17.1 C
New York
Wednesday, January 19, 2022
Home US News സെൽഫ് കെയർ - സ്വയം പരിപാലനം

സെൽഫ് കെയർ – സ്വയം പരിപാലനം

ഉമാ സജി ന്യൂയോർക്ക് ✍️

സന്താനപരിപാലനം, ആരോഗ്യപരിപാലനം (മറ്റുള്ളവരുടെ), ചെടിപരിപാലനം, കൃഷിപരിപാലനം, പ്രകൃതിപരിപാലനം, പരിസ്ഥിതി പരിപാലനം, നദിപരിപാലനം, വനപരിപാലനം അങ്ങനെ അങ്ങനെ… ഒരുപാട് പരിപാലനങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. അതിലൊക്കെ നമ്മൾ തല്പരരും ആണ്. എന്നാൽ സ്വയം പരിപാലനം എന്താണെന്നും അതിന്റെ പ്രാധാന്യം എന്തെന്നും ആരും ചിന്തിക്കാറില്ല.

നിങ്ങൾ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും കെയർ ചെയ്യുന്നതും ആരെയാണ്? 16 പഠിതാക്കളുള്ള മാസ്റ്റേഴ്സിന്റെ ക്ലാസ്സിൽ അദ്ധ്യാപികയുടെ ചോദ്യം. പല രാജ്യങ്ങളിൽ നിന്നുള്ള വിവിധ പ്രായത്തിലുള്ള പഠിതാക്കളുടെ ഒരു ക്ലാസ്സ്. എല്ലാവർക്കും ഉത്തരം റെഡി. ആലോചിച്ച് തല പുണ്ണാക്കാനെന്തിരിക്കുന്നു. വളരെ സിമ്പിൾ ആയ ചോദ്യം.
കുടുംബം, കുട്ടികൾ, കൂട്ടുകാർ, ഭർത്താവ്, ഭാര്യ, ചെറുമക്കൾ ഏറിയ പങ്കിന്റെയും ഉത്തരങ്ങൾ. അദ്ധ്യാപികയുടെ മുഖം തെളിഞ്ഞില്ല. മ്ം. ഓക്കെ.. ഒരാൾ മാത്രം പറഞ്ഞു “ഞാനേറ്റവും കൂടുതൽ കെയർ ചെയ്യുന്നത് എന്നെയാണ്”. അദ്ധ്യാപിക പ്രതീക്ഷിച്ച ഉത്തരം. എങ്കിലും ചോദിച്ചു എന്തുകൊണ്ട് ഇങ്ങനെയൊരു ഉത്തരം. അവർ പറഞ്ഞു, എന്നെ ഞാൻ സ്നേഹിക്കുന്നില്ലെങ്കിൽ ഞാനെങ്ങനെ മറ്റുള്ളവരെ സ്നേഹിക്കും, എങ്ങനെ മറ്റുള്ളവരെ കെയർ ചെയ്യും.

അദ്ധ്യാപിക പറഞ്ഞു. നിങ്ങൾ എല്ലാവരും പറഞ്ഞതും ശരിയാണ്. എന്നാൽ ഏറ്റവും ശരിയായ ഉത്തരം, നിങ്ങൾ കരുതേണ്ടത് നിങ്ങളെയാണ്. നിങ്ങൾ ഏറ്റവുമധികം സ്നേഹിക്കേണ്ടത് നിങ്ങളെയാണ്. സ്വയം പരിപാലിക്കാത്ത ഒരാളെങ്ങനെയാണ് മറ്റൊരാളെ പരിപാലിക്കുന്നത്. നിങ്ങൾ ശാരീരീകവും മാനസികവുമായ ആരോഗ്യം ഉള്ള ആളാണെങ്കിലെ നിങ്ങൾക്ക് മറ്റൊരാളെ വേണ്ടരീതിയിൽ പരിഗണിക്കാനാവൂ.

നമ്മളിൽ പലരും അത് സ്ത്രീയും പുരുഷനും രാപ്പകലില്ലാതെ കഷ്ടപ്പെടുന്നത് കുടുംബത്തിന് വേണ്ടിയാണ്. പലപ്പോഴും അവനവനെ മറന്നു പോകും. ഉദ്യോഗസ്ഥയായ ഒരു സാധാരണ വീട്ടമ്മയെ നോക്കു. അതിരാവിലെ ഉണരും. ആകെ കെയർ ചെയ്യുന്നത് ശരീര ശുദ്ധിമാത്രമാകും. നേരെ അടുക്കളയിലേക്ക്, ഭർത്താവിനും കുട്ടികൾക്കും, വീട്ടിൽ അച്ഛനമ്മമാരുണ്ടെങ്കിൽ അവർക്കും ചായ മുതൽ ഉച്ചയൂണുവരെ കാലമാക്കി എന്തെങ്കിലും ടിഫിൻ ബോക്സിൽ എടുത്ത് കിട്ടിയ വേഷം ഒന്നു ഭംഗിയാക്കാൻ പോലും നേരമില്ലാതെ ഓടുന്നതിനിടയിൽ കുട്ടികളെ സ്കൂൾ ബസ്സിൽ കയറ്റണം, ഓരോ അംഗങ്ങളുടെയും സൗകര്യങ്ങളും അസൗകര്യങ്ങളും അന്വേക്ഷിക്കണം. ഈ ഓട്ടത്തിനിടയിൽ സ്വയം നോക്കാൻ സമയമെവിടെ?
ജോലിസ്ഥലത്തെത്തുമ്പോഴോ തലയാകെ ചൂടുപിടിച്ചിട്ടുണ്ടാവും. ജോലിയിൽ മുഴുകുന്നതിനിടയിൽ അവനനവെ മറന്നിട്ടുണ്ടാകും. കടന്നൽ കൂടിളകിയ പോലെ ചിന്തകൾ നാനാവഴിക്കു നിന്നും ആക്രമിക്കുമ്പോൾ മാനസികാരോഗ്യം ഒരുവഴിക്കാകും.
മറ്റുള്ളവരോടുള്ള പ്രതികരണം അരോചകമാവും.

ഞാൻ ഇവിടെ യു എസ്സിൽ എന്റെ ചില ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടിട്ടുള്ള കാഴ്ചയാണ്. ജോലിക്ക് പോകുന്ന പലരും ആഹാരം കഴിക്കുന്നതും മുഖം മിനുക്കുന്നതും, തലമുടി നേരെയാക്കുന്നതും എല്ലാം ആ യാത്രയ്ക്കിടയിലാണ്. പലപ്പോഴും അതിരാവിലെയുള്ള യാത്ര, ദീർഘദൂരമുള്ള യാത്ര, വീട്ടിൽ വച്ച് ഇതെല്ലാം കഴിഞ്ഞ് എത്തുമ്പൊഴേക്കും ജോലിക്കെത്താൻ ലേറ്റ് ആവും. പലപ്പോഴും സ്ത്രീകളെയാണ് കൂടുതലും ഇങ്ങനെ കാണുന്നത്. അവർക്ക് സ്വയം സ്നേഹിക്കാൻ സമയം ഇല്ലാത്തതുകൊണ്ടാവും.

വല്ലപ്പോഴുമെങ്കിലും സ്വയം സ്നേഹിക്കുന്ന വളരെ വിരളം ആളുകൾ ഉണ്ട് എന്നുള്ളത് വളരെ സന്തോഷമുള്ള കാര്യമാണ്. അതിൽ ഒരിക്കലും മലയാളികളെയോ ഇന്ത്യക്കാരെയോ ഞാൻ കണ്ടിട്ടില്ല. എന്റെ ചില സഹപ്രവർത്തകരുണ്ട്. എല്ലാ ജന്മദിനങ്ങളും മുന്നേ കൂട്ടി അവർ ലീവെടുക്കും. ആ ഒരാഴ്ച അവർ ആഘോഷിക്കും. എല്ലാവിധ സമാധാനക്കേടുകൾക്കും അവധികൊടുക്കും. വർഷത്തിലൊരിക്കലെങ്കിലും സ്വയം തിരിച്ചറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന ചുരുക്കം ചിലർ.

