17.1 C
New York
Sunday, June 4, 2023
Home US News സോളമൻ മാത്യുവിന്റെ ശവസംസ്കാരം ഞായറാഴ്ച 11ന് ; പൊതു ദർശനം വെള്ളിയായ്ഴ്ച.

സോളമൻ മാത്യുവിന്റെ ശവസംസ്കാരം ഞായറാഴ്ച 11ന് ; പൊതു ദർശനം വെള്ളിയായ്ഴ്ച.

ജോർജി വർഗീസ്

സൗത്ത് ഫ്‌ളോറിഡ: കേരള യാത്രക്കിടെ ഹൃദയ സ്തംഭനം മൂലം മരിച്ച സോളമൻ മാതുവിന്റെ ശവസംസ്‌കാരം ഏപ്രിൽ 11-നു ഞായർ 11 മണിക്ക് സൗത്ത് ഫ്‌ളോറിഡ പാമ്പനോ ബീച്ച് സെന്റ് തോമസ് മലങ്കര ഓർത്തഡോസ് പള്ളിയിലെ (109 SE Tenth Ave, Pompano Beach, FL 33060) ശുശ്രുഷക്ക് ശേഷം ഡേവിയിലുള്ള ഫോറെസ്റ്റ ലോൺ (Forest Lawn Memorial Gardens, 2401 Davie Rd, Davie, FL 33317) സെമിത്തേരിയിൽ വച്ച് നടത്തുന്നതാണ്.

ഏപ്രിൽ 9-ന് വെള്ളിയാഴ്ച 6.00 PM -9:30 PM വരെ സെന്റ് തോമസ് മലങ്കര ഓർത്തഡോസ് പള്ളിയിൽ വച്ചാണ് പൊതു ദർശനം

പന്തളം ചരുവിൽ സോളമൻ വില്ലയിൽ പരേതരായ സി.കെ മത്തായികുട്ടിയുടെയും മേരിക്കുട്ടിയുടെയും മകനാണു സോളമൻ മാത്യു (54 വയസ്സ്).
ചന്ദനപ്പള്ളി പത്തിശ്ശേരിൽ കുടുംബാംഗമായ ആനി മാത്യു ആണ്‌ ഭാര്യ. ഹാന, റേച്ചൽ, നിസ്സി എന്നിവർ മക്കളാണ്. ഷെർലി ഫിലിപ്, ഷീലാ രാജൻകുട്ടി എന്നിവർ സഹോദരികൾ.

സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ വ്യവസായിയും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ വ്യക്ത്തി മുദ്ര പതിപ്പിച്ചിട്ടുള്ള ആളുമായിരുന്നു സോളമൻ. പാമ്പനോ ബീച്ച് സെന്റ് തോമസ് മലങ്കര ഓർത്തഡോസ് പള്ളി വാങ്ങുന്നതിലും പുനർ നിർമാണത്തിലും നിർണായക പങ്കു വഹിച്ചിട്ടുള്ള സഭാ സ്‌നേഹി കൂടിയാണ്‌ പരേതൻ.

ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു മുൻ പന്തിയിൽ നിന്നിരുന്ന സോളമന്റെ നിര്യാണം സഭക്കും സമൂഹത്തിനും ഒരു തീരാ നഷ്ടമാണ്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നെടുമങ്ങാട് ടൗൺ മാർക്കറ്റിൽ 1850 കിലോ പഴകിയ മത്സ്യം പിടികൂടി.

നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് ടൗൺ മാർക്കറ്റിൽ പഴകിയ മത്സ്യം പിടികൂടി. ഇന്നലെ രാത്രി നെടുമങ്ങാട് നഗരസഭ ആരോഗ്യ സ്ക്വാഡും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് 1850 കിലോ മത്സ്യം പിടികൂടിയത്....

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കേണ്ട പ്രത്യേക ഭക്ഷണക്രമം ഇല്ലെങ്കിലും ഈ ദിവസങ്ങളില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. ആര്‍ത്തവ രക്തം പുറന്തള്ളാനായി ഗര്‍ഭാശയ, ഉദര പേശികള്‍ ചുരുങ്ങുമ്പോഴാണ് ആര്‍ത്തവ ദിനങ്ങള്‍ ബുദ്ധിമുട്ടേറിയതാകുന്നത്. പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് എന്ന രാസവസ്തു...

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ഭൂരിപക്ഷം ശരിയാകണമെന്നില്ല. ...................................................................... ഒരു ഗ്രാമത്തിലെ പ്രവാചകൻ സത്യസന്ധമായ പ്രവചനങ്ങൾ കൊണ്ടു ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിൻ്റെ മുൻകൂട്ടിയുളള നിർദ്ദേശങ്ങൾ, നാടിനെ പല അപകടങ്ങളിൽ നിന്നും രക്ഷിച്ചിരുന്നു. ഒരിയ്ക്കലൊരു മഴയ്ക്കുശേഷം ഗ്രാമത്തിലെ തടാകത്തിൽ നിന്നു വെള്ളം കുടിക്കരുതെന്ന് അദ്ദേഹം...

🌞ശുഭദിനം🌞 | 2023 | ജൂൺ 04 | ഞായർ ✍അർച്ചന കൃഷ്ണൻ

" നീ നിന്നെ സ്നേഹിക്കുന്നത് പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക " ബൈബിൾ ഇന്ന് അന്യം നിന്നുപോയതും,ഇപ്പോൾ പഴയ കാല സിനിമകളിൽ മാത്രം കാണുന്നതുമായ സംസ്കാരമായിരുന്നു കൂട്ടുകുടുംബം. എന്നാൽ ഇന്ന് ആ കാഴ്ചകളൊക്കെ മണ്മറഞ്ഞു പോയി...
WP2Social Auto Publish Powered By : XYZScripts.com
error: