെന്താ സ്ത്രീധനം ആവശ്യ പ്പെടാഞ്ഞത് .ആവശ്യപ്പെട്ടിരുന്നെങ്ങിൽ തരുമായിരുന്നു. എന്നാണ് ചോദിച്ചില്ലെങ്കിൽ അർഹമായ മക്കൾക്കു കൊടുക്കാതെ വഹിപ്പിക്കുന്നവരും കുറവല്ല. സ്ത്രീധനത്തിന്റെ വലുപ്പച്ചെറുപ്പമനുസരിച്ചു ഇ പെടലും സ്ഥാനവും വ്യത്യാസപ്പെടും, ചില ഭവനങ്ങളിൽ ഒരുവിധം സ്വത്തുള്ളവരാണധികപങ്കും ആരെക്കൊണ്ടെങ്കിലും വിവാഹം കഴിപ്പിച്ചു എന്നു വരുത്തുന്ന, അർഹമായ അവകാശം കൊടുക്കാതെ കബളിപ്പിക്കുന്ന വേറൊരു കൂട്ടർ. വൃദ്ധരും ബലഹീനരും ആയ മതാപിതാക്കളെ മുൾമുനയിൽ നിർത്തി അഥവാ ബലപ്രയോഗം ചെയ്ത് സ്വത്ത് എല്ലാം എഴുതി കൈക്കലാക്കി സഹോദരികളെ വെറും കൈയ്യായി വിടുന്നവരും, വിവാഹം കഴിപ്പിക്കാതെ കഷ്ടപ്പെടുത്തുന്നവരും കുറവല്ല. ഇങ്ങനെ, ആനുകാലിക സംഭവങ്ങൾ വിലയിരുത്തിയാൽ ധനത്തിന്റെ പേരിൽ എത്രയെത്ര ദുഷ്കൃത്യങ്ങൾ മനുഷ്യർ ചെയ്യുന്നു?. ഇവയ്ക്കു ഇരയാകുന്ന സ്ത്രീകൾ അസംഖ്യമാത്രേ…

തുടരും…..

✍ജോണച്ചൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: