17.1 C
New York
Wednesday, January 19, 2022
Home Literature സ്ട്രിക്ട് ആൻഡ് ഫിറ്റ് അപ്പാപ്പനും പൂച്ചകളും (കഥ)

സ്ട്രിക്ട് ആൻഡ് ഫിറ്റ് അപ്പാപ്പനും പൂച്ചകളും (കഥ)

മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.✍

പ്ലസ് ടു പഠനം ഗൾഫിൽ കഴിഞ്ഞ് സുധീഷ് എൻജിനീയറിംഗിന് ബോംബെയിൽ അഡ്മിഷൻ നേടി. അച്ഛനും അമ്മയും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി അവിടെ താമസം തുടങ്ങിയിരുന്നു. അപ്പോഴാണ് നമ്മുടെ ജീവനില്ലാത്ത കൊറോണ എല്ലാവരുടെയും ജീവിതം മാറ്റിമറിച്ചത്.കൊറോണ പിടിമുറുക്കിയതോടെ ഹോസ്റ്റലും അടച്ച് എല്ലാവരും വീട്ടിലേക്ക് പൊയ്ക്കോളാൻ പറഞ്ഞു കോളേജ് അധികൃതർ. ഒരുവിധം ടിക്കറ്റും സംഘടിപ്പിച്ചു നാട്ടിലെത്തിയ സുധീഷിന് ക്വറന്റിനീലിരിക്കാൻ നാട്ടിലെ അച്ഛൻറെ പഴയ തറവാട്ടിൽ ഇഷ്ടംപോലെ മുറികളുണ്ടായിരുന്നു. 14 ദിവസം തട്ടിൻപുറം മുഴുവൻ സുധീഷ് ഉപയോഗിച്ചാൽ മതിയെന്ന് അച്ഛൻ നിർദേശിച്ചു. ഭക്ഷണം ഒരാൾ മുകളിൽ കൊണ്ടു കൊടുക്കും. ടിവി കണ്ടും മൊബൈലിൽ കുത്തിയും സമയം കളഞ്ഞ സുധീഷിന് വല്ലാത്ത ബോറടി തോന്നി. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒറ്റപ്പെട്ട് ഒരു വീടിന് മുകളിൽ താമസിക്കുന്നത്. പണ്ട് ഗൾഫിൽ നിന്ന് അവധിക്കു വരുമ്പോൾ ഒന്നോ രണ്ടോ ആഴ്ച ഇവിടെ ചെലവഴിച്ചിട്ടുണ്ട് എന്നതല്ലാതെ ഒരു സുഹൃത്ത് ബന്ധമോ, അയൽവക്കത്ത് ആരാണ് താമസിക്കുന്നതെന്നും പോലും അറിയില്ല.

ഒരു ദിവസം ബോറടിച്ച് തട്ടിൻപുറത്ത് ഇരുന്ന് നോക്കുമ്പോൾ അയലത്തെ വീട്ടിലെ കാരണവർ വലിയൊരു ചാരുകസേരയിൽ നീണ്ടുനിവർന്നു കിടന്ന് എട്ടുപത്തു പൂച്ചകളോട് എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു. അന്നാണ് തൊട്ടടുത്ത ആ വലിയ ബംഗ്ലാവ് സുധീഷിന്റെ ശ്രദ്ധയിൽപ്പെടുന്നത് തന്നെ. ഇദ്ദേഹം എന്താണ് ചെയ്യുന്നത്? ഈ പൂച്ചകളെ പഠിപ്പിക്കുകയാണോ? അതോ ബ്ലൂടൂത്ത് ഇയർഫോൺ ചെവിയിൽ വെച്ച് മറ്റാരോടോ സംസാരിക്കുകയാണോ? സുധീഷിന് ഒന്നും പിടികിട്ടിയില്ല. 14 ദിവസം കഴിഞ്ഞ് താഴെ ഇറങ്ങി വന്ന് അമ്മയോട് ചോദിച്ചപ്പോഴാണ് അമ്മ പറയുന്നത്. “അത് അന്തപ്പൻ മുതലാളിയാണ്. 85 വയസ്സായി, 12 മക്കളുണ്ട്. വലിയ ധനികനാണ്. ഓട്ടുകമ്പനിയും കച്ചവടസ്ഥാപനങ്ങളും കൃഷിസ്ഥലങ്ങളും പെട്രോൾപമ്പും ഒക്കെയുള്ള അതിസമ്പന്നൻ. രാവിലെ ഒന്നാം കുർബാനയ്‌ക്ക് പോകുന്ന അന്തപ്പേട്ടൻ കൃഷിസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ഒക്കെ ഒന്ന് കറങ്ങി 10 മണിയോടെ വീട്ടിൽ തിരിച്ചെത്തും. ചാരുകസേരയിൽ നീണ്ടുനിവർന്നു കിടക്കുമ്പോൾ ജോലിക്കാരൻ ഇവരുടെ തെങ്ങിൽ നിന്നു തന്നെ ചെത്തിയ കള്ള് ചെറിയ കുടത്തിൽ കൊണ്ടുവയ്ക്കും. കൂടെ ഒരു പ്ലേറ്റ് മുളക് ഷാപ്പ് മീൻ കറിയും.കുടത്തിൽ നിന്ന് കള്ള് ഗ്ലാസിലേക്ക് പകർന്നു കുടിക്കുന്നതോടൊപ്പം മീൻകറി തൊട്ടു നക്കും. ചുറ്റും എട്ടുപത്ത് പൂച്ചകളും നിലയുറപ്പിക്കും. മീനിന്റെ മുള്ള് പൂച്ചകൾക്ക് എറിഞ്ഞുകൊടുക്കും. അതിനാണ് അവയൊക്കെ അവിടെ കൃത്യസമയത്ത് ഹാജർ ആയിരിക്കുന്നത്. അവരോട് അന്തപ്പേട്ടൻ എല്ലാ വിശേഷങ്ങളും പറയും. പത്രവാർത്തകളും, സാധനങ്ങളുടെ വിലക്കയറ്റവും, കർക്കടക മഴയെ പറ്റിയും ഒക്കെ സംസാരിക്കും.മീൻമുള്ള് കിട്ടുന്നതിനനുസരിച്ച് പൂച്ചകൾ എല്ലാം കേട്ട് തലയാട്ടി അവിടെ നിൽക്കും. മീൻ മുള്ളിന് വേണ്ടി പരസ്പരം കടി പിടികൂടിയാൽ അന്തപ്പേട്ടന്റെ കയ്യിൽ നിന്നും ചെറിയ ഓരോ തല്ലും കിട്ടും. പത്രം മുഴുവൻ അരിച്ചുപെറുക്കി വായിക്കും. ഈ പ്രായത്തിലും കണ്ണട പോലും വേണ്ട. സ്ഥാപനങ്ങളിലെ മാനേജർമാരുടെ കുറ്റവും കുറവുകളും, മക്കളുടെ കള്ളത്തരങ്ങൾ കയ്യോടെ കണ്ടുപിടിച്ച കഥകളുമൊക്കെ പൂച്ചകളോട് വിസ്തരിച്ചുപറയും. മീൻമുള്ള് കിട്ടാതെവരുമ്പോൾ അവറ്റകൾ കരഞ്ഞാൽ ഉടനെ ചോദിക്കും. “എന്താ നിനക്ക് വല്ല എതിരഭിപ്രായവും ഉണ്ടോ ഈ കാര്യത്തിൽ? “ അവസാനത്തെ മുള്ളും എറിഞ്ഞുകൊടുത്ത് ഇനിയെല്ലാം പൊക്കോ നാളെയാകാം ബാക്കി എന്ന് പറഞ്ഞ് യോഗം പിരിച്ചുവിടും. ഊണ് കാലം ആകുന്നതുവരെ ഒന്ന് മയങ്ങും. വൈകുന്നേരത്തെ ചായയും കുടിച്ച് പിന്നെയും ആൾ റൗണ്ട്സിനു പോകും”. ഇത് പതിവ് കാഴ്ചയാണ് എന്ന് അമ്മ സുധീഷിന് പറഞ്ഞുകൊടുത്തു.

അന്ന് വൈകുന്നേരമാണ് മാസ്ക് വെച്ച് സുധീഷ് അന്തപ്പേട്ടന്റെ കൊച്ചുമകനെ ആദ്യമായി പരിചയപ്പെടുന്നത്.ഇതിലും രസകരമായ ഒരു കഥയായിരുന്നു അവന് സുധീഷിനോട് പറയാനുണ്ടായിരുന്നുത്. ഒരു ദിവസം അപ്പാപ്പൻ 60 വർഷം പഴക്കമുള്ള സ്വിസ് വാച്ച് നന്നാക്കാൻ അവനെ ഏൽപ്പിച്ചു. “നീ കൂടെ ഇരുന്ന് നന്നാക്കണം അല്ലെങ്കിൽ ആ വാച്ച് റിപ്പയർകാരൻ എന്തെങ്കിലും സാധനം ഇതിൽനിന്നും ഊരിയെടുത്തു ഡ്യൂപ്ലിക്കേറ്റ് എടുത്തിടും.”
കൊച്ചുമകൻ വാച്ചും കൊണ്ട് റിപ്പയർ കടയിൽ എത്തി. എന്താണ് കുഴപ്പം? ഇത് നന്നായി ഓടുന്നുണ്ടല്ലോ? എന്ന് വാച്ച് റിപ്പയർകാരൻ. കൊച്ചു മകൻ അപ്പാപ്പൻ പറഞ്ഞ് ഏൽപ്പിച്ചിരുന്ന കാര്യം പറഞ്ഞു. “വെളുപ്പിന് മൂന്ന് മണി തൊട്ട് അഞ്ച് മണി വരെ ഈ വാച്ചിന്റെ ഓട്ടം വളരെ സ്ലോ ആണ്. വേറെ പ്രശ്നമൊന്നുമില്ല എന്ന് പറയാൻ പറഞ്ഞു” അപ്പാപ്പൻ. വാച്ച് റിപ്പയർ കാരൻറെ മറുപടി ഇങ്ങനെ ആയിരുന്നു. “ഈ വാച്ചിന് യാതൊരു കുഴപ്പവുമില്ല. മോൻറെ അപ്പാപ്പന് ഉറക്ക കുറവാണ്. നാളെ തൊട്ടേ ഒരു കുടത്തിനു പകരം രണ്ടു കുടം കള്ള് കുടിച്ചാൽ മതി വാച്ച് പിന്നെ പറ പറന്നോളും എന്ന് പോയി അപ്പാപ്പനോട് പറയൂ “. സ്ട്രിക്ട് ആൻഡ് ഫിറ്റ് അപ്പാപ്പൻ എന്നാണത്രേ ഇദ്ദേഹം ആ നാട്ടിൽ അറിയപ്പെടുന്നത്.

മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പപ്പ. ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം പൂർത്തിയായി

ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പപ്പ. ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ ന്യൂസിലൻഡിൽ ചിത്രീകരിച്ചു. മുമ്പ്, ന്യൂസിലൻഡിൽ...

അഭിരാമി വെബ്ബ് സീരീസ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ

അഭിരാമി എന്ന ഹൊറർ കോമഡി വെബ്ബ് സീരീസിൻ്റെ രണ്ടാം ഭാഗം ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന അഭിരാമി ഫസ്റ്റ്ക്ലാപ്പ് മൂവീസും, എസ്.പി.ജെ ഫിലിംസും ചേർന്നാണ്...

മിസ്റ്റർ യൂണിവേഴ്‌സ് ഇന്ത്യൻ മോൺസ്റ്റർ ചിത്രേഷ് നടേശൻ കെങ്കേമത്തിൽ

ഇന്ത്യയുടെ തന്നെ അഭിമാനമായ മിസ്റ്റർ യൂണിവേഴ്‌സ് കെങ്കേമം എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി വരുന്നൂ. ബോഡി ബിൽഡിങ്ങിൽ ഇന്ത്യൻ മോൺസ്റ്റർ എന്നറിയപ്പെടുന്ന ചിത്രേഷ് നടേശൻ ആണ് കെങ്കേമം എന്ന ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ...

വഴിക്കണ്ണ് (കവിത)

വഴിക്കണ്ണുമായെന്നും കാത്തിരിക്കുന്നുഞാൻ…എന്റെ സ്വപ്‌നങ്ങൾ തൻ ശ്മശാനഭൂവിൽ…സൗവർണ്ണ മോഹങ്ങൾ മനസ്സിൽവിടർത്തി…എങ്ങോ മറഞ്ഞൊരെൻഭൂതകാലങ്ങളെ…കൂട്ടുകാരോടൊത്തു പാറിപ്പറന്നൊരാ…സുന്ദര സന്ധ്യതൻ മാസ്മരനിമിഷങ്ങളെ…പ്രണയകാവ്യങ്ങൾ തൻ മധുരംനിറഞ്ഞൊരാ…കരിനീലക്കണ്ണുള്ള പ്രണയിനീരാധയെ…എന്നുള്ളിൽ എന്നെന്നുംനർത്തനമാടുന്ന…പ്രാണനിൽ പാതിയാം പ്രിയസഖിയെ…പവിഴമല്ലിപ്പൂക്കൾ കൊഴിയുന്നരാവിന്റെ…സൗരഭ്യം നുകർന്നൊരാജാലകക്കാഴ്ചകളെ…താരാട്ടിൻ ഈണത്തിൽ സൗമ്യമായ്പാടുന്ന…പൂങ്കുയിൽ പാട്ടിന്റെ കല്ലോലിനികളെ…എൻമോഹമന്ദാര വനികയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: