ജബ്ബാർ പട്ടേലിന്റെ മമ്മൂട്ടി ചിത്രമായ അംബേദ്‌കറിനു ശേഷം പുറത്തിറങ്ങുന്ന സിനിമയാണ് സൂര്യയുടെ” ജയ് ഭീം “. ഇത് അംബേദ്‌കറുടെ ആത്മകഥയല്ല. ഒരു അംബേദ്കറിസ്റ്റായ വക്കീൽ ചന്ദു എന്ന മുഖ്യ കഥാപാത്രത്തിന്റെ ജീവിത ആവിഷ്കാരങ്ങളാ ണ് സൂര്യ നായകനായി അഭിനയിക്കുന്ന ചിത്രം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും മറ്റും നിലനിന്നിരുന്ന ജാതി സ്പർദ്ധയാണ് ജയ് ഭീംഎന്ന സിനിമ പറയുന്നത്…. പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ടവൻ ജയിൽ ചാടിയെന്ന വാർത്തയെ തുടർന്ന് മദ്രാസ് ഹൈക്കോടതിയിൽ വക്കീൽ ചന്ദു കേസ് തെളിയിക്കുന്നതാണ് ഇതിവൃത്തം.
ഇന്ത്യയിലെമ്പാടുമുണ്ടായിരുന്ന നവോഥാനപ്രവർത്തനങ്ങൾ ജാതി വ്യവസ്ഥ തുടച്ചു നീക്കിയെങ്കിലും അതിനെ കുഴിച്ചു മൂടപ്പെട്ടതിൽ നിന്ന് മണ്ണ് മാന്തി പുറത്തു കൊണ്ടു വരുന്ന കാഴ്ചയാണ് വർത്തമാന കാല ഭാരതീയാവസ്ഥയിൽ നമ്മൾ കാണുന്നത്. സൂര്യ (വക്കീൽ ചന്ദു )നായകനായി വരുന്ന “ജയ് ഭീം “തമിഴകത്തെ മാത്രമല്ല കേരളമടക്കം ഇന്ത്യ മുഴുവൻ ഇളക്കി മറിച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ ഡോക്ടർ ബാബ സഹീബ് അംബേദ്കർ ഓസ്കാർ നോമിനേഷന് അധികാരികൾ അയച്ചിരുന്നുവെങ്കിൽ ഭാരതത്തിന്റെ യശസ്സിന് പുതിയ ആഗോള സാംസ്കാരികഖ്യാതിനേടുമായിരുന്നു. ക്രൂരമായ ജാതി പ്പോര്മനസ്സിന്റെ അടിത്തട്ടിൽ വെച്ചു തന്നെ അതിന്റെ വേരറുക്കാൻ മമ്മൂട്ടി മുതൽ സൂര്യവരെ പ്രാപ്ത മായിട്ടുണ്ടെന്നു തന്നെ പറയാം.നമ്മുടെ സാംസ്കാരിക ഇടപെടലുകൾ അതാണ് തെളിയിക്കുന്നത്.. ഷാജി. എൻ. കരുണിന്റെ പിറവിയും ഹരിഹരന്റെ പഞ്ചാഗ്നിയുമെല്ലാം വർത്തമാന കാല ഭാരതീയാവസ്ഥയിലെ പൗരത്വ വീക്ഷ ണങ്ങളാണ്അനാവരണം ചെയ്യുന്നത്.
ജാതിപ്പേരിലുള്ള ആക്രമണങ്ങളെ കുറക്കുന്നതിന് ജയ് ഭീം ഒരു പരിധിവരെ ഫലപ്രദമാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബുറോ പുറത്തു വീട്ടിരിക്കുന്ന കണക്കുകളെക്കാൾ എത്രയോ ഭീമമാണ് നമ്മുടെ നാട്ടിൽ അറിയാതെ പോകുന്ന കുറ്റകൃത്യങ്ങളെന്നു സെല്ലുലോയ്ഡ് ചരിത്രത്തിൽ വരുന്നില്ല.
കപ്പലോട്ടിയതമിഴനും വീരാപ്പാണ്ഡ്യാ സാംബവ കട്ടബൊമ്മനുമെല്ലാം ഒരുപോരാട്ടചരിത്രംതന്നെയായിരുന്നു. ജാതി മത വർഗീയ വിഘടനശക്തികൾക്കെതിരെ അവയെല്ലാം നിലയുറപ്പിക്കുമ്പോൾ നമ്മുടെ സ്വാതന്ത്ര്യത്തിനും രാഷ്ട്രീയഅധികാരത്തിനുംവേണ്ടിനിലയുറപ്പിച്ചിരുന്നു എന്നാൽ ഇന്ന് അങ്ങനെയല്ല. വിപ്ലവത്തിന്റെ പേരിൽ സ്വകാര്യതയാണ്നടപ്പിലാക്കികൊണ്ടിരിക്കുന്നത്. കലയിൽ അങ്ങനെ പ്രചരിപ്പിക്കരുത് എന്ന് പറഞ്ഞാൽ തെറ്റാവില്ലല്ലോ. ജയ്ഭീം, പരിയേറുംപെരുമാൾ തുടങ്ങിയ സിനിമകൾ അനാവൃതമായ ക്രൂരമായ ജാതി വൈരാഗ്യത്തെ ക്കുറിച്ച് വിശദമാക്കുന്നു അപ്പൊൾ പുതിയ തലമുറ ചർച്ച ചെയ്യേണ്ടതാണെന്ന് ഓർമ്മിപ്പിക്കുകയാണിവിടെ.
സിനിമയുടെ പൂക്കാലം വരവായെന്നാണ് മാധ്യമങ്ങൾ പറയുന്നത്. ദുൽകർ സൽമാന്റെ കുറുപ്പ്, സുരേഷ് ഗോപിയുടെ കാവൽ, മോഹൻ ലാലിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം, ടിനു പാപ്പച്ചൻ ആന്റണി വർഗീസ് ടീമിന്റെ അജഗജംന്തരം, പ്രണവ് മോഹൻലാൽ വിനീത് ശ്രീനിവാസൻ ടീമിന്റെ ഹൃദയം, മോഹൻലാൽ -ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ആറാട്ട്, മമ്മൂട്ടിയുടെ പുഴു, രാജമൗലവിയുടെ ആർ ആർ ആർ, അല്ലു അർജുൻ ഫഹദ് ഫാസിൽ ടീമിന്റെ പുഷ്പം തുടങ്ങിയ സിനിമകൾപുതുവർഷത്തോടൊപ്പം നാടും വീടും ഇളക്കി മറിക്കാൻ തയ്യാറാവുകയാണ്.
വർണവിവേചനത്തിനെതിരായ പോരാട്ടങ്ങൾക്ക് കേരളത്തിന്റെ ചരിത്രത്തിനൊപ്പം തമിഴകത്തിന്റെ ചരിത്രം കൂടിയുണ്ടെന്ന് സിനിമ വ്യക്തമാക്കുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരട്ടങ്ങളെ തിരിച്ചുകൊണ്ടുവരാൻ യൂ. പി. എ അധ്യക്ഷ ശ്രീമതി സോണിയ ഗാന്ധി ഒരു ശ്രമംനടത്തുന്ന ഈ കാലഘട്ടത്തിൽ സൂര്യയുടെ സിനിമ ചർച്ചചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ല. നവോഥാനത്തിന്റെ വെളിച്ചം കെടുത്തരുതെന്നു പറയാൻ ഒരു ജനത ഇന്ത്യയിൽ ശക്തി പ്പെട്ടു കൊണ്ടിരിക്കുകയാണ്. മഹത്തായ മതനിരപേക്ഷത നീണാൾ വാഴട്ടെ. എന്ന് പ്രാർത്ഥിക്കുന്നവരുടെ നാടാണിത് കേരളം. ആലുവ ശിവരാത്രി കാണാൻപോകുന്നവർ മലയാറ്റൂർ പള്ളിയിൽ പെരുന്നാളും കൂടുന്ന ഒരു ചലച്ചിത്ര സംസ്കാരം നമ്മുടെ പൂർവികർ വളർത്തിയെടുത്തിട്ടുണ്ട്. സത്യനും രാഗിണിയും കൂടി അഭിനയിച്ച “ഭാര്യ “എന്ന സിനിമ നമ്മുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്നുണ്ട്.
അമേരിക്കയിലേതുപോലെ ഇവിടെ വരുന്നില്ല. പലതും ഇന്ത്യയിൽവിജയിക്കുന്നില്ലെന്നു മാത്രം. ഇവിടെയാണ് സൂര്യയുടെ ചലച്ചിത്രം നമുക്ക് പുതിയ പോരാട്ടത്തിനുള്ള ഇന്ദ്തനമാകുന്നത്. ഇന്ത്യക്കാർ എവിടെയുമുണ്ട് അതുപോലെ അധികാരത്തിന്റെ സിംഹാസനത്തിൽ നിലയുറപ്പിക്കാൻ വിദേശികൾക്ക് ഒരുമയുണ്ട് എന്നാൽ ഇവിടെ യോഗ്യതയുടെ അടിത്സ്ഥാനത്തിനുപകരം ജാതിയമായി അയിത്തം കല്പ്പിച്ചുഒറ്റപ്യെടുത്തുന്നു വർണ വിവേചനത്തിൽ നിന്ന് മോചനം നേടിയ അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരുൾപ്പെടെയുള്ളവർ വിവിധ സാമൂഹ്യ ജീവിതാ വസ്ഥകളിൽ ഉന്നതധികാരങ്ങളിൽ എത്തിയിട്ടുണ്ട്.
ആഫിക്കൻ വംശജൻ ഒബാമ, മാർട്ടിൻ ലൂതർ കിങ്, ഇന്ത്യൻ വംശജയായ ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് കമല ഹാരീസ് എത്ര യെത്ര ഉദാഹരണങ്ങളാണ്. കേരളത്തിൽ മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഗവേഷണം നടത്തുന്നതിനിടയിൽ വർണ വെറിയുടെ കൈപ്പു നീര് കുടിച്ച ദീപ മോഹനൻ വരെ ചർച്ചവിഷയമാണ്. കേരളത്തെ വാനോളം ദൈവത്തിന്റെ സ്വന്തം നാടായി വാഴ്ത്തുമ്പോൾ ഇവിടെ ആദിവാസി ദളിത പിന്നാക്ക വിഭാഗങ്ങൾ ഒരിടത്തും എത്താതിരിക്കാൻ ജാഗ്രതയോടെ പണിയുന്നവർക്ക് സൂര്യയുടെ ജയ് ഭീം ശക്തമായ താക്കീതാണ്നൽകുന്നത്.
ശിവരാം കാരന്തിന്റെ ചൊമനെ ദുഡി, ഗിരീഷ് കാസരവള്ളിയുടെ ദ്വീപ, ഗിരീഷ് കർണാടിന്റെ ഹിന്ദി സിനിമയായ ചെലുവി, തകഴിയുടെ രണ്ടിടങ്ങഴി, കേശവദേവിന്റെ തോട്ടിയുടെ മകൻതുടങ്ങിയ സിനിമകൾ നമ്മുടെ ചരിത്രത്തിലും സംസ്കാരത്തിലും മാറ്റം വരുത്തിയ സിനിമകളാണ്. എന്നാൽ മാറിയ പരിത സ്ഥിതിയിൽ സൂര്യയുടെ ജയ് ഭീം പോലുള്ള സിനിമകൾ ഇവിടെ കുറവാണ്. സിനിമ നമുക്ക് വലിയൊരു സാസ്‌കാരികയുധമാണ് അതുകൊണ്ടു തന്നെ മാറ്റം ആഗ്രഹിക്കുന്ന സിനിമകൾ ഇനിയും വരേണ്ടിയിരിക്കുന്നു.
✍️ കെ. ആർ. സുകുമാരൻ. തൃശൂർ