17.1 C
New York
Wednesday, September 22, 2021
Home US News "സെപ്റ്റംബർ 11, 2001.. ഒരു ഓർമ്മ "

“സെപ്റ്റംബർ 11, 2001.. ഒരു ഓർമ്മ “

ജോസഫ് ജോൺ, കാൽഗറി

സെപ്റ്റംബർ 11,2001
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം.

എന്റെ സാങ്കേതിക ലോകത്തുള്ള പ്രവർത്തനങ്ങളിൽ (Technical Works) ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രോജക്ടിന്റെ പൂർണ്ണതയുടെ ടെസ്റ്റിംഗ് ആരംഭിച്ച ദിവസം.

UAE-ലെ Ruwais എന്ന സ്ഥലത്തെ , ADNOC പ്ലാന്റിൽ (ഇന്നത്തെ TAKREER). അന്നോളം ലോകത്തു ചെയ്തിട്ടുള്ളതിൽ രണ്ടാമത്തെ വലിയ Concrete Structure Cathodic Protection System. Sea water intake, Pump house structures, Jetting Structure, Desalination plant Structure , Storage Tanks എല്ലാത്തിനും കൂടി 335 Transformer Rectifiers . 1045 Reference Electrodes, 930 Corrosion Coupons എന്നിവയുൾപ്പടെന്ന ഒരു വലിയ Cathodic Protection System.

അതിന്റെ എല്ലാവിധ ജോലികളും പൂർത്തിയാക്കി commission ചെയ്ത് 3-4 മാസം പ്രവർത്തിപ്പിച്ച് അതിന്റെ പ്രവർത്തന ക്ഷമത അളക്കാനും എല്ലാ Structure-ഉം protected ആണോ എന്നും അറിയാനുള്ള 48 മണിക്കൂർ ടെസ്റ്റ്. ഈ ടെസ്റ്റിൽ പ്ലാന്റിന്റെ നാനാഭാഗത്തു ചിതറിക്കിടക്കുന്ന എല്ലാ Reference Electrode, Corrosion Coupon , Transformer Rectifiers എന്നിവയിൽനിന്നും ടാറ്റ ശേഖരിക്കാൻ വേണ്ടി, ‘RS 485 ‘ കേബിൾ സിസ്റ്റം വഴി എല്ലാ rectifier സ്റ്റേഷനുകളും കണക്ട് ചെയ്ത്, എല്ലാ അഞ്ചുമിനിട്ടിലും Data എടുത്ത് അത് പരിശോധിച്ചാണ് ആ സിസ്റ്റത്തിന്റെ പ്രവർത്തന ക്ഷമത പരിശോധിക്കുന്നത്.

സാങ്കേതിക ലോകത്ത് അതിനെ “Depolarization Test” എന്ന് പറയും. ആയിരക്കിണക്കിന് ആൾക്കാർ രാത്രിയും പകലും നിന്ന് പണിയെടുത്ത ആ വലിയ പ്രോജക്ടിന്റെ Depolarization Test ചെയ്യുമ്പോൾ ഞങ്ങളുടെ കമ്പനിയുടെ “Middle East Manager” John G Chase (ആൽബർട്ടയിൽ ജനിച്ചു വളർന്ന അദ്ദേഹം ഇപ്പോൾ UK യിൽ സ്ഥിര താമസമാക്കിയിരിക്കുന്നു ). ADNOC ന്റെ Electrical Plant Head ആയിരുന്ന മാവേലിക്കരക്കാരൻ ലൂക്കച്ചായൻ, Plant Manger, Plant Operators എല്ലാവരുടെയും മുന്നിൽ വച്ച് “Depolarization Command’ കൊടുത്ത് എല്ലാം ശരിയായി വർക്ക് ചെയ്യുന്നു എന്ന് ഉറപ്പു വരുത്തി പ്ലാന്റിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ വൈകുന്നേരം ഏകദേശം -7:00 മണി ആയിരുന്നു.

അടുത്ത ദിവസം എന്റെ ജന്മദിനമായിരുന്നതിനാൽ, “നേരത്തെ വരണേ ഒരു സമ്മാനം വാങ്ങിക്കാൻ പോകണം” എന്ന ഭാര്യയുടെ അഭ്യർത്ഥന മാനിക്കാൻ സാധിക്കാതെ വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ, അതേ സൈറ്റിൽ Lahoud Engineering Company-ൽ ജോലി ചെയ്യുന്ന എൻറെ സുഹൃത്ത് തിരുവനന്തപുരംകാരൻ കുമാരേട്ടൻ (SGS Kumar) (തൊണ്ണൂറുകളുടെ ആദ്യം മറ്റൊരു പ്രോജെക്ടിൽ വച്ച് പരിചയപ്പെട്ട , ഒരു മൂത്ത സഹോദരന്റെ സ്ഥാനത്തു ഞാൻ കാണുന്ന കുമാരേട്ടൻ) ഫോണിൽ വിളിക്കുന്നു.
“എന്താ കുമാരേട്ടാ”
”JJ വീട്ടിൽ എത്തിയോ..?” ( 85 ൽ സൈറ്റിൽ ഇറങ്ങിയപ്പോൾ മുതൽ സഹപ്രവർത്തകർ വിളിക്കുന്ന ചുരുക്കപ്പേരാണ് JJ)
“ഇല്ല ഡ്രൈവ് ചെയ്യുകയാണ്”
“വീട്ടിൽ ചെന്നാലുടൻ TV ഒന്ന് ഓൺ ചെയ്തു നോക്കുക. അതിഭീകര ദൃശ്യങ്ങളാണ് കാണുന്നത്. ചില ഇംഗ്ലീഷ് സിനിമകളിൽ മാത്രം കാണാറുള്ള ദൃശ്യങ്ങൾ മാതിരി”
വീട്ടിൽ എത്തിയപാടേ ഭാര്യ തന്ന ചായപോലും കുടിക്കാതെ TV ഓൺ ചെയ്തു നോക്കിയപ്പോൾ കുമാരേട്ടൻ പറഞ്ഞപോലെ അതിഭീകരമായ ദൃശ്യങ്ങൾ.

ആദ്യംTV ഓൺ ചെയ്യുമ്പോൾ ഒരു ടവറിന്റെ നടു ഭാഗം കത്തിക്കൊണ്ടിരിക്കുന്നു. കുറേ ആൾക്കാർ രക്ഷപ്പെടുത്തണം എന്ന് കരഞ്ഞു നിലവിളിക്കുന്ന രംഗം. ചിലർ 30-40 നിലകളിൽ നിന്ന് എടുത്തു ചാടുന്നു. അമ്മമാർ കുഞ്ഞുങ്ങളെ മാറത്തു അടക്കിപിടിച്ചുകൊണ്ടു ടവറിൻറെ അടുത്തുനിന്നു ഓടിഅകലുന്നു…ഒരുപാടുപേർ മുഖത്തും ശരീരത്തെല്ലാം പൊടിയും രക്തവുമായി ഓടിയകലുന്നു .
വളരെ ഭയാനകമായ കാഴ്ചകൾ…

CNN, FOX TV എന്നിവ “AMERICA UNDER ATTACK” എന്ന തലക്കെട്ടോടു കൂടിയാണ് വാർത്ത കൊടുത്തിരുന്നത് .
മലയാളത്തിലെ ഏഷ്യാനെറ്റിലും ആ വാർത്തകൾ കാണിച്ചു കൊണ്ടേയിരുന്നു…എല്ലാ ന്യൂസ് ചാനലുകളും ലൈവ് റിപ്പോർട്ട് നടത്തുവായിരുന്നതിനാൽ രണ്ടാമത്തെ വിമാനം അടുത്ത ടവറിൽ വന്നിടിക്കുന്ന കാഴ്ച എല്ലാവരും കണ്ടുകൊണ്ടിരിക്കയായിരുന്നു . എന്താണ് അടുത്തത് സംഭവിക്കാൻ പോകുന്നെതെന്നറിയാതെ ആൾക്കാർ സ്തബ്തരായി ഇരിക്കുന്നു.

ഏഷ്യാനെറ്റിലെ ഒരു അവതാരകൻ അമേരിക്കയിലെ Twin tower നു അടുത്ത് താമസിക്കുന്ന ഒരു മലയാളിയെ ( അദ്ദേഹത്തിന് വീട്ടിൽ ഇരുന്നു എല്ലാം കാണാമായിരുന്നു എന്ന് വിചാരിക്കുന്നു) ഫോണിൽ വിളിച്ചു , അവിടുത്തെ കാര്യത്തെ കുറിച്ച് ഫോൺ സംഭാഷണം നടത്തികൊണ്ടിരിക്കുമ്പോൾ ഒരു ടവർ കത്തി അമർന്നു നിലം പതിക്കുന്നു… അപ്പോൾ അങ്ങേ തലയ്ക്കൽ നിന്ന് ”അയ്യോ ലോകം അവസാനിക്കാൻ പോകുവാ, ഞാൻ പ്രാർത്ഥിക്കാൻ പോകുവാ” എന്നും പറഞ്ഞു അദ്ദേഹം ഫോൺ കട്ട് ചെയ്തു പ്രാർത്ഥിക്കാൻ പോയി .

പിറ്റേ ദിവസം ഞാനും എന്റെ ബോസ് John G Chase ഉം രാവിലെ കണ്ടു മുട്ടിയപ്പോൾ തന്നെ ഇതിനെ കുറിച്ചു സംസാരിച്ചു. ഞാൻ അന്ന് പറഞ്ഞു “ഈ സംഭവത്തോട് കൂടി ലോകം മാറിമാറിയാൻ പോകുന്നു’ എന്ന്.

ഇരുപതു വർഷത്തിന് ശേഷം തിരിഞ്ഞു നോക്കുമ്പോൾ ലോകം മുഴുവൻ മാറി മറിഞ്ഞിരിക്കുകയല്ലേ ?
എത്ര രാജ്യങ്ങളിൽ ഭാരണ സ്ഥിരത ഇല്ലാതെയായി ? എത്ര രാജ്യങ്ങൾ തീവ്രവാദികളുടെ കേന്ദ്രങ്ങളായി ?
എത്ര ലക്ഷം കുട്ടികളും , മുതിർന്നവരും മരിച്ചുവീണു ?
എത്ര കോടി ഡോളറുകളുടെ പടക്കോപ്പുകൾ ഉപയോഗിച്ചു ? സമാധാനം വീണ്ടെടുക്കാനായോ?. തീവ്രവാദികളെ ഇല്ലാതാക്കാൻ ആയോ ?
ഇല്ലാ , പകരം അവർ വളർന്നു കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു.

ഈ സംഭവത്തിന് ശേഷം ലോകത്തെല്ലായിടത്തും സെക്യൂരിറ്റിയുടെ ആവശ്യങ്ങൾക്ക് വേണ്ടി എത്ര മടങ്ങു കോടി ഡോളറുകളുടെ അധിക ചിലവുണ്ടായി ?.
എല്ലാം ചില അധികാര മോഹികളുടെ അമിതമായ അധിനിവേശ ആഗ്രഹങ്ങൾകൊണ്ട് , ഒരു തിന്മയെ വളർത്തി മറുപക്ഷത്തെ നേരിടാൻ ശ്രമിച്ചതിന്റെ പരിണിത ഫലമാണ് .
അത് തുടങ്ങിവച്ചവർ ലോകത്തിൽ നിന്നും മണ്മറഞ്ഞു , പക്ഷെ ഒന്നും അറിയാത്ത പുതിയ തലമുറകൾ അതിന്റെ തിക്ത അനുഭവങ്ങൾ പേറുന്നു.

ഏതു മാർഗവും ഉപയോഗിച്ച് മറ്റുള്ളവരെ ഒതുക്കി എല്ലാം വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്ന ,അധികാര സ്ഥാനത്തിരിക്കുന്നവർ ഓർക്കുക ..ബൈബിളിലെ ഈ വചനം .
വാൾ ഉറയിൽ ഇടുക ; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും ” (മത്തായി 26 : 52) .

ജോസഫ് ജോൺ, കാൽഗറി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: