വാർത്ത: സന്തോഷ് ശ്രീധർ, സൗദി
ദമ്മാം: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോട് ആദരവ് പ്രകടിപ്പിച്ചുകൊണ്ടുള്ള സൗദി ഗായകൻ ഹാഷിം അബ്ബാസ്സിന്റെ ജന ഗണ മന സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞു.
അഞ്ചു ലക്ഷത്തിൽ പരം ആൾക്കാരാണ് ഈ ഗാനം ആസ്വദിച്ചത്.
റിയാദ് സ്വദേശി ആയ ഹാഷിം ബിസ്സിനസ്സ് സാമ്രാജ്യത്തിന്റെ ഉടമ കൂടി ആണ്. തന്റെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളിൽ നിന്നുമാണ് ഹാഷിം മലയാളം സ്വായത്തമാക്കിയത്.
ഇതിനകം പല തവണ കേരളം സന്ദർശി ച്ചിട്ടുള്ള ഈ ചെറുപ്പക്കാരൻ ഫ്ലവേഴ്സ് ചാനലിൽ കോമഡി ഉത്സവത്തിലും പങ്കെടുത്തിട്ടുണ്ട്.
ജിമിക്കി കമ്മൽ സിനിമാ ഗാനം ആലപിച്ചാണ് ഹാഷിം ശ്രെദ്ധ നേടിയത്.2019 റിയാദിൽ ൽ കെ. എസ്. ചിത്ര പങ്കെടുത്ത പരിപാടിയിൽ ഹാഷിം മണിച്ചിത്രത്താഴിലെ ഒരു മുറൈ
വന്ന് പാർത്താലാം എന്ന ഗാനം ചിത്രയോടൊപ്പം പാടി ആസ്വാദകരെ അമ്പരപ്പിച്ചിരുന്നു.
