17.1 C
New York
Thursday, March 23, 2023
Home US News സുപ്രീം കോടതി ജസ്റ്റീസുമാരുടെ എണ്ണം വർദ്ധിപ്പിച്ചേക്കില്ല

സുപ്രീം കോടതി ജസ്റ്റീസുമാരുടെ എണ്ണം വർദ്ധിപ്പിച്ചേക്കില്ല

ഏബ്രഹാം തോമസ്

കുറെ വർഷങ്ങളായി ഉയർന്നു കേൾക്കുന്ന മുറവിളിയാണ് യു.എസ്. സുപ്രീം കോടതി ജസ്റ്റീസുമാരുടെ എണ്ണം 9 ൽ നിന്ന് 13 ഓ 15ഓ ആയി ഉയർത്തണമെന്ന്. പ്രശ്നം വളരെ ഗൗരവമായി തന്നെ 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് ചർച്ച ചെയ്തു. അന്നത്തെ പ്രസിഡന്റ് ഡോണൾഡ് ട്രമ്പിന് നിയമിക്കുവാൻ കഴിഞ്ഞ ഒട്ടേറെ ജഡ്ജുമാർ ട്രമ്പ് ഭരണകാലത്ത് സ്ഥിരപ്പെടുത്തപ്പെട്ടതും പ്രശ്നം കൂടുതൽ ഗൗരവമുള്ളതാക്കി. പ്രസിഡന്റ് ജോ ബൈഡൻ ഈ വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ ഒരു ഉഭയകക്ഷി സംഘത്തെ നിയോഗിച്ചു.

ഈ 34 അംഗ സംഘം ഒരു മുന്നൂറ് പേജ് ഉള്ള റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിൽ വളരെ തീവ്രമായി കമ്മിറ്റി സുപ്രീം കോടതി ജഡ്ജ്മാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം നിരാകരിച്ചു എന്നാണ് അറിയുന്നത്. ജസ്റ്റീസുമാർക്ക് ടേം ലിമിറ്റ് നിശ്ചയിക്കുന്ന വിഷയവും റിപ്പോർട്ട് പരാമർശിച്ചു. കോൺഗ്രസിന് കോടതി വിധി മറികടക്കുവാൻ നിയമം നിർമ്മിക്കുവാൻ കഴിയുമെന്ന് പറഞ്ഞു. കഴിഞ്ഞ ആഴ്ച സുപ്രീംകോടതി വാദം കേട്ട പ്രമാദമായ കേസിൽ (മിസ്സിസ്സിപ്പിയിൽനിന്നുള്ള ഗർഭഛിദ്രകേസിൽ)\ കോടതി വിധി വളരെ വ്യക്തമായിരിക്കും. മുൻപ് മൂന്നിനെതിരെ ആറ് ജസ്റ്റീസ് മാർ റോവേഴ്സ് വേഡിൽ നൽകിയ പഠിച്ച് വിധി പറയുക പ്രവീണരായ നിയമജ്ഞർ ആയിരിക്കും. കമ്മിറ്റിയിലെ ഒരംഗം ഹാർവാർഡ് ലോ പ്രൊഫസർ ലോറൻസ് ട്രൈബ് പറഞ്ഞു.

യു.എസ്. സുപ്രീം കോടതിയുടെ ഭാവി ഘടനയെക്കുറിച്ചുളള ചർച്ച ചൂട് പിടിച്ചത് ട്രമ്പിന്റെ മൂന്നാമത്തെ നോമിനി ഏമി കോണി ബാറ്റിനെ സ്ഥിരപ്പെടുത്താനുള്ള വിചാരണവേളയിലാണ്. ട്രമ്പ് സുപ്രിം കോടതിയിൽ യാഥാസ്ഥിതികരായ ജസ്റ്റിസുമാര കൊണ്ട് നിറയ്ക്കുകയാണെന്ന് ഡെമോക്രാറ്റുകൾ ആരോപിച്ചു. താൻ പ്രസിഡന്റായാൽ സുപ്രീം കോടതി വിപുലീരിച്ച് 11 ഓ 15 ഓ ജസ്റ്റീസുമാരാക്കും എന്ന് പ്രചരണ യോഗത്തിൽ വാക്ക് നൽകിയതായി അനുയായികൾ പറഞ്ഞു.

ട്രമ്പിന്റെ വിചാരണ വേളയിൽ ജസ്റ്റീസ് കാവനാ മൂന്നു തവണ(അമേരിക്കൻ) ഭരണഘടന ചോയിസോ പ്രോലൈഫോ അല്ല എന്ന് പറഞ്ഞു. ഇതിന് മുമ്പ് വരെയുള്ള സൂചനകൾ റോയുടെ വിധി ഈ കേസ് മാറ്റിമറിക്കും എന്നായിരുന്നു. എന്നാൽ കാവനാ മറ്റ് ജസ്റ്റീസുമാരുടെയും തന്റെയും മനസ് തുറക്കുകയായിരുന്നുവെങ്കിൽ ഈ കേസിൽ (ഡോബ്സ് വേഴ്സസ്) ജാക്ക്സൺ വിമൻസ് ഹെൽത്ത് ഓർഗനൈസേഷൻ കേസിൽ റോയുടെ വിധി ശരി വച്ചേക്കുമോ എന്ന സംശയം നിലനിൽക്കുന്നു.

സുപ്രീം കോടതിയുടെ നിലപാട് മനഃസാക്ഷിയുള്ളതും, നിഷ്പക്ഷവുമാണ്. കാവനായും സമാന ചിന്താഗതിക്കാരും ഒരു ന്യൂനപക്ഷ ആന്റി അബോർഷൻ വിഭാഗത്തിന്റെ ഇഷ്ടം നടപ്പാക്കാൻ ശ്രമിക്കുന്നു എന്ന് ചിലര് ആരോപിക്കുന്നു. സുപ്രീം കോടതിയുടെ നിലപാട് മനഃസാക്ഷിക്കനുസരണമോ നിഷ്പക്ഷമോ അല്ലെന്നും ഇവർ ആരോപിക്കുന്നു. ഏറ്റവും അടുത്തുതന്നെ ഒരു സുപ്രീം കോടതി വിധിയിലൂടെ ഇവർ സ്ത്രീകളുടെ ശരീരത്തിന് മേലുള്ള സർവാധികാരവും സ്റ്റേറ്റ് ലെജിസ്ലേച്ചറിന് കൈമാറും എന്ന് ഇവർ വാദിക്കുന്നു. പ്യൂറി സർച്ച് സെന്ററിന്റെ ഒരു അഭിപ്രായ സർവേയിൽ 59% പേർ അഭിപ്രായപ്പെട്ടത് ഗർഭച്ഛിദ്രം എല്ലാ സംസ്ഥാനങ്ങളിലും അനുവദനീയമാക്കണം എന്നാണ്. വിസ്കോൺസിനിൽ 172 വർഷം പഴക്കമുള്ള നിയമം അബോർഷൻ ക്രിമിനലൈസ് ചെയ്യുന്നുണ്ട്.

ട്രമ്പ് ഭരണകൂടത്തിന്റെ അവസാന നാളുകളിൽ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ട്രമ്പിനോട് സ്വീകരിച്ച നിലപാടാണോ ഇപ്പോൾ പ്രസിഡന്റ് ജോ ബൈഡൻ വൈസ് പ്രസിഡന്റ് കമല ഹാരിസിനോട് സ്വീകരിക്കുന്നതെന്ന് ഒരു സുഹൃത്ത് എന്നോട് ചോദിച്ചു. വിപിയുടെ ഓഫീസിൽ നിന്ന് പുറത്തു വരുന്ന വാർത്തകൾ അത്ര സുഖകരമല്ല. സ്റ്റാഫംഗങ്ങൾ തമ്മിലുള്ള പോരിന്റെ വാർത്തകൾ മാധ്യമങ്ങൾക്ക് ചാകരയാണ്. ഏവരെയും ആശ്ചര്യപ്പെടുത്തുന്ന വസ്തുത ഹാരിസോ ബഡനോ ഇതെകുറിച്ച് ഇത് വരെ പ്രതികരിച്ചിട്ടില്ല എന്നതാണ്.

ഹാരിസ് യു.എസി.ലെ ഏറ്റവും പ്രബലമായ ന്യൂനപക്ഷത്തിലെ ശക്തയായ സ്ത്രീയാണ്. ഏത് പ്രതിസന്ധിയെയും പ്രശ്നത്തെയും അസൂയാവഹമായ കഴിവോടെ നേരിടാൻ കഴിയുന്ന പയറ്റി തെളിഞ്ഞ നേതാവ്. വിജയകരമായ ഒരു കരിയറിന് ഉടമ. ഇന്ത്യൻ ജനതയുടെയും സ്ത്രീകളുടെയും എല്ലാം പ്രതീക്ഷയും ചുമലിലേറ്റിയ ഹാരീസിന് എന്ത് പറ്റി എന്നാണ് ആരാധകർ ഉത്കണ്ഠപ്പെടുന്നത്.

യു.എസ്. പ്രസിഡന്റ് ആക്ട് ചെയ്തപ്പോൾ വലിയ വിവാദമാകാൻ ഇടയില്ലാത്ത, ജനോപകാരപ്രദമായ ഏതാനും നിയമങ്ങൾ എക്സിക്യൂട്ടീവ് ഓർഡേഴ്സായി പുറത്തിറക്കാമായിരുന്നു. ഇപ്പോഴും ഹാരിസിന്റെ പേര് എക്കാലവും ഓർമ്മിക്കുന്ന ഏതെങ്കിലും പദ്ധതിയുമായി മുന്നോട്ടുവരാവുന്നതാണ്. (വൈസ് പ്രസിഡന്റായിരിക്കുമ്പോൾ ലിണ്ടൻ ജോൺസൺ ചെയ്തത് പോലെ). ഹാരിസിന്റെ ഒരു വർഷത്തെ ഭരണനേട്ടമായി ഒന്നും ഇല്ല എന്ന്. ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത് പരിതാപകരമായിരിക്കും!

ഏബ്രഹാം തോമസ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ “MAT DAY ” വിവിധ പരിപാടികളോടെ ആചരിക്കുന്നു

ടാമ്പാ :- മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാർച്ച് 25 നു "MAT Cares MAT DAY " വിപുലമായ പരിപാടികളോടെ, ക്നായി തോമൻ സോഷ്യൽ ഹാൾ, 225 N ഡോവർ റോഡ്, ഫ്ലോറിഡ...

മലയാളി മനസ്സ് — ആരോഗ്യ വീഥി

തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മരങ്ങൾ പഠിപ്പിക്കുന്ന പാഠം .......................................................... കഠിനമായ വെയിലിൽ നടന്നുവലഞ്ഞ രണ്ടു യുവാക്കൾ ഒരു മരത്തണലിൽ ഇരിക്കാനിടയായി. സമീപത്തെങ്ങും മറ്റൊരു മരവും ഉണ്ടായിരുന്നില്ല. കുറേ നേരം അവിടിരുന്ന അവർ ക്ഷീണത്താൽ ഉറങ്ങിപ്പോയി. ഉറക്കമുണർന്ന അവരിലൊരാൾ, മരത്തിൻ്റെ ശിഖരങ്ങളിലേക്കു...

*ശുഭദിനം* | 2023 | മാർച്ച് 23 | വ്യാഴം ✍ കവിത കണ്ണന്‍

ആ പൂച്ച വലയിലകപ്പെട്ടു. അതിനെ രക്ഷിക്കാന്‍ അയാള്‍ ഒരുങ്ങി. പക്ഷേ, അതിനിടെ പൂച്ച അയാളുടെ കയ്യില്‍ മാന്തി. കയ്യില്‍ രക്തം പൊടിഞ്ഞു. എന്തിന് അനാവശ്യകാര്യങ്ങളിലിടപെടുന്നു എന്ന് ചിന്തിച്ച് അയാള്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ...
WP2Social Auto Publish Powered By : XYZScripts.com
error: