17.1 C
New York
Friday, September 17, 2021
Home Special സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര. (3)

സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര. (3)

എനിക്കു ലഭിച്ച സ്ത്രീധനം കുറഞ്ഞുപോയി എന്നതിനേക്കാൾ എന്റെ അയൽക്കാരനു, അഥവാ ബന്ധുവിനു അഥവാ സഹോദരനു കൂടുതൽ ലഭിച്ചു എന്നതാണു പലരുടേയും വിഷയം. ഒരു ഭവനത്തിൽ രണ്ടിലധികം സഹോദരികൾ ഉണ്ട് എന്നിരിക്കട്ടെ. മൂത്തവളെ ഒന്നര ദശാബ്ദം മുമ്പ് വിവാഹം ചെയ്തു. ഇളയവളുടെ വിവാഹം വന്നപ്പോൾ സൗകര്യം അല്പം കൂടി, കാലവും മാറി, രൂപായുടെ മൂല്യം കുറഞ്ഞു. സാധനങ്ങൾക്കു വിലകൂടി. അതിനാൽ ഇളയവൾക്കു സ്ത്രീധനമായി നല്ല ഒരു വിഹിതം കൊടുത്തു. തുടങ്ങിയല്ലോ മൂത്തവൾക്ക് മുറുമുറുപ്പ്. സർവ്വസാധാരണമായ പ്രതിഭാസം ആണിതു. അടുത്ത സമയത്തു വിട വാങ്ങിയ കേരളത്തിന്റെ മുൻമന്ത്രി ശ്രീ. ആർ. ബാലകൃഷ്ണ പിള്ളയുടെ വിൽപത്രത്തെ പ്രതി അദ്ദേഹത്തിന്റെ മൂത്ത മകൾ ഉയർത്തിയ രാഷ്ട്രീയ കോലാഹലങ്ങൾ മറക്കാൻ സമയമായില്ലല്ലൊ. എന്തുകൊണ്ട്..?. ജീവിക്കാൻ മാർഗ്ഗമില്ലാഞ്ഞിട്ടാണോ..? മുൻമന്ത്രി പരമ്പരാഗതമായി കോടീശ്വരനാണു. പിന്നെ രാഷ്ട്രീയത്തിൽക്കൂടി സമ്പാദിച്ചതിനു കണക്കില്ല, പരസ്യപ്പെടുത്തിയ സ്വത്തു 1000 കോടി (10,000 മില്ല്യൻ), സ്വത്തിന്റെ സിംഹഭാഗവും മൂത്ത മകൾക്കു തന്നെ കൊടുത്തു. ഭർത്താവു സീനിയർ മോസ്റ്റ് ഐ എ എസ്. അദ്ദേഹത്തിന്റെ കുടുംബ വീതം വേറേ. എന്നിട്ടും സ്വന്ത സഹോദരന്റെ ഭാവി നശിപ്പിക്കാൻ അവരെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരിക്കും അടങ്ങാത്ത അസൂയയും (പക) ഒടുങ്ങാത്ത ആർത്തിയും സാധാരണക്കാർ എത്രയോ മെച്ചം!

കേരളീയരെ സംബന്ധിച്ചു. “എനിക്ക് സുഖമായി ജീവിക്കാൻ എന്തു വേണം. എന്തുണ്ട്’ എന്നതിനേക്കാൾ അയൽക്കാരനെ താരതമ്യം ചെയ്തു. അവന്റെ വീട് , കാർ, ആഡംബരം എന്നീ കാര്യങ്ങളിൽ സ്റ്റാറ്റസ് അല്പം മുമ്പിൽ നിൽക്കണമെന്നു ചിന്തിക്കുന്നവരാണധികവും. ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വിസ്മയ കേസിലെ കൊലപ്പുള്ളി, പോലീസിനോടു പറഞ്ഞത് ശ്രദ്ധിച്ചോ? 11 ലക്ഷത്തിന്റെ റ്റൊയോട്ടാ വിലക്കുറവായതു എന്നു പറഞ്ഞു തന്റെ കൂട്ടുകാർ കളിയാക്കി. അതുകൊണ്ട് ഭാര്യ വിസ്മയയെ മർദ്ദിച്ചു അവശയാക്കി – അതും നടുറോഡിൽ യാത്രാമദ്ധ്യേ എങ്ങനെയുണ്ട്. ആ ശിലായുഗ പ്രമാവൻ നരാധമൻ? അപ്പോൾ ഒരു സ്ത്രീ (മുൻ രാജകുമാരി ഡയാനാ) തന്റെ ഭർത്താവിനേക്കാൾ സുന്ദരനും സുമുഖനം ധനാഢ്യനും ആയ അയൽക്കാരനെ കേമനായി കണ്ടാൽ തെറ്റുപറയാനാവുമോ? “അയലത്തെ അദ്ദേഹം” എന്നൊരു സിനിമ ഓർക്കുന്നുണ്ടോ, എന്തൊ. പക്ഷെ, അയൽക്കാരനെപ്പൊലെ ആഡംബരം കാണിക്കാൻ കക്ഷ്യമില്ല. അതിനു പിന്നെ അവിഹിത മാർഗ്ഗങ്ങൾ തേടി, അവസാനം കടകെണി എന്ന ഊരാക്കുടുക്കിൽ പെട്ടു, മാനസ്സീക രോഗം, മദ്യപാനം, കളത്ര, പൂതാദി പീഢനം, ആത്മഹത്യ, കൂട്ടക്കൊല എന്നിവയിൽ കലാശിക്കുന്നു. അങ്ങനെയുള്ള സന്ദർഭങ്ങളിലും സ്ത്രീധനമെന്ന ചെകത്താൻ കയറി വരാറുണ്ട്. ഇതാണു ഉള്ളതിലധികം ഉണ്ടെന്നു ചമയുന്നവരുടെ ദുസ്ഥിതി.

“വിസ്മയ’ അല്ലെങ്കിൽ സമാനമായ കേസുകളിൽ ഭർത്താവിനെ മാത്രം കുറ്റക്കാരനാക്കുന്നത് ന്യായമല്ല. കാരണം, ശരിയായ വില്ലൻ പിന്നാമ്പുറത്തു പ്രവർത്തിക്കുന്ന അമ്മായപ്പൻ, അമ്മായമ്മ, നാത്തൂൻ, അളിയൻ, എന്നിവരൊക്കെയാണു. അവരുടെ പിന്നാമ്പുറ ഏഷണി പോഷണമില്ലാതെ തുടർച്ചയായി ഭാര്യയെ ദ്രോഹിക്കാൻ ഒരു കഷ്മലന് സാമാന്യേന സാധ്യമല്ല. 80% വിവാഹ സംബന്ധമായ വഴക്കുകൾക്കും, ദേഹോപദ്രവങ്ങൾക്കും, വേർപിരിച്ചിലുകൾക്കും അടിസ്ഥാനം ഇൻ-ലോസ് തന്നെ. കല്യാണം കഴിഞ്ഞാൽ മകന്റെ എല്ലാ കുറവുകളും മരുമകളുടെമേൽ അരോപിക്കുന്നർ, ഭാര്യയെ അസഭ്യം പറയുന്നതും ദേഹോപദ്രവം ചെയ്യുന്നതും അച്ഛനമ്മമാരെ പ്രീതിപ്പെടുത്താനാവും. അതിഷ്ടമുള്ളവരുണ്ട്. ഭാര്യയോടു മകൻ സൗമ്യമായും സ്നേഹമായും വർത്തിച്ചാൽ അതു മാതാപിതാക്കളോടുള്ള അനുസരണക്കേടായി വ്യാഖ്യാനിച്ചു, കുടുംബസ്വത്തു കൊടുക്കുകയില്ല എന്നു വിരട്ടുന്ന അച്ഛനമ്മമാർ ഉണ്ട്. മക്കളുടെ ലിസ്റ്റിൽനിന്നു പേർ നീക്കം ചെയ്യുന്ന, തള്ളിപ്പറഞ്ഞു പുറത്താക്കുന്ന അച്ഛനമ്മമാർ കുറവല്ല. ഇങ്ങനെയുള്ള സന്ദർഭങ്ങൾ മുതലെടുത്തു കാര്യം സാധിക്കുന്ന സഹോദരങ്ങൾ ധാരാളം ഉണ്ട്. സബ്ഇൻസ്പെക്റ്റർ ആനി ശിവയുടെ പിതാവും സഹോദരനും അതിക്രൂരന്മാരല്ലേ? നീതിബോധമുള്ളവർ മക്കളെയൊ സഹോദരങ്ങളെയോ നടുവീഥിയിൽ അന്ധകാരത്തിലേക്ക് എറിഞ്ഞു കൊടുക്കയില്ലായിരുന്നു.

ഇതിനൊക്കെ നിയമങ്ങളുണ്ട്. 1961ൽ ഡൗറി പ്രൊഹിബിഷൻ ആക്റ്റ് വന്നു, അതായതു, ഡൌറി വാങ്ങുന്നതും കൊടുക്കുന്നതും നിഷിദ്ധം, 15000 രൂപ പിഴയും 5 വർഷം തടവും ശിക്ഷ, IPC 304 A & 498 A. 1986ൽ ആണിനും പെണ്ണിനും കുടുബത്തിൽ തുല്ല്യ അവകാശമുണ്ടെന്നു വിധിവന്നു. 2005ൽ ഹിന്ദു മാരിയേജ് ആക്റ്റ് പുതുക്കി നിർവ്വചിച്ചു. എന്തു പ്രയോജം ഇപ്പോഴും കുഞ്ഞി കുംബിളിൽ ത്തന്നെ എന്നപോലെ നിയമം ഉണ്ടായാൽ പോര, അതനുസരിക്കാൻ ജനവും അനുസരിപ്പിക്കുവാൻ അധികാരികളും വേണം. ഇവിടെ ജനം നിയമം അനുസരിക്കുന്നില്ല, അനുസരണം അവരവർക്ക് അനുകൂലമെങ്കിൽ മാത്രം. അനുസരിപ്പിക്കാനും അധികാരികളാകട്ടെ ഇതേ ചെകുത്താന്റെ സേവകരും. കാര്യം പണമാണേ .. ആർക്കാ വണ്ടാത്തേ..? വക്കീൽ, ജഡ്ജി, പോലീസ്, പുരോഹിതന്മാർ, പൊതുജന സേവകർ എല്ലാവരും സ്വന്തകാര്യം വരുമ്പോൾ ഇല്ലാത്ത യോഗ്യതയ്ക്കു പോലും വിലപേശും; പിന്നെ നീതി, ന്യായം, നിയമം എന്നിവ എങ്ങനെ നടപ്പാവും നീതിബോധമുള്ള ന്യായാധിപൻ സ്വഭാര്യയേ മുത്തലാക്കു ചൊല്ലുമോ? സാധാരണ വ്യക്തികൾ, ധനമോ, ആൾബലമോ, സ്വാധീനമോ ഇല്ലാത്തവർ, കേസിനു പോയാൽ ദശവത്സരങ്ങൾ നടന്നാലും, വാദി മരിച്ചാലും കേസു തീർപ്പാകുകയില്ല. നീണ്ടുപോകുന്ന നീതി സത്യത്തിൽ അനീതി തന്നെ. മറുവശം. എതിർഭാഗം ശക്തരായിക്കുമല്ലോ, അപ്പോൾ, ‘ദശയുടെത്ത കത്തി ഓടൂ’ എന്ന പോലെ അധികാരവർഗ്ഗം ഇരയെ അല്ല, പ്രതിയേ ആൺ തുണയ്ക്കുക. കഴിഞ്ഞ ആഴ്ച്ചയിൽ ഗതികേടുകൊണ്ട് ഇറങ്ങി പോയ വനിതാ കമ്മീഷൻ ജോസഫൈൻ-ഉദാഹരണമല്ലേ? ‘ആളൂർ വക്കീലന്മാർ സമൂഹദ്രോഹികളാണു, അവർ പണത്തിനു വേണ്ടി കോവിന്ദചാമികളെ വളർത്തും. അവരെ തടയേണ്ടത് സമൂഹത്തിന്റെ സുരക്ഷയ്ക്കും അവശ്യമാണു.

എന്തിന്, ലോകത്തകമാനമുള്ള സ്ത്രീധനവ്യവസ്ഥ വിവരിക്കാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല. ആവശ്യവമില്ല. ഇൻഡ്യയിൽ നടപ്പുള്ളതുതന്നെ വിവരിക്കുന്നതസാധ്യം. പുരാണങ്ങളിൽ സ്വയംവരം എന്നൊരു വ്യവസ്ഥ ഇൻഡ്യയിൽ പുരാതന കാലത്തുണ്ടായിരുന്നതായി പ്രതിപാദ്യം ഉണ്ട്. സ്ത്രീയുടെ പിതാവു തന്റെ മകൾക്കും അനുയോജ്യനായ വരനെ കണ്ടെത്തുവാൻ ഒരു പൊതു മത്സരവേദി സംഘടിപ്പിക്കുക, നിബന്ധനകൾ മുന്നമേ പരസ്യപ്പെടുത്തുക. മത്സരത്തിൽ വിജയിയെ സ്ത്രീ തന്നെ (സ്വയം വരിക്കുക) വരണമാല്യം അണിയിക്കുക. സീത രാമനേയും, ദ്രൗപതി അർജ്ജുനനെയും സ്വയം വരിക്കുന്ന കഥകൾ പുരാണങ്ങളിൽ വിവരിച്ചിട്ടുണ്ട്. വായിച്ചും കേട്ടും രസിക്കാം എന്നതിൽ തർക്കമില്ല. എന്നാൽ ഇവ വാസ്തവമായി നടന്ന സംഭവങ്ങളാണെന്നു അനേകരും തെറ്റിദ്ധരിച്ചിരിക്കുന്നു. ശ്രീ ഗുരുദേവ് അവരിൽ ഒരുവൻ മാതം, സ്വയംവരം അതിശ്രേഷ്ടമായ വിവാഹരീതി ആയിരുന്നെന്നും, അതുകൊണ്ടു സ്ത്രീകൾക്കു ധനപരമായി സ്വാതന്ത്ര്യവും, സമൂഹത്തിൽ ഉന്നത സ്ഥാനവും ലഭിച്ചിരുന്നു എന്നു ഗുരുദേവ് അവകാശപ്പെടുന്നു. എന്നാൽ “ഏട്ടിലെ പശു പുല്ലു തിന്നു’ എന്ന കടങ്കഥ പോലെ, സ്വയം വരമെന്നതു സമൂഹത്തിൽ സാധാരണ ജനങ്ങളിൽ നടപ്പുണ്ടായിരുന്നില്ല. പുരാണങ്ങളിൽ നായകൻ, നായിക, ഇതി വൃത്തം, വിവരണങ്ങൾ എല്ലാം രാജാക്കൾ, മഹത്തുക്കൾ, ഉന്നതകുലജാതർ എന്നിവരെ മാത്രം പ്രതിപാ ദിക്കുന്നതും, സാധാരണക്കാർക്ക് അപ്രാപ്യവും ആയ കാര്യങ്ങൾ ആണു എന്നു മാത്രവുമല്ല. ഭൂരിപക്ഷം വരുന്ന ശൂദ്രർ, ദളിതർ, ആദിവാസികൾ, കൂലിപ്പണിക്കാർ, എന്നിങ്ങനെയുള്ളവർ ഉൾപ്പെട്ടിരുന്നില്ല എന്ന വസ്തുതയും മറച്ചുവെച്ചു കുറ്റമെല്ലാം ആംഗലേയ അധിനിവേശ ഫലമാണു എന്നു എഴുതുന്നത് ലഞ്ജാവഹം തന്നെ. ഇക്കാലത്തു കണ്ടുവരുന്ന സ്ത്രീധന വ്യവസ്ഥ 1793ൽ കൊൺവാലസ് ബംഗാളിൽ തുടങ്ങിയ ഭൂമിയുടെ അവകാശം സ്ത്രീകൾക്കു നിരോധിച്ചതിന്റെ അനന്തര ഫലമാണെന്നും വീണ തൽവാർ ഒഡൻബർഗിനെ ഉദ്ധരിച്ചുകൊണ്ട് ഗുരുദേവന് സമർത്ഥിക്കുന്നു. എന്നാൽ ആംഗലേയ ഭാരതത്തിൽ വരുന്നതിനു സഹസ്രാബ്ദങ്ങൾക്ക് മുമ്പേ ഈ സ്ഥിതി ഇവിടെ ഉണ്ടായിരുന്നു. പല ഇടത്തും പല രീതികൾ അവലംബിച്ചിരുന്നു. ഏകീകരണം ഇല്ലായിരുന്നു. എന്നുമാത്രം. കാരണം അന്നു “ഇൻഡ്യ” എന്നൊന്നില്ലായിരുന്നല്ലോ. പകരം 540 സ്വതന്ത്ര നാട്ടുരാജാക്കൾ അവരവർക്ക് ഇഷ്ടമുള്ളപോലെ ഭരിച്ചിരുന്നു. കൂടാതെ, ജാതി, മതം, രാജ്യം തുടങ്ങിയവർക്കു പ്രത്യേക രീതികൾ ഒക്കെ നടമാടിയിരുന്നു. അക്കാലത്തു സ്ത്രീകൾക്കും അത്യുന്നത സാമൂഹ്യ സ്ഥാനം ഉണ്ടായിരുന്നു എങ്കിൽ സതി, ശിശുവിവാഹം എന്നീ ദൂരാചാരങ്ങൾ എവിടെനിന്നു വന്നു. അതു നിർത്താൻ ആംഗലേയർ വേണ്ടിവന്നു എന്നുകൂടി പറയണം..

തുടരും…

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com