നമ്മുടെ നാട്ടിൽ എത്ര വീട്ടമ്മമാരുണ്ട്, എത്ര ഗൃഹനാഥന്മാരുണ്ട് അവരുടെ ജന്മദിനം ഓർത്തുവച്ച് ആ ദിവസമെങ്കിലും എല്ലാ സമാധാനക്കേടിൽ നിന്നും ഒഴിഞ്ഞു നിന്ന് സ്വയം ആഹ്ലാദിക്കുന്നവർ. സ്വയം തിരിച്ചറിയുന്നവർ?

കൃത്യമായ ആഹാരരീതിയില്ല, ഉറക്കമില്ല, മാനസിക പിരിമുറുക്കം കുറയ്കാനുള്ള വഴിയില്ല. എല്ലാവരെയും കെയർ ചെയ്തു കഴിഞ്ഞാൽ സ്വന്തം കാര്യത്തിന് നീക്കിവയ്ക്കാൻ സമയമില്ല നമ്മളിൽ പലർക്കും.
ഇത് നാമോരുരുത്തരും നേരിടുന്ന പ്രശ്നം.

സ്വയം പരിപാലനം എന്നൊന്ന് കേട്ടിട്ടുപോലും ഇല്ലാത്തപോലെയാണ് നമ്മൾ. ക്ലാസ്സിൽ ഒരുകുട്ടിമാത്രമെ പറഞ്ഞുള്ളു ഞാൻ എന്നെയാണ് ഏറ്റവും കൂടുതൽ കരുതുന്നതെന്ന്. ഒറ്റ നോട്ടത്തിൽ തോന്നും എന്തൊരു സ്വാർത്ഥതയെന്ന്. സ്വയം കരുതുക അല്ലെങ്കിൽ പ്രാധാന്യം നല്കുക എന്നതിന് സ്വാർത്ഥത എന്നർത്ഥമില്ല. എങ്ങനെ നമുക്ക് സ്വയം പരിപാലിക്കാം എന്ന് നോക്കാം. നല്ല കൂട്ടുകാരുണ്ടാവുക, (“ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട” എന്നല്ലെ) നല്ലത് ചിന്തിക്കുക, പ്രവർത്തിക്കുക, ഇഷ്ടമുള്ള ആരോഗ്യകരമായ ശീലങ്ങളും സമയാസമയങ്ങളിൽ കൃത്യവും നിഷ്ഠയുള്ളതുമായ ആഹാരം ശീലമാക്കുക, ഇഷ്ടമുള്ള വിനോദങ്ങൾക്കായി സമയം കണ്ടെത്തുക, കൃത്യമായി വ്യായാമം ചെയ്യുക, ശരിയായ സമയത്ത് കൃത്യമായി ഉറങ്ങുക അങ്ങനെ …
കൃത്യമായ “ശാരീരികവും, മാനസികവും, വൈകാരികവും ആയ നന്മയ്ക്ക്” വേണ്ടി സമയം കണ്ടെത്തി അവനവനെ പരിപാലിക്കുക. ഇതിനാണ് സ്വയം പരിപാലനം എന്ന് പറയുന്നത്.
ശാരീരികവും, മാനസികവും വൈകാരികവുമായി തളർന്ന ഒരാൾക്ക് മറ്റൊരാളെ എങ്ങനെ കരുതാൻ കഴിയും.
“ചുവരുണ്ടെങ്കിലെ ചിത്രമെഴുതാനാകൂ” എന്ന യാഥാർത്ഥ്യം ഓർമ്മിക്കുക.

ബ്രീൻ ബ്രൗൺ എന്ന അമേരിക്കൻ എഴുക്കുകാരി പറയുന്നതുപോലെ
“നിങ്ങൾ സ്നേഹിക്കുന്ന ഒരാളോട് എങ്ങനെയാണോ സംസാരിക്കുന്നത് അതുപോലെ നിങ്ങളോട് സംസാരിക്കൂ”.
സ്വയം സ്നേഹിക്കൂ, അതിലൂടെ മറ്റുള്ളവരെയും.

ഉമാ സജി ന്യൂയോർക്ക് ✍️

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...

54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട്...
WP2Social Auto Publish Powered By : XYZScripts.com
error: